ദേവലോ രവിദാസശ്ച കബീരോ ഗുരുനാനകഃ
നരസിസ്തുളസീദാസോ ദശമേശോ ദൃഢവ്രതഃ
പ്രസിദ്ധ സംന്യാസിയും സിഖ്മതത്തിന്റെ പ്രഥമഗുരുവായ നാനാക് വേദാന്തതത്വങ്ങളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തു. തടവംഡി ഗ്രാമ (ഇന്നത്തെ നനകാനാ സാഹിബ്) ത്തില്‍ കാലൂരാമന്റെ പുത്രനായിട്ടാണ് നാനാക് ജനിച്ചത്. ഇദ്ദേഹം ജാതിവ്യവസ്ഥയേയും മതത്തിന്റെ പേരിലുള്ള ബാഹ്യാഡംബരങ്ങളേയും എതിര്‍ത്തിരുന്നു. രാജ്യം മുഴുവനും, മക്ക, മദീന, കാബൂള്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചു. ഇദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം ഗുരുഗ്രന്ഥസാഹിബില്‍ അടങ്ങിയിരിക്കുന്നു. ഇത് വേദങ്ങളുടേയും സ്മൃതികളുടേയും പുരാണങ്ങളുടേയും ശാസ്ത്രങ്ങളുടേയും സാരമാണ്. ബാബറിന്റെ ആക്രമണങ്ങള്‍ക്ക് സാക്ഷിയായ ഇദ്ദേഹം, ക്ഷേത്രങ്ങളേയും വിഗ്രഹങ്ങളേയുമെല്ലാം തകര്‍ത്ത കാലഘട്ടത്തില്‍ സഗുണ നിരാകാര ഉപാസനാ മാര്‍ഗങ്ങളെ ഉപദേശിച്ച് ജനങ്ങളെ മതത്തിന്റെ മൂലതത്വങ്ങളിലേക്ക് ആകൃഷ്ടരാക്കി.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















