Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിര്‍മലസാന്ദ്രമീ പുണ്യഭൂമി

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Oct 9, 2019, 01:29 am IST
in Samskriti

വനത്തിനുള്ളില്‍ പ്രകാശജാലങ്ങളെത്തുന്നതേയില്ല. അതിന്റെ ഉള്‍ഭാഗം ഇരുട്ടുകൊണ്ട് മൂടിയതാണ്. പലപല ജീവികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്. ഇതിനുള്ളില്‍ അവ സൈ്വരവിഹാരം ചെയ്യുന്നു. നമ്മള്‍ക്ക് എന്തു വിചാരിച്ചാലും അതിനുള്ളിലേയ്‌ക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇതിന്റെ അന്തര്‍ഭാഗത്തുകൂടി സഞ്ചരിച്ചാല്‍ മൂകാംബികാ ക്ഷേത്രത്തിലെത്താമെന്നു കേട്ടിട്ടുണ്ട്. സാധിക്കുമെങ്കില്‍ യോഗികള്‍ക്കുമാത്രമേ അതു സാദ്ധ്യമാവൂ എന്നാണ് മനസ്സിലാക്കേണ്ടത്. പ്രകൃതിയിലെ ഇത്തരം കാഴ്ചകളും അനുഭവങ്ങളും നമുക്കു നല്‍കുന്ന ആ ഏകസ്വരൂപന്റെ പാദങ്ങളില്‍ പ്രണമിക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ. 

ചിലപ്പോള്‍ താമസിക്കുന്നത് സര്‍വ്വജ്ഞപീഠത്തിലായിരിക്കും. സര്‍വ്വജ്ഞപീഠത്തിന്റെ സ്വഭാവമെല്ലാം നേരത്തെ പറഞ്ഞതാണല്ലോ? അവിടെ അതിന്റെ പിന്നിലായിട്ട് അടുപ്പുണ്ടാക്കി ചായയോ മറ്റോ ഉണ്ടാക്കും. അടുപ്പില്‍ തീ പിടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വിറകുകളെല്ലാം കോടമഞ്ഞിന്റെ സ്പര്‍ശത്താല്‍ ആര്‍ദ്രമായിരിക്കുന്നു. അതിലേയ്‌ക്ക് തീ പ്രവേശിക്കാന്‍ ബുദ്ധിമുട്ടാണ്. ചെറിയ ഞിള്ളിക്കമ്പുകളും മറ്റുമുപയോഗിച്ച് ഊതി ഊതി പിടിപ്പിക്കണം. ചായയുണ്ടാക്കി എല്ലാവരുടെയും മുമ്പിലെത്തിക്കുമ്പോഴേക്കും ചൂട് പാകത്തിനായിക്കിട്ടും. ചിലര്‍ ആ ഒറ്റ മുറിയ്‌ക്കുള്ളിലും മറ്റു ചിലര്‍ ചെവിയും മൂക്കും മൂടുമാറ് തൊപ്പിയണിഞ്ഞ് കോട മുറിച്ചുകടന്നുകൊണ്ട് അവിടവിടെയായി ഉലാത്തുന്നുണ്ടാവും. ചിലപ്പോള്‍ ചര്‍ച്ചകളും മറ്റുമായിരിക്കും. ശ്രീമദാദി ശങ്കരാചാര്യ സ്മരണയും അംബാകടാക്ഷവും വഴിഞ്ഞൊഴുകുന്ന പ്രദേശമാണിത്. 

നിര്‍മ്മല സാന്ദ്രമായ ഈ പുണ്യഭൂമി തപസ്വികള്‍ക്കും സാധകര്‍ക്കും ഏറെ പ്രാധാന്യമുള്ളതാണ്. സര്‍വ്വജ്ഞപീഠത്തില്‍ കുറച്ച് പേര്‍ക്ക് ഇരുന്ന് സാധനചെയ്യാം. ആ പ്രദേശത്തിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പല ഭാഗത്തേയ്‌ക്കും ശ്രദ്ധിച്ചാല്‍ താപസന്മാര്‍ തപസ്സുചെയ്യുന്നതു കാണാം. മരങ്ങളുടെ ചുവട്ടിലും പാറയിടുക്കുകളിലും മററും വളരെക്കാലം തപസ്സനുഷ്ഠിക്കുന്നവരുണ്ട്. അവിടെ ഒന്നു ശാന്തമായിരിക്കുക എന്നതുതന്നെ ഒരു സാധനയാണ്. നമ്മുടെ ആര്‍ഷപരമ്പര നമുക്ക് തന്നുപോയിട്ടുള്ള മൂല്യങ്ങള്‍ സാധനയിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും സ്വാദ്ധ്യായങ്ങളിലൂടെയും സത്കര്‍മ്മപരതയിലൂടെയും തന്നിലേയ്‌ക്കാവാഹിക്കുകയും അതു സമൂഹത്തിനു വെളിച്ചം പകരുന്നതിനുപകരിക്കുയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ മനുഷ്യജന്മം കൃതാര്‍ത്ഥമായി; ധന്യമായി.    

വെറെ പല സ്ഥലത്തും മാറി മാറി താമസിക്കും. സഞ്ചാരികളുടെ ബാഹ്യ ഇടപെടലുകളില്‍നിന്നും ഒഴിഞ്ഞുമാറുന്നതിനായി താമസത്തിനു പുതിയ സ്ഥലം കണ്ടുപിടിച്ചിരിക്കുന്നു. ഗണപതി ഗുഹയില്‍നിന്നും പുറപ്പെട്ടു സര്‍വ്വജ്ഞപീഠത്തിലേയ്‌ക്കുള്ള വഴിയില്‍ ഇരുമ്പയിര് കുഴിക്കാന്‍ പാകപ്പെടുത്തിയ സ്ഥലത്തിനു മുകളിലായി ഗിരിയുടെ മുനമ്പില്‍ ഒരു ഗുഹയുണ്ട്. ചുറ്റും കുറ്റിച്ചെടികളും കാടുകളും. തീര്‍ത്തും കടുപ്പമുള്ള ചെങ്കല്ലാണ് ഗുഹയുടെ ഭാഗങ്ങളിലൊക്കെയും. എല്ലാവരും ഭാണ്ഡങ്ങളും അത്യാവശ്യത്തിനുള്ള വെള്ളവുമായി അവിടെയെത്തി. കാടുപടലുകള്‍ നിറഞ്ഞിരിക്കുന്ന ഗുഹാന്തര്‍ഭാഗവും മുന്‍ഭാഗവും അടിച്ചുവാരി വൃത്തിയാക്കി. കൂടെ കരുതിയ ചണച്ചാക്കുകളും മറ്റും കീറി അതിനകത്ത് പുറത്തേയ്‌ക്ക് നീട്ടി വിരിച്ചു. സുഖമായി ഇരിക്കാനും കിടക്കാനും പറ്റും. ഞങ്ങള്‍ കുറെ പേരുണ്ട്. എല്ലാവരും ഒരുമയോടെ സഹകരിച്ചാണ് പെരുമാറുക. ഗുഹയ്‌ക്കുള്ളില്‍ ചുരുണ്ടുകൂടി വളഞ്ഞുതിരിഞ്ഞ് കിടന്നുറങ്ങും. ചിലരുടെ തലമാത്രം ഗുഹയ്‌ക്കുള്ളിലും ഉടലും കാലുകളും പുറത്തേയ്‌ക്ക് നീട്ടിവെയ്‌ക്കുകയും ചെയ്യും. അത്രയ്‌ക്കേ സ്ഥലമുള്ളു. ഇവിടെയെല്ലാം ഞങ്ങളുടെകൂടെ മെഴുകുതിരി വെട്ടം മാത്രമേയുള്ളു. കോടയുള്ളതിനാല്‍ കത്താനും പ്രയാസമാണ്. അവിടെ പുറത്ത് അടുപ്പുകൂട്ടി ചില്ലിക്കമ്പുകള്‍ പെറുക്കി തീക്കത്തിച്ച് കഞ്ഞിയും ചായയും മറ്റും ഉണ്ടാക്കും. കൂടെ തീ കായുകയും ചെയ്യും. എല്ലാവരും സംതൃപ്തരാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.