കുന്നത്തൂര്‍ (കൊല്ലം): നഗരങ്ങളില്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാനായി ഇനി മരച്ചീനി കമ്പിനായി ഓടി നടക്കേണ്ട. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദിവസങ്ങള്‍ക്കകം വീട്ടിലെത്തും.
മലയാളികളുടെ മരച്ചീനിക്കമ്പും വില്‍പ്പനയ്‌ക്ക് എത്തിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍. 150 മുതല്‍ 499 വരെയാണ് വില. ഓഫര്‍ കഴിച്ചുള്ള തുകയാണിത്. ആറിഞ്ച് വലുപ്പത്തിലുള്ള അഞ്ച് മുതല്‍ 10 വരെ സ്റ്റെം കട്ടിങ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ഓരോ വില്‍പ്പനക്കാരുടെയും ഓഫറുകള്‍ വ്യത്യസ്തമാണ്. ഡെലിവറി ചാര്‍ജ്ജ് ഈടാക്കാതെ സാധനം എത്തിച്ചുതരുന്ന വിതരണക്കാരുമുണ്ട്.
പരസ്യത്തോടൊപ്പം മരച്ചീനിയെക്കുറിച്ചുള്ള ചെറുവിവരണവും ലഭ്യമാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത് നിശ്ചിത ദിവസത്തിനകം എത്തിക്കുമെന്നാണ് വാഗ്ദാനം. എല്ലാം ഓണ്‍ലൈന്‍ ആക്കുന്ന മലയാളിക്ക് ഇതും വേറിട്ട അനുഭവം.
















