കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഇരട്ടകുളങ്ങരയില്‍ വെച്ചു കാട്ടു പോത്തിനെ കൊന്നു മാംസം കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡിലായ മൂന്നു സിപിഎം പ്രവര്‍ത്തകരായ കോട്ടയിലെ കെ. പ്രദീപന്‍, ടി വിജേഷ്, കുയ്യലാട്ടെ പി. പ്രകാശന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഉപയോഗിച്ച കെഎð58 എന്‍ 8203 സ്‌കൂട്ടിയും ഇറച്ചി വെട്ടാന്‍ ഉപയോഗിച്ച നാലു കത്തികളും പാത്രങ്ങളും, മാംസം തൂക്കി വില്‍പ്പനനടത്താന്‍ ഉപയോഗിച്ച ത്രാസും കണ്ണവം റേഞ്ച് ഓഫീസര്‍ ടി. ഹരിലാലും സംഘവും കണ്ടെടുത്തു.
കാട്ടുപോത്തിന്റെ മാംസാവശിഷ്ട്ടം കത്തിച്ചു കളഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥമാര്‍ കണ്ടെത്തി. ഇനിയും ഒരു പാട് പേര്‍ ഈ കേസുമായി ബന്ധപെട്ടു പിടിയിലാകുവാനുണ്ട്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ പീക്കരന്‍ എന്നു വിളിക്കുന്ന പി.രാജേഷ് നിന്നും മുന്‍പ് കണ്ടെടുത്തിരുന്നു. ബുള്ളറ്റിന്റെ കാലി കെയ്‌സും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള മൂന്നുപേരും മുന്നേ അറസ്റ്റ് ചെയ്ത രാജേഷും ഈ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നും കണ്ണവം റേഞ്ച് ഓഫീസര്‍ ടി.ഹരിലാല്‍ പറഞ്ഞു. അന്വേഷണം ഊര്‍ജിതമാണ്, പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളടക്കം ട്രേസ് ചെയ്തു. പലരും ഒളിവിലാണ്. താമസിയാതെ എല്ലാവരും പിടിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടു പോത്തിനെകൊന്ന കേസില്‍ എം. ഷിജു എന്ന സിപിഎം പ്രവര്‍ത്തകനെയാണ് ആദ്യം വനംവകുപ്പ് അധികൃതര്‍ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 10ന് ഇരട്ടകുളങ്ങര ഒരു സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ തോട്ടത്തിലാണ് കാട്ടു പോത്തിന്റെ മാംസം എടുത്തതിനുശേഷമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
















