പാലക്കാട്: ഫേസ്ബുക്കിലൂടെ യുവതിയെ അധിക്ഷേപിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീനായി ഫിറോസ് കുന്നംപറമ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന പടം അടക്കം ജസ്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഫിറോസ് കുന്നംപറമ്പിലിനെ പ്രകോപിപ്പിച്ചത്.
മഞ്ചേശ്വരത്ത ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന് വിമര്‍ശിച്ചപ്പോഴാണ് ജസ്ല മാടശേരിക്കെതിരെ ഫിറോസ് രംഗത്തെത്തിയത്. സ്വന്തം നാടിനും വീടിനും അപമാനമായ രീതിയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്തെങ്കിലും എഴുതിയാല്‍ അത് തന്നെ ബാധിക്കില്ല.
തന്നെ വിമര്‍ശിച്ചത് കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീയാണ്, പച്ചയ്‌ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്‌ക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് ഈ യുവതിയെ ഫേസ്ബുക്ക് ലൈവിലെത്തി വിശേഷിപ്പിച്ചത്. വിമര്‍ശനം ഉന്നയിച്ച യുവതിക്കെതിരെ മതവികാരം ഇളക്കി വിടാന്‍ പ്രവാചകനെ വരെ ഇദേഹം കൂട്ടുപിടിച്ചു. സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജസ്ല മാടശേരി പറഞ്ഞിരുന്നു.
















