തിരുവനന്തപുരം: സര്‍ക്കാരുമായുള്ള നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. രണ്ടു കൊല്ലത്തോളമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ്് തോമസിനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡിയായി ചുമതലയേലക്കുന്നത്. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറങ്ങും. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇമദഹത്തിന്റെ നിയമന ഉത്തരവില്‍ ഒപ്പിടുന്നത്.
ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണു തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയത്. െ്രെടബ്യൂണല്‍ ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും െ്രെടബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരസ്യ വിമര്‍ശനങ്ങളില്‍ മാറ്റമില്ലെന്ന് ഡിജിപി ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് വസ്തുതകളാണെന്ന് സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോയ്‌ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടലിലാണ് അദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് ദീര്‍ഘനാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അദേഹം സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ടിപി സെന്‍കുമാര്‍ പിണറായി സര്‍ക്കരിനെതിരെ നിയമ പേരാട്ടം നടത്തി ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.
















