ചോറ്റാനിക്കരയില്‍ ശബരിമല അയ്യപ്പസേവാസമാജം സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്ത് കെ.ജി. ജയന്‍ (ജയവിജയ) സംസാരിക്കുന്നു. നാരായണവര്‍മ, സ്വാമി അയ്യപ്പദാസ്, അഡ്വ. സുഭാഷ് ചന്ദ്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കുമ്മനം രാജശേഖരന്‍, സ്വാമി ദര്‍ശനാനന്ദ, എ.ആര്‍. മോഹന്‍, എസ്.ജെ.ആര്‍. കുമാര്‍, എം.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സമീപം
കൊച്ചി: വൃശ്ചികമാസം വ്രതമാസമായി ആചരിക്കാനും ഇത് ഹിന്ദു സമൂഹം ഏറ്റെടുക്കണമെന്നും അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍. ഭജനകളും ശരണം വിളികളാലും സസ്യാഹാരം മാത്രം കഴിച്ചും ഹിന്ദു ഭവനങ്ങള്‍ മണ്ഡലകാലം ആചരിക്കണം, അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന അയ്യപ്പ മഹാസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലത്ത് ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദവും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള നിരവധി പദ്ധതികള്‍ക്ക് അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന 13-ാമത് അയ്യപ്പമഹാസംഗമം തുടക്കം കുറിച്ചു. രാവിലെ മഹാഗണപതിഹോമത്തോടെ സംഗമം ആരംഭിച്ചു. വിദ്യ വിശ്വനാഥ് സംഗീതാര്‍ച്ചന നടത്തി. സ്വാമി ദര്‍ശനന്ദസരസ്വതി ദീപം തെളിയിച്ചു.
തുടര്‍ന്ന് സംഗീതജ്ഞന്‍ പദ്മശ്രീ കെ.ജി. ജയന്‍ (ജയവിജയന്‍) അയ്യപ്പ കീര്‍ത്തനം ആലപിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്നദാന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പഭക്തര്‍ എന്നല്ല അയ്യപ്പന്‍ എന്നത് ഞാന്‍ ആണെന്നുള്ള ബോധം എല്ലാ ഭക്തര്‍ക്കും വേണം. അതാണ് വ്രതനിഷ്ഠയെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലവിധി എന്തു തന്നെയായാലും ഹിന്ദുസമൂഹം സംയമനത്തോടെ ഏറ്റെടുക്കുമെന്നും ഇനി വരുന്ന കാലഘട്ടം ഹിന്ദുസംസ്‌കാരത്തിന്റെതാണെന്നും മുഖ്യപ്രഭാഷണത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. വൃശ്ചികമാസം ഒന്നാം തീയതി എല്ലാ ഭവനങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരു ഫലവൃക്ഷം നടുന്ന ‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്’ പദ്ധതി പന്തളം രാജപ്രതിനിധി നാരായണവര്‍മ ഉദ്ഘാടനം ചെയ്തു. ഗുരുസ്വാമിമാരെ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. സുഭാഷ് ചന്ദ് ആദരിച്ചു.
ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, എ.ആര്‍. മോഹന്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരപിള്ള, ആലങ്ങാട് പെരിയോന്‍ വിജയകുമാര്‍, അയ്യപ്പസേവാസമാജം ട്രസ്റ്റി വി.പി. മന്മഥന്‍ നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, സ്വാഗത സംഘം കണ്‍വീനര്‍ എന്‍.ആര്‍. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
















