Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധനയും ശാസ്ത്രപഠനവും

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Oct 13, 2019, 01:01 am IST
inSamskriti

  

കുളി കഴിഞ്ഞ് വീണ്ടും ഗുഹയിലേയ്‌ക്കുതന്നെ. വന്നപോലെ ചെടികളും വള്ളിപ്പടര്‍പ്പുകളും ഒക്കെ പിടിച്ച് കയറണം. ഗുഹയില്‍ കുറച്ച് ഇരുന്ന് മുകളിലുള്ള ഗുഹയിലേയ്‌ക്ക്  എല്ലാവരും ചേര്‍ന്ന് പ്രാതലിന്റെ ഒരുക്കത്തില്‍. അടുപ്പൊക്കെ ഉണ്ടാക്കി പാചകം തുടങ്ങും. എല്ലാവരും ചേര്‍ന്നുചെയ്യുമ്പോള്‍ ഒരു സുഖമാണ്. സഹകരണവും ഏകതയും ഒക്കെ നിഴലിച്ചു നില്‍ക്കുന്ന അന്തരീക്ഷം. നമ്മുടെ യാത്രയിലുള്ളവര്‍ ഒരേ മനസ്ഥിതിക്കാരാണ്. അത് യാത്രയെ സന്തോഷകരമാക്കുന്നു. 

ചിലപ്പോള്‍ കുളി കഴിഞ്ഞ് ഗുഹയില്‍ വരാതെ വെള്ളച്ചാട്ടത്തിനു മുകളിലായി ഗണപതി ഗുഹയ്‌ക്കും താഴെയായി, രണ്ടിന്റെയും ഇടയില്‍ ഒരു വിശാലമായ സ്ഥലമുണ്ട്. അവിടേയ്‌ക്കു പോകും. ഈറന്‍ വസ്ത്രങ്ങളെല്ലാം അവിടെ ഉണക്കാനിടും. കുറച്ചു പേര്‍ ഗുഹയില്‍ പോയി പാചകത്തിനായി അവിടെ സൂക്ഷിച്ചിട്ടുള്ള സാധനങ്ങളും പാത്രങ്ങളും എടുത്തു കൊണ്ടുവരും. എല്ലാവരും ചേര്‍ന്ന് സന്തോഷകരമായി പാചകം ചെയ്യും. ഈ സന്തോഷം ഭക്ഷണത്തിന്റെ രുചിക്ക് വര്‍ദ്ധനവുണ്ടാക്കും. മുഖപ്രസാദത്തോടെ ലഭിക്കുന്ന ഭക്ഷണത്തിന് നല്ല രുചിയായിരിക്കും,, മറിച്ച് എത്ര വ്യഞ്ജനങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതായാലും നിഷ്പ്രഭമായി കനപ്പിച്ച മുഖഭാവത്തോടുകൂടി ലഭിക്കുന്ന ഭക്ഷണത്തിനെന്തു രുചി? 

പ്രാതല്‍ കഴിഞ്ഞതിനു ശേഷം സ്വാമിജി പാഠങ്ങളെടുക്കും. ശാങ്കരകൃതികളും ഭഗവാന്‍ രമണ മഹര്‍ഷിയുടെ ഗ്രന്ഥങ്ങളും മറ്റും വ്യാഖ്യാനത്തിനു തെരഞ്ഞടുക്കും. ശ്ലോകങ്ങളിലെ ഓരോ വാക്കും തലനാരിഴ കീറി വിശദീകരിച്ചു തരും. ശ്രീമദാദി ശങ്കരാചാര്യ ഭഗവദ്പാദരുടെ പ്രകരണ ഗ്രന്ഥങ്ങളും ‘ജഗത ഈശധീ യുക്തസേവനം’ എന്നു തുടങ്ങുന്ന ഭഗവാന്‍ രമണ മഹര്‍ഷിയുടെ ശ്ലോകങ്ങളും വ്യാഖ്യാനിക്കുമ്പോള്‍ വളരെ വിശിഷ്ടമായി തോന്നും. ഞങ്ങളുടെ സംശയങ്ങള്‍ ഓരോരുത്തരും അവതരിപ്പിക്കും. അതിനുള്ള ശാസ്ത്രീയമായ മറുപടിയും ലഭിക്കും. എല്ലാവരും അതീവ ശ്രദ്ധയോടെ പാഠങ്ങള്‍ ശ്രവിക്കും. ഓരോരോ പാഠങ്ങള്‍ കേള്‍ക്കുമ്പോഴും, അത് ചിന്തയ്‌ക്ക് പാത്രമാക്കുമ്പോഴും പുതിയ അര്‍ത്ഥതലങ്ങള്‍ മെനഞ്ഞെടുക്കപ്പെടും. ഗുരുകുലസമ്പ്രദായത്തിലെ ഗുരുവിന്റെയും ശിഷ്യന്മാരുടെയും ചിത്രം മനസ്സില്‍ നിറയും. സാധനയും ശാസ്ത്രപഠനവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്നതുതന്നെ മഹാഭാഗ്യമായിട്ടാണ് കരുതുന്നത്. ശാസ്ത്രാനുസന്ധാനവും സാധനയെ മുന്നോട്ടു നയിക്കാന്‍ ആവശ്യമാണ്. പാഠങ്ങള്‍ക്കു ശേഷം ഓരോരുത്തരും ഒറ്റയ്‌ക്ക് ഏകാന്തത്തില്‍ പോയി ഇരുന്ന് ജപസാധനയില്‍ മുഴുകും. കുറേ നേരം കഴിഞ്ഞിട്ടായിരിക്കും തിരിച്ചുവരിക. എല്ലാവരും വീണ്ടും ഒത്തുചേരും. 

ഒരിക്കല്‍ ഞാന്‍ മൂന്നു ദിവസത്തെ മൗനവ്രതമെടുത്തു. നമ്മുടെ കൂടെ കുറെ പേരുള്ളതിനാല്‍ മൗനവ്രതം എടുക്കുക എന്നത് പ്രയാസമാണ്. എല്ലായ്‌പ്പോഴും വര്‍ത്തമാനം പറയുന്ന നമ്മള്‍ക്ക് മനസ്സടക്കാനും ശാന്തിയെ പ്രാപിക്കാനും മൗനവ്രതം ഉപകരിക്കും. എന്നാല്‍ മൗനവ്രതം മിണ്ടാണ്ടിരിക്കുന്നതല്ലെന്നു സ്വാമിജി പലപ്പോഴും പ്രകരണത്തില്‍ പറഞ്ഞത് ഉള്ളിലുണ്ട്. അതിന്റെ  അര്‍ത്ഥവ്യാപ്തി അത്രയ്‌ക്ക് വിശാലമാണ്. പല പരീക്ഷണങ്ങള്‍ ബാഹ്യമായും ആന്തരികമായും വരുന്നു. മൂന്നു ദിവസം രാവും പകലും മൗനമെന്ന ഉറച്ച നിലപാടിലാണുതാനും. ആദ്യമാദ്യം കുറച്ചു വിഷമം തോന്നിയെങ്കിലും ഒന്നാം ദിവസം കുറച്ചു കഴിയുമ്പോള്‍ത്തന്നെ വല്ലാത്തൊരു സുഖം അനുഭവപ്പെടുന്നു. എല്ലാവരുടെ കൂടെയുണ്ടെങ്കിലും സംസാരത്തില്‍ ഇടപെടുന്നില്ല. എന്നിരിക്കിലും ഒരെ ചിന്തയോടെയാണ് ഇവിടെ എല്ലാവരും വന്നതെന്നതുകൊണ്ട് അവരില്‍ നിന്നൊന്നും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. പക്ഷെ, പരീക്ഷണാര്‍ത്ഥം ചില തമാശകള്‍ ഉണ്ടാക്കും. അതിലൊന്നും പെട്ടില്ല. സദാസമയവും ജാഗ്രതയോടെയാണിരിക്കുന്നത്. അതുതന്നെഅനുഭവപ്പെടുന്നു. സാധനയിലൂടെ ആനന്ദലബ്ധി തന്നെയാണ് ഉദ്ദേശവും. അതിലൂടെ വീണ്ടും  മുകളിലോട്ട് പടി കയറി പോകണം. അതിനുള്ള പരിശ്രമം അനിവാര്യമാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.