ഹനുമാന്‍ജനകോ വ്യാസോ വസിഷ്ഠശ്ച ശുകോ ബലിഃ
ദധീചിവിശ്വകര്‍മാണൗ പൃഥുവാല്മീകി ഭാര്‍ഗവഃ
സംസ്‌കൃതത്തില്‍ രാമകഥ വര്‍ണിച്ചത് വാല്മീകിയാണ്. അനേകം കവികള്‍ക്കും എഴുത്തുകാര്‍ക്കും വാല്മീകി രാമായണം പിന്നീട് പ്രചോദനമായി തീര്‍ന്നു. കൊള്ളനടത്തി ഉപജീവനം കഴിച്ചിരുന്ന വാല്മീകിക്ക് സപ്തര്‍ഷികളില്‍നിന്നും രാമമന്ത്രം ലഭിക്കുകയുണ്ടായി. ഒരു വേടന്റെ ബാണമേറ്റ് ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷി നിലം പതിച്ചപ്പോള്‍ ഇണപ്പക്ഷിയുടെ ദീനരോദനംകേട്ട് കവിയുടെ ശോകം കാവ്യമായി ഒഴുകി. അദ്ദേഹത്തിന്റെ വാക്കുകള്‍ ആ വേടനുള്ള ശാപവചനങ്ങളായിരുന്നു. എന്നാല്‍ ആ വാക്കുകള്‍ വൃത്തനിബദ്ധമായിരുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ആ വാക്കുകളാണ് ആദികാവ്യമായി മാറിയത്. ആ ശാപവചസ്സുകള്‍ പ്രവത്തിച്ച അനുഷ്ഠുപ് വൃത്തത്തിലൂടെ തന്നെ അദ്ദേഹം നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരം ശ്രീരാമചന്ദ്രന്റെ ജീവിതവും വര്‍ണിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















