മുംബൈ: എംഎസ് ധോണി ഇനി ഇന്ത്യക്കായി കളിക്കില്ലെന്ന് സൂചന നല്‍കിയതായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. റിഷഭ് പന്തില്‍ നിന്നും ഇതുവരെയും മികച്ച പ്രകടനം ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹമായിരിക്കും ഇനി ഇന്ത്യന്‍ ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പറെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടംനേടിയ മലയാളി താരം സഞ്ജു സാംസണ്‍ അങ്ങനെയെങ്കില്‍ ബാറ്റ്‌സ്മാനായി തുടരേണ്ടി വരും. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ തലത്തിലേക്ക് സഞ്ജു ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ എന്ന അധിക സവിശേഷത ഒരുപക്ഷേ ഇനി സഞ്ജുവിന് ഗുണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പിനു ശോഷം ധോണി ഇതുവരെ ടീമിനുവേണ്ടി കളിച്ചിട്ടില്ല. കുറച്ചുനാളത്തെ സൈനിക സേവനത്തിനു ശേഷം ടീമിലേക്കു തിരിച്ചുവരാന്‍ അദ്ദേഹം ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പം ധോണി പരിശീനം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം.
എന്നാല്‍ എപ്പോള്‍ വിരമിക്കണമെന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ എഐസ് കെ പ്രസാദ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി കഴിയാറായിരിക്കുകയാണ്. അടുത്ത കമ്മിറ്റിയുടെ തീരുമാനമായിരിക്കും ധോണിയുടെ കാര്യത്തില്‍ നിര്‍ണായകം.
















