തിരുവനനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ യുവാക്കള്‍കക്കെതിരേ കേസെടുത്ത സംഭവ പ്രതിഷേധവുമായി പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുഎപിഎ പ്രകാരം കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന് എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റ് വഴി ആവശ്യപ്പെട്ടു. യുഎപിഎ കരിനിയമമാണെന്നും എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എ.ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥിള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണം. യു.എ.പി.എ ഒരു കരിനിയമമാണ് എന്നതില്‍ സി.പി.ഐ.എമ്മിനോ കേരളാ സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്നു കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.
അതേസമയം, സിപിഎം പ്രവര്‍ത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ യുഎപിഎ ചുമത്തിയതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി കോഴിക്കോട്ട് ഉള്ള ദിവസം യുഎപിഎ ചുമത്തിയത് സംശയാസ്പദമെന്നും കാനം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ യുഎപിഎ നിയമം ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്നും കാനം വിമര്‍ശിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതു ലംഘിക്കപ്പെടുകയാണ് ഉണ്ടായത്. യുഎപിഎ പോലുള്ള കരിനിയമത്തിനെതിരേ രംഗത്തുവന്ന പാര്‍ട്ടികളാണ് സിപിഎമ്മും സിപിഐയുമൊക്കെയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
















