Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആള്‍ക്കൂട്ടക്കൊലയുടെ വിളനിലം കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2019, 03:07 am IST
inEditorial

രാഷ്‌ട്രീയ സ്വയംസേവകസംഘം സര്‍സംഘ ചാലക് ഡോ. മോഹന്‍ഭാഗവതിന്റെ വിജയദശമി സന്ദേശം സര്‍വരുടെയും കണ്ണുതുറപ്പിക്കുന്നതാണ്. ആള്‍കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകളെ അധിക്ഷേപിക്കാന്‍ നീക്കം നടക്കവെയുള്ള സംഘചാലകിന്റെ അഭിപ്രായം വിലപ്പെട്ടതാണ്. ആള്‍ക്കൂട്ടക്കൊലകള്‍ ഭാരതീയ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന അദ്ദേഹത്തിന്റെ വിലയിരുത്തലും വിശദീകരണവും രാജ്യത്തിന്റെ മനസ്സാണ് വ്യക്തമാക്കുന്നത്. അടുത്തിടെ ആള്‍ക്കൂട്ടക്കൊലകളെക്കുറിച്ച് ചിലര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ആത്മാര്‍ഥതയില്ലാത്തതാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. അവര്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളെയും നരേന്ദ്രമോദി സര്‍ക്കാരിനെയും കരിതേക്കാനും അവഹേളിക്കാനും വേണ്ടി മാത്രം നടത്തുന്ന അഭ്യാസങ്ങളാണ്. ഇക്കഴിഞ്ഞ ജൂലായിലാണ് ആള്‍ക്കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് 49 പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അതില്‍ മുസ്ലീങ്ങളും ദളിതരുമാണ് ആള്‍ക്കൂട്ടക്കൊലയ്‌ക്ക് ഇരയാകുന്നതെന്ന് വിസ്തരിച്ച് പറഞ്ഞിരുന്നു. കേരളത്തില്‍നിന്ന് അടൂര്‍ ഗോപാലകൃഷ്ണനും കത്തില്‍ ഒപ്പിട്ടിരുന്നു. അത് വിവാദമായെങ്കിലും പിന്നീടത് കെട്ടടങ്ങി. ഇതിനുശേഷം ബീഹാറില്‍ ഒരു മുന്‍ കോണ്‍ഗ്രസുകാരന്റെ പരാതിപ്രകാരം കേസെടുത്തു. അതിനെതിരെ ഇപ്പോള്‍ ചിലര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചൂലുമായി ഇറങ്ങിയിരിക്കുകയാണ്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് കേസെടുക്കുന്നത് ഫാസിസമെന്നാണ് വാദം. കേസെടുക്കാന്‍ പാടില്ലെന്ന് എന്തുകൊണ്ട് പ്രധാനമന്ത്രി പറയുന്നില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം. കേസെടുക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രിക്ക് പറയാനാകുമോ? പറഞ്ഞാല്‍ അതിനെക്കുറിച്ചാവും കുതിരകയറ്റം. ഏറ്റവും ഒടുവില്‍ കേരളത്തില്‍നിന്നുള്ള ശശിതരൂര്‍ ഉള്‍പ്പെടെ 185 പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ആള്‍കൂട്ടക്കൊലയും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ എടുത്ത കേസുമാണ് വിഷയം. ആള്‍ക്കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതാണ്. അതിനപ്പുറം പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതെന്താണെന്ന് കത്തെഴുതുന്നവര്‍ക്ക് പറയാനുണ്ടോ? ഇത്തരം കൊലകള്‍ നടക്കുമ്പോള്‍ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ക്രമസമാധാന പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാകുമോ? ആള്‍കൂട്ടക്കൊലകളുടെ വിളനിലമാണ് കേരളം. 

എല്ലാ ജില്ലകളിലും ആള്‍കൂട്ടക്കൊല നടക്കുന്നു. ടി.പി. ചന്ദ്രശേഖരനെ കൊന്നത് ആള്‍ക്കൂട്ടമല്ലെ. വനവാസിയായ മധുവിനെ കൊലപ്പെടുത്തിയത് ആള്‍ക്കൂട്ടമല്ലെ? തിരുവനന്തപുരത്തും കൊല്ലത്തും ആള്‍ക്കൂട്ടക്കൊല നടന്നില്ലെ. പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ കൊന്നതും തളിപ്പറമ്പില്‍ ഷുക്കൂറിനെയും മട്ടന്നൂരില്‍ ഷുഹൈബിനെയും കൊന്നത് കന്നുകാലികളല്ലല്ലോ ആള്‍ക്കൂട്ടമല്ലെ? അന്നൊന്നും മിണ്ടാതിരുന്ന വമ്പന്മാരാണ് കേന്ദ്രസര്‍ക്കാരിനെതിരെ കൊമ്പ് കുലുക്കുന്നത്. അവിടെയാണ് ഡോ. മോഹന്‍ഭാഗവതിന്റെ വാക്കുകള്‍ക്ക് തൂക്കമേറുന്നത്. ആള്‍ക്കൂട്ട അക്രമങ്ങളെ ലിഞ്ചിങ് (അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ വെള്ളക്കാര്‍ നടത്തിയ അക്രമങ്ങളെ സൂചിപ്പിക്കുന്ന പദം) എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിക്കുന്നത് രാജ്യത്തെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താനുമാണെന്നാണ് ഡോ. മോഹന്‍ഭാഗവത് ചൂണ്ടിക്കാട്ടിയത്. ലിഞ്ചിങ് ഭാരതവുമായി ബന്ധപ്പെട്ടതല്ല. രാജ്യത്തിന് പുറത്താണ് അതിന്റെ അടയാളങ്ങളുള്ളത്. എല്ലാ സംഭവങ്ങളെയും ലിഞ്ചിങ് എന്ന് ബ്രാന്‍ഡ് ചെയ്ത് ഭാരതത്തെ അവഹേളിക്കാന്‍ ഉപയോഗിക്കരുത്. ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് മറ്റൊരു വിഭാഗം ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്തുന്നതായി നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെയാണ് ഇരകളായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ മാത്രമല്ല. തിരിച്ചും ഉണ്ടാകുന്നുണ്ട്. ചില സംഭവങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണെന്നും പുറത്തുവന്നതും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഇത് മനസിലാക്കാനുള്ള വിവേകം ബുദ്ധിജീവികള്‍ക്ക് ഉണ്ടാകേണ്ടതാണ്. കത്തുമായി ഇറങ്ങുന്നവര്‍ ഉറക്കം നടിക്കുന്നവരാണ് അവരെ ഉണര്‍ത്താനാവില്ലല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.