Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനത്താല്‍ മോക്ഷപ്രാപ്തി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 22, 2019, 03:59 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ലിംഗഭൂയസ്ത്വാധികരണം

ഇതില്‍ 9 സൂത്രങ്ങളുണ്ട്

സൂത്രം-  ലിംഗഭൂയസ്ത്വാത്തദ്ധി ബലീയസ്തദപി

അടയാളങ്ങള്‍ അഥവാ തെളിവുകള്‍ ധാരാളമുള്ളതിനാല്‍ അത് വിദ്യാംഗമാണ്. എന്തെന്നാല്‍ അതും കൂടുതല്‍ ശക്തിയുള്ളതാണ്.

വാജസനേയി സംഹിതയില്‍ അഗ്നി രഹസ്യ പ്രകരണത്തില്‍ ആദിയില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതിന് ശേഷം എല്ലാം മനുഷ്യന്റെ  സൃഷ്ടിയാണെന്ന് പറയുന്നു. ആ മനസ്സ് പ്രകാശിക്കുന്നവയും മനോമയങ്ങളും മനഃകല്പിതങ്ങളുമായ ഒരായിരം അഗ്നികളെ തന്നെ സംബന്ധിച്ചവയായി കണ്ടു എന്ന് പറയുന്നു. ഈ അഗ്നികള്‍ ക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ക്രിയാംഗങ്ങളാണോ ജ്ഞാനത്തിന് സഹായിക്കുന്ന വിദ്യാംഗങ്ങളാണോ  എന്ന് സംശയിക്കുന്നു. 

എല്ലാ അഗ്നികളും ക്രിയാംഗങ്ങളാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സൂത്രത്തില്‍ വ്യക്തമാക്കുന്നു. ഈ അഗ്നികള്‍ മനോമയങ്ങളും മനഃകല്പിതങ്ങളുമാണെന്നും കര്‍മ്മോപയോഗികളല്ലെന്നും അറിയണം. അവ സ്വതന്ത്രങ്ങളും ജ്ഞാനത്തിന് സഹായിക്കുന്ന വിദ്യാംഗങ്ങളുമാണ്. ഇതിന് വേണ്ടതായ തെളിവുകള്‍ ആ ബ്രാഹ്മണത്തില്‍ തന്നെയുണ്ട്.

ഉറങ്ങുന്ന ഒരാളുടെ ദേഹത്തില്‍ എല്ലാ ഭൂതങ്ങളും അഗ്നി ചയനം ചെയ്യുന്നു. അതിനാല്‍ അഗ്നികള്‍ സ്വതന്ത്രങ്ങളാണ്. പ്രകരണത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ലിംഗങ്ങള്‍ക്കാണ്. ഇങ്ങനെയുള്ള അടയാളപ്പെടുത്തലുകള്‍ കാരണം അഗ്നികള്‍ വിദ്യാംഗങ്ങളാണ് എന്ന് ഉറപ്പിക്കുന്നു.

സൂത്രം-  പൂര്‍വ്വ വികല്പഃ പ്രകരണാത് സ്യാത് ക്രിയാ മാനസവത്

മുമ്പ് പറഞ്ഞ വികല്പം, പ്രകരണമനുസരിച്ച് ക്രിയാംഗങ്ങളാവണം. ദശരാത്രത്തിലെ മാനസം പോലെയാണത്. അഗ്നികള്‍ വിദ്യാംഗങ്ങളാണെന്ന് പറഞ്ഞതിനെ നിഷേധിക്കുന്ന പൂര്‍വപക്ഷത്തെയാണ് ഈ സൂത്രത്തിലും അടുത്ത അടുത്ത സൂത്രത്തിലും കാണിക്കുന്നത്.

പ്രകരണത്തെ അപേക്ഷിച്ച് ലിംഗത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പറഞ്ഞത് ശരിയായില്ല എന്ന് പൂര്‍വപക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍മ്മത്തെ ഉപദേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ പറയുന്നതെല്ലാം കര്‍മ്മോപയോഗികള്‍ തന്നെയാവണം. അതിനാല്‍ അഗ്നികള്‍ സ്വതന്ത്രങ്ങളും കര്‍മ്മോപയോഗികളാണെന്നും പറയുന്നത് ശരിയല്ല. അഗ്നികള്‍ ക്രിയാംഗത്തില്‍  ഉള്‍പ്പെടുന്നു.അഗ്നിയെ പ്രശംസിക്കാനുള്ള അര്‍ഥവാദമായി കരുതിയാല്‍ മതി. ദശരാത്രം എന്ന കര്‍മ്മത്തില്‍ പ്രജാപതി ദേവതയ്‌ക്കായി സോമരസത്തെ മനസാ കല്പിച്ച് സമര്‍പ്പിക്കുന്നു. ഇതില്‍ ചെയ്യുന്നവ മനഃ കല്പിതമെന്ന് ശ്രുതിയുള്ളതുപോലെ ഈ സങ്കല്പത്തിലും സങ്കല്പാഗ്നികള്‍ ക്രിയാംഗങ്ങള്‍ തന്നെയെന്ന് അവര്‍ പറയുന്നു.

സൂത്രം-  അതിദേശാച്ച

ചേര്‍ത്ത് പറഞ്ഞിട്ടുള്ളതിനാല്‍ നേരത്തെ യാഗത്തിന് ഉപയോഗിക്കുന്ന അഗ്നിയോട് ചേര്‍ത്ത് ഈ കല്പിതാഗ്നികളെ പറഞ്ഞിട്ടുള്ളതിനാലും ഇവ ക്രിയോപയോഗികള്‍ തന്നെയെന്ന് പൂര്‍വപക്ഷം പറയുന്നു. ക്രിയാംഗമായാലും മുക്തിയ്‌ക്ക് കാരണമാകുമെന്നാണ് അവരുടെ വാദം.

സൂത്രം-  വിദൈ്യവ നിര്‍ധാരണാത്

എന്നാല്‍ ശ്രുതി ഉറപ്പിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ വിദ്യ മാത്രമേ മുക്തിയ്‌ക്ക് കാരണമാകൂ. കഴിഞ്ഞ രണ്ട് സൂത്രങ്ങളിലെ പൂര്‍വപക്ഷത്തിനുള്ള സമാധനമാണ് ഈ സൂത്രം. 

ശ്രുതിയില്‍ പലയിടത്തും കര്‍മം കൊണ്ട് മുക്തിയില്ലെന്നും ജ്ഞാനത്താല്‍ മാത്രമേ മുക്തിയുണ്ടാവൂ എന്നും പറയുന്നു. ശ്വേതാശ്വതരോ പനിഷത്തില്‍ ‘ തമേവ വിദിത്വാതി മൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേ/യനായ’ ജ്ഞാനത്താല്‍ മാത്രമേ മരണത്തെ മറികടക്കാനാവൂ അതിന് മറ്റൊരു വഴിയില്ല എന്ന് പറയുന്നു. ‘ജ്ഞാനേനൈവ തു കൈവല്യം’ ജ്ഞാനം കൊണ്ട് മാത്രമേ മോക്ഷം നേടാനാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അഗ്‌നികള്‍ വിദ്യാംഗങ്ങളാണ്. ക്രിയാംഗങ്ങളല്ല.

                                                                                                                 9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.