Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണപതി ഗുഹയിലെ പ്രശാന്തത

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Oct 4, 2019, 02:21 am IST
in Samskriti

ഇനിയും മുകളിലേയ്‌ക്കു താണ്ടണം. അതിനുള്ള പുറപ്പാട്. എല്ലാവരും വീണ്ടും ഭാണ്ഡക്കെട്ടുകളുമായി നടത്തം. ഇനി കുടജാദ്രിയുടെ ഉത്തുംഗശൃംഗത്തിലേയ്‌ക്ക്. വളരെ വീതി കുറഞ്ഞ ഊടുപാതകള്‍. വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങി നൃത്തമാടുന്നു. ചെറുവേരുകള്‍ മണ്ണിനടിയില്‍നിന്നും മുകളിലേയ്‌ക്ക് ഏന്തിനോക്കുന്നു, അപരിചിതരായ ഞങ്ങളെ കാണാന്‍. മതിലുകളിലും വഴിയരികിലും കാട്ടുകാഞ്ഞിരത്തിന്‍ വള്ളികളും മൂവിലപെരിയിലച്ചെടികളും കൈനീട്ടി സ്വീകരിക്കുന്നു. എല്ലാം ഞങ്ങളെ സ്പര്‍ശിച്ച് സായൂജ്യമടയാന്‍ ശ്രമിക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഇലവങ്കം പൂത്തുനില്‍ക്കുന്നു. അവിടെ നിബിഡ വനത്തിലൂടെ ഔഷധസസ്യങ്ങളെയും വേരുകളെയും തഴുകി നവോന്മേഷത്തോടെ  ചെറുചാലുകളായി വന്ന് തടിച്ചുകൂടി ശീതളിമയും ആനന്ദവും പൊഴിച്ച്, കുടുകുടെ ചിരിച്ച് ആര്‍ത്തുല്ലസിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. അവിടെ കുറച്ചു വിശ്രമം. കാട്ടിലെ മരങ്ങളുടെ മുകളിലൂടെ പറന്നു രസിക്കുന്ന പറവകള്‍. കുളിരുകോരുന്ന കാറ്റിന്റെ തഴുകലില്‍ രമിച്ച് രസിച്ച് തലയാട്ടി നൃത്തം ചെയ്യുന്ന കാട്ടുപൂക്കള്‍. അങ്ങനെ കുറച്ചുദൂരം മുകളിലേയ്‌ക്കു കയറി. എത്തിയത് ഗണപതി ഗുഹയുടെ കവാടത്തില്‍. 

ഗണപതി ഗുഹ, അതൊരു പ്രത്യേകമായ അനുഭവമാണ്. എല്ലാവരും ഗുഹയുടെ മുമ്പില്‍ ചുമടുകളെല്ലാം ഇറക്കിവെച്ചു. ഗുഹയെന്നു പറഞ്ഞാല്‍ ഇരുട്ടൊന്നുമില്ല. മുന്‍ഭാഗം തുറസ്സായതാണ്. ഗുഹാമുഖം വിശാലമാണ്. അതിനാല്‍ എല്ലാവര്‍ക്കും അകത്തു കടക്കാന്‍ സാധിച്ചു. സുഖശീതളിമയുള്ള അതിനകത്ത് ഗണപതി ഭഗവാന്റെ മൂര്‍ത്തി. അതില്‍ കാട്ടുപൂക്കളെക്കൊണ്ടും ചന്ദനംകൊണ്ടും അലങ്കരിച്ചിട്ടുണ്ട്. അന്തരീക്ഷത്തിന്റെ പ്രത്യേകതയായിരിക്കാം പൂക്കള്‍ വാടാതെ നില്‍ക്കുന്നു. ഉള്ളില്‍ സുഖമുള്ള തണുപ്പുള്ളതിനാല്‍ നടന്നുവന്ന ക്ഷീണം അതിലലിഞ്ഞുപോയി. ചുവന്ന ഞെണ്ടുകളും മഞ്ചാടിക്കുരുവിന്റെ നിറത്തിലുള്ള പഴുതാരകളും. അവയൊന്നും ഉപദ്രവകാരികളല്ല. അവയുടെ കൂടെ ഞങ്ങളും ഇരുന്നു. മനസ്സ് ശാന്തമാവുന്നു. സമശീതമായ അന്തരീക്ഷം. സാധകര്‍ക്ക് തുടക്കത്തില്‍ ബാഹ്യസാഹചര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് നമ്മുടെ മാര്‍ഗ്ഗത്തെ സ്വാധീനിക്കും. കുറച്ചുനേരം അവിടെ ഇരുന്ന് ഒന്നിച്ചാണെങ്കിലും ഏകാന്തതയിലേക്ക് പോകുന്ന പ്രതീതി. ശാന്തത! യാത്രയിലെല്ലാം കലപില പറയുന്ന ആരുംതന്നെ ഒന്നും മിണ്ടുന്നില്ല, മൗനികളാകുന്നു. എല്ലാവരും ആനന്ദനിര്‍വൃതിയിലാണ്. 

അവിടുന്നു മുകളിലേയ്‌ക്ക് വീണ്ടും കയറണം സര്‍വ്വജ്ഞപീഠത്തിലെത്താന്‍. ഭാണ്ഡങ്ങളെല്ലാം  ചുമലിലേറ്റി വീണ്ടും നടത്തം. കുറച്ച് നിരന്ന സ്ഥലം. അവിടവിടെയായി കുറുങ്ങനെ അധികം ഉയരമില്ലാത്ത അത്തിമരങ്ങള്‍. അവയുടെ ശിഖരങ്ങള്‍ നിലത്തേയ്‌ക്ക് ആഞ്ഞുനില്‍ക്കുന്നു. കുഞ്ഞുകിളികള്‍ അത്തിപ്പഴം തിന്നു രസിച്ച് മഥിക്കുന്നു. 

അവിടെ ചെങ്കല്ലു ചീളുകള്‍ വലിയ വിസ്താരത്തില്‍ ക്രമമായി അട്ടിയിട്ടിരിക്കുന്നു. കണ്ടിട്ട് കുറെ പഴക്കം തോന്നുന്നു. ഇത് അവിടവിടെയായി ധാരാളമുണ്ട്. പുരാവസ്തുവെന്നോണം അതു നിലകൊള്ളുന്നു. അന്വേഷിക്കണമെന്ന വാഞ്ച കലശലായി. അപ്പോഴാണറിയുന്നത്, അവിടെ മുമ്പ് ഇരുമ്പയിര് കുഴിച്ചെടുക്കാനുള്ള ശ്രമമുണ്ടായിരുന്നത്രേ. പക്ഷെ, ആ സംരംഭം തുടരാന്‍ സാധിച്ചില്ലത്രേ. അല്ലെങ്കിലും അംബാചൈതന്യം വിളയാട്ടമുള്ളിടത്ത് അങ്ങനെ പ്രകൃതിയുടെ തനതു ഭാവത്തെ മാറ്റി മറിച്ച് മറ്റൊന്നാക്കി മാറ്റാന്‍ സാധിക്കുമോ? സ്വാഭാവികമായുള്ള പ്രകൃതിയുടെ സന്തുലിതാവ്സ്ഥ നിലനിന്നേ പറ്റൂ. അതില്ലാത്തതിന്റെ തിക്തഫലങ്ങളാണ് നമ്മള്‍ ഉരുള്‍പൊട്ടലായും വെള്ളപ്പൊക്കമായും ഒക്കെ അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍. ഇനിയും നമ്മള്‍ പ്രകൃതിയെ ദോഹനം ചെയ്യുകയല്ല, ചൂഷണം ചെയ്യാനാണ് ഒരുക്കമെങ്കില്‍ എന്തെല്ലാം ദുരന്തങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്; അതിന്റെ തിക്തഫലങ്ങള്‍ മറ്റു ജീവികളും അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ഏറെ സങ്കടം. അതിരിക്കട്ടെ.  

അവിടുന്നു മുന്നൂറു നാനൂറു മീറ്ററോളം യാത്രചെയ്ത് ഗിരിശൃംഗത്തിന്റെ ഏറ്റവും മുകളില്‍ വിരാജിക്കുന്ന സര്‍വ്വജ്ഞപീഠം ലക്ഷ്യമാക്കിയുള്ള യാത്ര. പോകുന്ന വഴി രസകരമായിരുന്നു. താഴേക്കുനോക്കിയാല്‍ കണ്ണെത്താത്ത താഴ്ചയില്‍ വൃക്ഷങ്ങളുടെ തലപ്പു വിരിച്ച് ഹരിതാഭമായിരിക്കുന്നു. കൂട്ടംകൂട്ടമായി വളര്‍ന്നു പന്തലിച്ച കൂറ്റന്‍ മരങ്ങളുടെ കടുംപച്ച നിറത്തിലുള്ള ഇലകള്‍ മേലാപ്പു വിരിച്ചതുകാരണം താഴേക്കു കാണാന്‍ പറ്റുന്നില്ല. അഗാധഗര്‍ത്തത്തിലേയ്‌ക്കു നോക്കുമ്പോള്‍ വിസ്മയം തോന്നുന്നു. പ്രകൃതിയെ കൃത്യമായ രീതിയില്‍ സജ്ജീകരിച്ചുവെച്ചിട്ടുള്ള ഈശനെ മനസ്സാ നമിച്ചു. ഈ അത്ഭുതക്കാഴ്ചകള്‍ അറിഞ്ഞനുഭവിച്ചാല്‍ നിശ്ചയമായും ഏതൊരു കഠിനഹൃദയനും പ്രകാശത്തിന്റെ ലാഞ്ചന ഏല്‍ക്കാതിരിക്കില്ല, തീര്‍ച്ച. എല്ലാറ്റിനും കാരണഭൂതനായ ഭഗവാനെ സദാ മനസ്സില്‍ ധ്യാനിക്കുന്നു. 

ഈ പ്രകൃതിയിലെ ഓരോന്നിനെയും ചേരുംപടി ചേര്‍ത്തുവെച്ചു പരിപാലിച്ചു പോരുന്ന ഭഗവദ്‌വിഭൂതി അപാരം തന്നെ. തീര്‍ത്തും ഒരു അധിനിയമത്തിനു വിധേയമായി ഈ പ്രപഞ്ചം സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ ഓരോ വൈഭവങ്ങളും അത്യന്തം കുശലതയോടെ ക്രമീകരിച്ചുവെച്ചിരിക്കുന്നു. ഒന്നിനും വിഘ്‌നങ്ങള്‍ വരുത്താതെ സമതുലിതമായി ചലിപ്പിക്കുന്നു. നിയതമായ ഒരു നിയമക്രമത്തില്‍ അനുസ്യൂതം തുടരുകയാണിത്. ഇതിനൊരു താളക്രമവും സൗന്ദര്യവമുണ്ട്. ഈ പ്രകൃതിതാളം അനുഭവിച്ചറിഞ്ഞവരെ സംബന്ധിച്ചിടത്തോളം ഈ കാണുന്ന ലോകം ആനന്ദദായകം തന്നെയാണ്; അല്ലാത്തവര്‍ക്ക് ദുഃഖഹേതുവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.