Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്തുതിക്കേണ്ടത് സന്ദര്‍ഭാനുസരണം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 11, 2019, 02:45 am IST
inSamskriti

വേധാധികരണം

ഒരു സൂത്രമാണ് ഇതിലുള്ളത്.

സൂത്രം-വേധാദ്യര്‍ത്ഥഭേദാത് 

വേധം മുതലായ ക്രിയകളുടെ അര്‍ത്ഥം  എല്ലാ ഉപാസനകളിലും ഒരുപോലെ ചേരില്ല. അര്‍ത്ഥ വ്യത്യാസമുള്ളതിനാലാണിത്. അഥര്‍വവേദക്കാരുടെ ഉപനിഷത്ത് ആരംഭത്തില്‍ ‘സര്‍വം പ്രസിധ്യ… ത്രിധാവിപൃക്തഃ’- ദേവതേ എല്ലാറ്റിനേയും പിളര്‍ക്കൂ, എന്റെ ശത്രുക്കളുടെ ഹൃദയം പിളര്‍ക്കൂ.. ഞരമ്പുകളെ പിളര്‍ക്കൂ .. ശിരസ്സ് പിളര്‍ക്കൂ … മൂന്നായി വേര്‍പ്പെടുത്തൂ.. എന്നിങ്ങനെ പറയുന്നു.

മുണ്ഡകോപനിഷത്തില്‍ ‘ആയമ്യ തദ്… സോമ്യ വിദ്ധി’ വലിച്ച് കുലച്ച ബ്രഹ്മഭാവത്തില്‍ ഉറച്ചതായ ഏകാഗ്രമായ മനസ്സിനാല്‍ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യത്തെ വേധിക്കണം എന്ന്.

ഇങ്ങനെ വേധനക്രിയയെപ്പറ്റി പല ഉപനിഷത്തുകളിലും പറഞ്ഞിട്ടുണ്ടെങ്കിലും അത് എല്ലാം ഉപാസനയില്‍ ഒരേ നിലയില്‍ എടുക്കാന്‍ പാടില്ല. അതെല്ലാം വേറെ വേറെ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം സ്വീകരിക്കണം.

ഹാന്യധികരണം

ഇതിലും ഒരു സൂത്രമേ ഉള്ളൂ…

സൂത്രം – ഹാനൗ ഉപായനശബ്ദശേഷ ത്വാത് കുശാച്ഛന്ദസ്തുത്യുപഗാനവത്തദുക്തം.

ഹാനിയിലും ദുഃഖശോക പുണ്യപാപങ്ങളുടെ നാശത്തെ വര്‍ണ്ണിക്കുമ്പോഴും ബ്രഹ്മപദപ്രാപ്തിയെ പ്രകാശിപ്പിക്കുന്ന വാക്യ ശേഷങ്ങള്‍ ഉള്ളതിനാല്‍ കുശ, ഛന്ദസ്സ് സ്തുതി ഉപഗാനം എന്നിവയെ പോലെ പറഞ്ഞിട്ടുണ്ട്.

ബ്രഹ്മവിദ്യയുടെ ഫലത്തെ ഈ സൂത്രം മുതല്‍ നിരൂപണം ചെയ്യുന്നു. 

ഛാന്ദോഗ്യത്തില്‍ വൈശ്വാനര വിദ്യയെ അറിഞ്ഞ് ഹവനം ചെയ്യുന്നയാള്‍ എല്ലാ പാപങ്ങളേയും ഭസ്മാക്കി കളയുന്നുവെന്ന് പറയുന്നു. 

മുണ്ഡകത്തില്‍ നാമരൂപങ്ങളില്‍ നിന്ന് മുക്തനായി പരമപുരുഷനെ പ്രാപിക്കുമെന്ന് പറയുന്നു.മറ്റ് ഉപനിഷത്തുകളിലും വൈശ്വാനര വിദ്യകൊണ്ട് എല്ലാ ശോക മോഹങ്ങളും പുണ്യപാപങ്ങളും നശിക്കുമെന്ന് പറയുന്നുണ്ട്.

ബ്രഹ്മപദപ്രാപ്തിയാണ് അതിന്റെ ഫലം എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ ബ്രഹ്മവിദ്യകൊണ്ട് അവിദ്യ ഇല്ലാതാകുക എന്നല്ലാതെ ബ്രഹ്മപദപ്രാപ്തി ഉണ്ടാകുന്നില്ലേ എന്ന് സംശയം ഉണ്ടാകാം.

എന്നാല്‍ അവിദ്യാ നാശം പറയുന്ന ഇവിടങ്ങളില്‍ വാക്യശേഷം എന്ന നിലയില്‍ ബ്രഹ്മപദപ്രാപ്തിയെ കൂടി ചേര്‍ക്കുകയോ അറിയുകയോ ചെയ്യണമെന്ന് സൂത്രം വ്യക്തമാക്കുന്നു. അവിദ്യ ഇല്ലാതായാല്‍ പിന്നെ ബ്രഹ്മപദം നേടാം.

മുണ്ഡകം, ഛാന്ദോഗ്യം തുടങ്ങിയ ഉപനിഷത്തുക്കളിലെല്ലാം ബ്രഹ്മവിദ്യയുടെ ഫലമായി ബ്രഹ്മപദപ്രാപ്തി പറയുന്നുണ്ട്. അതിനാല്‍ അങ്ങനെ പറയുന്ന സ്ഥലങ്ങളില്‍ നിന്ന് വാക്യശേഷരൂപത്തില്‍ അധ്യാഹരിച്ച് ചേര്‍ക്കാം, അതുമൂലം ഫലഭേദമോ വികല്പമോ ഉണ്ടാകില്ല.

കുശാ എന്നാല്‍ വനസ്പതി എന്ന് പൊതുവെയും ആ വര്‍ഗത്തില്‍ പെട്ട പ്രത്യേക ചെടിയെന്ന് വിശേഷമായും പറയാം. ആ വ്യത്യാസത്തെ ആരും  അത്ര കാര്യമായി എടുക്കാറില്ല.

സ്തുതിയുടെ കാര്യത്തിലും അങ്ങനെയാണ്. ആരെസ്തുതിക്കണം എപ്പോള്‍ സ്തുതിക്കണം എന്നത് സന്ദര്‍ഭത്തിനനുസരിച്ച് ചെയ്യണം.

ഇത്തരത്തില്‍ ശോക മോഹപുണ്യപാപനാശമെന്ന ഫലം പറയുന്നിടങ്ങളില്‍ ബ്രഹ്മപദപ്രാപ്തിയെ വാക്യ ശേഷമായി അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.