ഛണ്ഡിഗഡ്: ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദീപവലി ദിനമായ ഇന്ന് ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയായി ജന്നായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഹരിയാനയില്‍ ഉപമുഖ്യമന്ത്രി പദം ലഭിച്ചത്. 53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്.
ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു.
ഹരിയാനയില്‍ ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി കഴിഞ്ഞദിവസമാണു തീരുമാനിച്ചത്. ജെജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നും ദുഷ്യന്ത് ചൗത്താലയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദുഷ്യന്തിന്റെ ജനനായക പാര്‍ട്ടിക്ക് 10 എംഎല്‍എമാരാണ് ഉള്ളത്. ഇതോടെ സഖ്യത്തിന് 50 അംഗങ്ങളുടെ പിന്തുണയായി. 90 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 46 പേര് മതി. തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി(40), കോണ്‍ഗ്രസ്(31), ജനനായക് ജനതാ പാര്‍ട്ടി(10), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(1), സ്വതന്ത്രര്‍(7) എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: