Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശരി നോക്കിയാകട്ടെ വോട്ട് വിനിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 03:20 am IST
inEditorial

ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമാക്കിയ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലെത്തുകയാണ്. അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം തെക്കേ അറ്റത്തുള്ള വട്ടിയൂര്‍ക്കാവ്, മധ്യഭാഗത്തുള്ള എറണാകുളം, അരൂര്‍, പത്തനംതിട്ടയിലെ കോന്നി എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അനാവശ്യമായി യുഡിഎഫും എല്‍ഡിഎഫും വരുത്തിവച്ച ഈ തെരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രമല്ല, കോടിക്കണക്കിന് രൂപയും ഏറെ അദ്ധ്വാനവും പാഴായി. എംഎല്‍എമാരായിരുന്നവര്‍ ലോക്‌സഭയില്‍ മത്സരിച്ച് ജയിച്ചതാണ് 4 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഒരു നിയമനിര്‍മ്മാണസഭയില്‍ അംഗമായിരിക്കെ മറ്റൊരു സഭയിലേക്ക് മത്സരിക്കുന്നത് നിയമപ്രകാരം തെറ്റല്ല. പക്ഷേ, അപാകതയുണ്ട്. അത് മാറ്റാനെങ്കിലും ഭാവിയില്‍ കഴിയണം. മഞ്ചേശ്വരത്ത് ഒരംഗം അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായത്. ഉപതെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് കേരളത്തിലുയര്‍ന്ന ആരോപണം തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയുമാണ്. മാര്‍ക്ക്തട്ടിപ്പ്, മാര്‍ക്ക്ദാനം എന്നിവ യുവജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. നിയമവിരുദ്ധമായി മാര്‍ക്ക്ദാനം ചെയ്തതിനെ ന്യായീകരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍. അതൊക്കെ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കും.

കേരളത്തിന് ഒരു കഴഞ്ചുപോലും നന്മചെയ്യാത്ത ഇടത്-വലത് സഖ്യവും രാജ്യത്താകമാനം ആധിപത്യം ഉറപ്പിച്ച ദേശീയ ജനാധിപത്യ സഖ്യവുമാണ് മത്സരത്തില്‍ മുഖ്യമായുള്ളത്. പതിവിന് വിപരീതമായി ഇഞ്ചോടിഞ്ച് പോരാട്ടം. അതോടൊപ്പം സ്ഥാനാര്‍ഥികളെ വ്യക്തിഹത്യചെയ്യാനുള്ള പ്രവണതയും കാണാനായി. കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ സൈബര്‍ സംഘമായിരുന്നു. അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഒരു മന്ത്രിതന്നെ അധിക്ഷേപിക്കുന്നതും കാണാനായി. കോണ്‍ഗ്രസ് മുന്നണിക്കും കമ്മ്യൂണിസ്റ്റ് മുന്നണിക്കും പറയാന്‍ രാഷ്‌ട്രീയമില്ല. പലസ്ഥലത്തും ഇവര്‍ ഒരേ തൂവല്‍പക്ഷികളാണ്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇരുവരുടെയും മുഖമുദ്ര. കോണ്‍ഗ്രസിന്റെ പര്യായമായ അഴിമതിയുടെ നേര്‍ക്കാഴ്ചയാണ് പാലാരിവട്ടം പാലം. അതിന് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് ഇടത് സര്‍ക്കാര്‍. ലീഗുകാരനായ മുന്‍മന്ത്രിയെ സംശയത്തിന്റെ നിഴലില്‍ മാത്രം നിര്‍ത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും നോക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് വീമ്പടിച്ച ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ അഴിമതിയും ഒത്തുതീര്‍ക്കാന്‍ നോക്കുന്നു. യുഡിഎഫ് ഭരണത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ആരോപിച്ച സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് സത്യവാങ്മൂലം നല്‍കിക്കഴിഞ്ഞു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ജാതിയുടെയും ഉപജാതികളുടെയുമൊക്കെ സംഘടനകള്‍ക്ക് പത്തിവിടര്‍ത്തി ആടാന്‍ ഇരുമുന്നണികളും അവസരമൊരുക്കി. ഈ സാഹചര്യത്തിലാണ് എല്ലാവരുടെയും വികസനം എല്ലാവര്‍ക്കും ഒപ്പം എന്ന എന്‍ഡിഎയുടെ പ്രസക്തി വര്‍ധിക്കുന്നത്. എന്‍ഡിഎയാണ് ശരിയെന്ന് ഭാരതജനത തിരിച്ചറിഞ്ഞിരിക്കുന്നു. തെറ്റിദ്ധരിച്ചിരുന്ന സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും എന്‍ഡിഎയാണ് ശരിയെന്ന് മനസ്സിലായി. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പും നടക്കുകയാണ്. മഹാരാഷ്‌ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വന്‍ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നുറപ്പാണ്. അഞ്ചുവര്‍ഷം ശരിയായ ഭരണം നടത്തിയതിന്റെ ജനവിധി കൂടിയായിരിക്കുമത്. ദേശീയതലത്തില്‍ നടക്കുന്ന നരേന്ദ്രമോദി ഭരണത്തിനുള്ള ക്ലീന്‍ചിറ്റ് കൂടിയാകുമത്. അഞ്ചേകാല്‍ വര്‍ഷമായി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നില്ല. മാത്രമല്ല യുപിഎ ഭരണത്തിലെ ഖജനാവ് കൊള്ളക്കാരെ ഓരോന്നായി പിടികൂടുകയാണ്. എത്ര ഉന്നതരായാലും അഴിമതി നടത്തി നിവര്‍ന്ന് നടക്കാന്‍ വിടില്ലെന്ന സന്ദേശമാണ് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതിനെ ജനങ്ങള്‍ അംഗീകരിക്കുകതന്നെ ചെയ്യും. എന്‍ഡിഎ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരവും വികസന പ്രവര്‍ത്തനങ്ങളും സഹ്യനപ്പുറം മാത്രമല്ല, കേരളത്തിലും ഉണ്ടാകണം. അതിനായി ശരിനോക്കി ജനങ്ങള്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.