Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരലോകഗതിയെ നിയന്ത്രിക്കുന്ന കര്‍മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 30, 2019, 03:27 am IST
inSamskriti

അദ്ധ്യായം മൂന്ന് പാദം 4

പുരുഷാര്‍ത്ഥാധികരണം

കര്‍മ്മമാണ് പ്രധാനമായത് എന്നുള്ള പൂര്‍വപക്ഷവാദം തുടരുന്നു.

സൂത്രം-  ആചാര ദര്‍ശനാത്

ജ്ഞാനികളായ ആചര്യന്‍മാരുടെ പ്രവര്‍ത്തികള്‍ കാണുന്നതിനാലും അത് തെളിയുന്നു.

ജ്ഞാനികളെന്ന് പ്രസിദ്ധരായ ആളുകള്‍ കൂടി കര്‍മ്മങ്ങളിലേര്‍പ്പെടുന്നതായി നമുക്ക് ശ്രുതികളില്‍ കാണാം.

ബൃഹദാരണ്യകത്തില്‍ ‘ജനകോഹ വൈദേഹോ ബഹു ദക്ഷിണേന യജ്ഞേനേ ജേ’  വിദേഹ രാജാവായ ജനകന്‍ വളരെയധികം ദക്ഷിണകള്‍ നല്‍കേണ്ട യാഗം ചെയ്തു.

 ഛാന്ദോഗ്യത്തില്‍’ യക്ഷ്യമാണോ വൈഭവന്തോ ളഹമസ്മി’  ഭഗവാന്‍മാരെ ഞാന്‍ യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ബ്രഹ്മജ്ഞാനികളും യാഗം മുതലായ കര്‍മ്മങ്ങളിലേര്‍പ്പെടുന്നതായി കാണിക്കുന്നു.

ജ്ഞാനിയായ ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിന് ഉപദേശം നല്‍കുന്നത് ഗൃഹസ്ഥാശ്രമധര്‍മ്മത്തെ അനുസരിച്ചാണ്. ഇങ്ങനെ പുരുഷാര്‍ത്ഥത്തെ നേടാനുള്ള ജ്ഞാനം കര്‍മ്മ വിരുദ്ധമല്ല എന്നറിയണം. ജ്ഞാനം കൊണ്ട് തന്നെ മോക്ഷം കിട്ടുമെങ്കില്‍ അവര്‍ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ട കാര്യമില്ല.

സൂത്രം-  തച്ഛ്രുതേഃ

വിദ്യയുടെ കര്‍മ്മത്തോടുള്ള ബന്ധം ശ്രുതിയിലും വ്യക്തമാക്കുന്നുണ്ട്. ശ്രുതിയില്‍ പലയിടങ്ങളിലായി വിദ്യയും കര്‍മ്മവും തമ്മിലുള്ള ബന്ധത്തെ പറയുന്നു.ഛാന്ദോഗ്യത്തില്‍ ‘യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാതദേവ വീര്യവത്തരം ഭവതി’ വിദ്യയോടും ശ്രദ്ധയോടും രഹസ്യ ജ്ഞാനത്തോടും കൂടെ ചെയ്യുന്ന കര്‍മ്മത്തിന് അധികം ശക്തിയുണ്ട്.  അതിനാല്‍ കര്‍മ്മ സംബന്ധം പുരുഷാര്‍ത്ഥ സിദ്ധിയ്‌ക്ക് സഹായകമാണെന്ന് ഉറപ്പിക്കാം.

സൂത്രം-  സമന്വാരംഭണാത്

വിദ്യയും കര്‍മ്മവും ഫലം തരുന്നതില്‍ സഹകാരികളാണ്.

ബൃഹദാരണ്യകത്തില്‍ ‘ തം വിദ്യാകര്‍മ്മണീ സമന്വാരഭേതേ’ വിദ്യയും കര്‍മ്മവും പരലോകത്തിലേക്ക് പോകുന്ന ഒരാളെ അനുഗമിക്കും. വിദ്യയ്‌ക്കും കര്‍മ്മത്തിനും ഫലം നല്‍കുന്നതില്‍ സഹഭാവം ഉണ്ടെന്ന് പറയുന്നു. അതിനാല്‍ വിദ്യയ്‌ക്ക് മാത്രമായി ഫലം നല്‍കുന്നതില്‍ സ്വാതന്ത്ര്യമില്ലെന്ന് വ്യക്തമാണ്. വിദ്യയെന്ന പോലെ കര്‍മ്മവും പരലോക ഗതിയെ നിയന്ത്രിക്കുന്നു.

സൂത്രം – തദ്വതോ വിധാനാത്

വേദങ്ങളെല്ലാം പഠിച്ച് ജ്ഞാനം നേടിയയാള്‍ക്ക് കര്‍മ്മം വിധിച്ചിട്ടുള്ളതിനാല്‍ കര്‍മ്മത്തിന്റെ അംഗമാണ് ജ്ഞാനം എന്നു കരുതാം.

 ഛാന്ദോഗ്യത്തില്‍ ‘ആചാര്യ കുലാദ് വേദ മധീത്യ യഥാ വിധാനം ഗുരോ: കര്‍മ്മാതിശേഷേണാഭിസമാവൃത്യ കുടുംബ ശുചൗദേശേ സ്വാധ്യായ മധീയാനഃ’ആചാര്യ കലത്തില്‍ നിന്നും വേദം പഠിച്ച് വേണ്ടപോലെ ഗുരുവിന്റെ അനുവാദത്തോടെ മടങ്ങിവന്ന് കുടുംബത്തില്‍ ശുചിയായ സ്ഥലത്തിരുന്ന് സ്വാധ്യായം ചെയ്യണമെന്ന് പറയുന്നു. വേദാധ്യയനത്തിലൂടെ അറിവ് നേടി കുടുംബകാര്യങ്ങളില്‍ മുഴുകണം. ഇങ്ങനെ പറയുന്നതിനാല്‍ ജ്ഞാനം കര്‍മ്മാംഗമെന്ന് പറയാം. കര്‍മ്മത്തെ വിട്ട് വിദ്യ മാത്രം മോക്ഷ കാരണമെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല എന്ന് ജൈമിനി പറയുന്നു.

                                                                                                                     9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.