Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നവരാത്രിയുടെ തത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 02:09 am IST
inSamskriti

മക്കളേ,  

ഈശ്വരാരാധനയുടെയും ഈശ്വര സമര്‍പ്പണത്തിന്റെയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. സകല സൗഭാഗ്യങ്ങളും പരമമായ സത്യസാക്ഷാത്ക്കാരവും ലക്ഷ്യമാക്കി നമ്മള്‍ നവരാത്രി നാളുകളില്‍ ഈശ്വരനെ മാതൃരൂപത്തില്‍ ആരാധിക്കുന്നു. 

നമ്മള്‍ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ശമിക്കുവാനും ഐശ്വര്യവും വിജയവും നേടുവാനും നിരന്തരമായ ഈശ്വരാരാധനയും അനുഷ്ഠാനവും ആവശ്യമാണ്. അതിലൂടെ പൂര്‍ണത പ്രാപിക്കുന്നതുവരെയുള്ള സാധനയുടെ പ്രതീകമാണ്  നവരാത്രികാലത്തെ അനുഷ്ഠാനങ്ങള്‍.  

ഈ ലോകം ഒരു സൂപ്പര്‍മാര്‍ക്കറ്റു പോലെയാണ്. എന്തും ഇവിടെ ലഭിക്കും. എന്നാല്‍ ആഗ്രഹിക്കാനും സ്വീകരിക്കാനും യഥാര്‍ത്ഥത്തില്‍ യോഗ്യമായിട്ടുള്ളത് എന്താണ് എന്നു നമ്മള്‍ ആദ്യംതന്നെ മനസ്സിലാക്കിയിരിക്കണം. വാസ്തവത്തില്‍ നമുക്കു വരിക്കാന്‍ യോഗ്യമായത് ഈശ്വരന്‍ മാത്രമാണ്, ജഗദംബിക മാത്രമാണ്. എല്ലാ കാര്യത്തിലും നമുക്ക് ആശ്രയിക്കാന്‍ കഴിയുന്നത് ആ അമ്മയെ മാത്രമാണ്. ഒരു കുഞ്ഞ്, എന്തെങ്കിലും ഒരു വിഷമം തോന്നിയാല്‍ അല്ലെങ്കില്‍ ഭയം തോന്നിയാല്‍  എന്താണ് ചെയ്യുക. അമ്മയെ വിളിച്ച് കരയും. അമ്മ ഓടിവന്ന് കുഞ്ഞിനെ എടുക്കും. അമ്മയുടെ മടിത്തട്ടില്‍ ഇരുത്തും. പിന്നെ അവന് ഒന്നിനെക്കുറിച്ചും ആധിയില്ല. ഇന്നത്തെക്കുറിച്ചും നാളെയെക്കുറിച്ചും ചിന്തയില്ല. അമ്മയുടെ സംരക്ഷണത്തിന്റെ ചിറകിന്‍ കീഴില്‍ അഭയവും ആനന്ദവും കുഞ്ഞ് അനുഭവിക്കുന്നു. ഇതുപോലെ ഒരു ബന്ധം നമുക്ക് ഈശ്വരനോട് അല്ലെങ്കില്‍ ദേവിയോട് ഉണ്ടാവണം. പരമമായ ആശ്രയവും അഭയവും ഈശ്വരന്‍ മാത്രമാണെന്നു നമ്മള്‍ മനസ്സിലാക്കണം. 

നവരാത്രികാലം മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള വ്രതകാലമാണ്. ഇതിന് ഒന്നാമതായി വേണ്ടത് ഈശ്വരസ്മരണയാണ്. ദേവീപൂജ, രണ്ടു നേരം ലളിതാസഹസ്രനാമാര്‍ച്ചന, ദേവീമാഹാത്മ്യപാരായണം, ദേവീഭാഗവത പാരായണം തുടങ്ങിയവയെല്ലാം നവരാത്രി കാലത്ത് ഭക്തന്മാര്‍ അനുഷ്ഠിക്കാറുണ്ട്. അതുപോലെതന്നെ പ്രധാനമാണ് ഉപവാസവും. ഉപവസിക്കുക എന്നാല്‍ ഈശ്വരന് സമീപം വസിക്കുക എന്നതാണ്, സര്‍വ്വേന്ദ്രിയങ്ങളും ഈശ്വരോന്മുഖമാക്കുക എന്നതാണ്. ഒപ്പം ആഹാരനിയന്ത്രണവും വേണം. നവരാത്രികാലത്ത് ആഹാരം പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നവരും ഒരു നേരം മാത്രം ആഹാരം കഴിക്കുന്നവരും ഉണ്ട്. കുറഞ്ഞപക്ഷം മത്സ്യമാംസാദികളെങ്കിലും ഉപേക്ഷിക്കണമെന്നാണ് വിധി. 

നമ്മള്‍ കഴിക്കുന്ന സ്ഥൂലമായ ആഹാരവസ്തുക്കളില്‍ നിന്നുമാത്രമല്ല നമുക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഭൂമി ജലം അഗ്‌നി വായു ആകാശം തുടങ്ങി എല്ലാ പഞ്ചഭൂതങ്ങളില്‍ നിന്നും നമുക്ക് ഊര്‍ജ്ജം ലഭിക്കുന്നുണ്ട്.  സ്ഥൂലമായ ആഹാരം കുറയ്‌ക്കുമ്പോള്‍ സൂക്ഷ്മമായ ആഹാരം സ്വീകരിക്കാനുള്ള ശരീരത്തിന്റെയും മനസിന്റെയും കഴിവ് വര്‍ദ്ധിക്കുകയാണ്. വിവേകപൂര്‍വ്വം ഉപവാസം അനുഷ്ഠിച്ചാല്‍  ക്ഷീണവും തളര്‍ച്ചയും നമുക്ക് അനുഭവപ്പെടില്ല. മറിച്ച് കൂടുതല്‍ ഉന്മേഷവും ഏകാഗ്രതയും ശാന്തിയും ലഭിക്കുകയും ചെയ്യും . 

വ്രതങ്ങള്‍, മനസ്സിന്റെ അലകളെ തടഞ്ഞുനിര്‍ത്താനുള്ള പ്രായോഗിക പദ്ധതികളാണ്. എത്രകണ്ട് മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നുവോ അത്രകണ്ട് മനസ്സിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ഒരു വള്ളം പണിയണമെങ്കില്‍ അതിനുള്ള തടി വേണ്ടവണ്ണം വളഞ്ഞുകിട്ടണം. അതിനായി തടിയെ ചൂടു പിടിപ്പിക്കും. അതുപോലെയാണ് വ്രതങ്ങള്‍.  മനസ്സിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വ്രതങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ വ്രതങ്ങള്‍ കൊണ്ട് ഇതിലുപരി നമ്മള്‍ ഉപാസിക്കുന്ന ദേവതയുടെ അനുഗ്രഹം കൂടി ലഭിക്കും. 

പുരാണങ്ങളില്‍ ദേവി അസുരന്മാരെ നിഗ്രഹിക്കുന്ന കഥകള്‍ നമ്മള്‍ വായിക്കാറുണ്ട്. വാസ്തവത്തില്‍ നമ്മള്‍ നമ്മളെത്തന്നെ ഉദ്ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു തടസ്സമായി നില്‍ക്കുന്ന ദുര്‍വാസനകള്‍ തന്നെയാണ് അസുരന്മാര്‍. ആ ദുര്‍വാസനകളെയാണ് ദേവി ഉന്മൂലനം ചെയ്യുന്നത്. ഓരോ ജീവനും ത്രിഗുണങ്ങളെ അതിക്രമിച്ച് മുക്തി പ്രാപിക്കുന്നതാണ് നവരാത്രിയുടെ തത്ത്വം.   

ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്, അവിടുത്തെ ശക്തികൊണ്ടാണ് നമ്മള്‍ ജീവിതത്തില്‍ എല്ലാ വിജയങ്ങളും കൈവരിക്കുന്നത്. ആ ബോധം ഉള്ളില്‍ ഉണരാനും വിജയങ്ങളില്‍ മതിമറന്ന് അഹങ്കരിക്കാതിരിക്കാനും നവരാത്രി നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. സമര്‍പ്പണഭാവത്തോടെ ജീവിതം നയിക്കുവാനും ശരിയായ സാധനയിലൂടെ  ഈശ്വരസാക്ഷാത്കാരം നേടി ജീവിതം ധന്യമായിത്തീരാനും പരാശക്തി നമ്മെ അനുഗ്രഹിക്കട്ടെ. 

മാതാ അമൃതാനന്ദമയി 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.