Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കടല്‍ക്ഷോഭം 11 പേരെ രക്ഷപ്പെടുത്തി, കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഇന്നും തുടരും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 12:57 pm IST
in Local News

കണ്ണൂര്‍: ശക്തമായ കാറ്റിലും മഴയിലും കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. 11 പേരെ ഇന്നലെ രക്ഷപ്പെടുത്തി. കാണാതായ ആദികടലായി ഫാറൂഖ്, ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ വൈകിട്ട് നിര്‍ത്തിവച്ചു. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. 

കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് പോയ രണ്ട് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. രണ്ട് തോണികളിലായി മത്സ്യബന്ധനത്തിന് പോയ ആറുപേരില്‍ അഞ്ച് പേര്‍ തിരികെയെത്തി. കണ്ണൂരിലെ ഫാറൂഖിന്റെ ഉടമസ്ഥതയിലുള്ള തോണിയില്‍ പോയ രണ്ട് പേര്‍ തിരികെയെത്തി. ഫൈബര്‍ വള്ളത്തിലുള്ള ആദികടലായി സ്വദേശി ഫാറൂഖിനെ (40) കടലില്‍ കാണാതായി. ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ഫാറൂഖ് വള്ളത്തില്‍ നിന്നു തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിക്കരയില്‍ നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ബോട്ട് അപകടത്തില്‍പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. രാജു, ദിലീപ്, ജോബന്‍ എന്നിവരെയാണു കരയ്‌ക്കെത്തിച്ചത്. 

തൃശ്ശൂര്‍ ചാവക്കാട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് പേരില്‍ ആറു പേരെ കണ്ണൂരില്‍ രക്ഷപ്പെടുത്തി. ചാവക്കാട് നിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാന്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കേടുപാടുകള്‍ സംഭവിച്ച ബോട്ട് ഇന്നലെ പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലെത്തി. ബോട്ടിലെ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവനെ (43) കാണാതായി. ബുധനാഴ്ചയോടെയാണ് ബോട്ട് തിരമാലകളില്‍പ്പെട്ടത്. ആടിയുലഞ്ഞ ബോട്ടില്‍ നിന്ന് രാജീവന്‍ കടലിലേക്കു തെറിച്ചുവീഴുകയായിരുന്നു. വയര്‍ലസ് സെറ്റടക്കം നഷ്ടപ്പെട്ടതിനാല്‍ അപകടം പുറം ലോകത്തെ അറിയിക്കാന്‍ സാധിച്ചില്ല. ഇന്നലെ പുലര്‍ച്ചെ ആയിക്കര തീരത്തെത്തിയ ബോട്ടില്‍ നിന്ന് അവശനിലയിലായ മത്സ്യതൊഴിലാളികളായ തോട്ടപ്പള്ളിയിലെ കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട്ട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്‌നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസ്സമാകുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.