Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ജനതയുടെ സാമൂഹ്യ പരിവര്‍ത്തനമാണ് സേവാ ഭാരതിയുടെ അടിസ്ഥാന’; കേരളത്തില്‍ സേവാഭാരതി പഞ്ചായത്തുതലത്തിലേക്ക്; ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലന കേന്ദ്രം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 11:24 am IST
inKerala

കൊച്ചി: സേവാഭാരതി സംസ്ഥാനത്ത് പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാമൂഹ്യ സേവനത്തിന്റെ സമസ്ത മേഖലകളിലും സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടേയും ഘടനയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. കൊച്ചിയില്‍ ഞായറാഴ്‌ച്ച ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് കൂടുതല്‍ ആസൂത്രിതമായി, കൂടുതല്‍ മേഖലകളിലേക്ക്, കൂടുതല്‍ അടിസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള പദ്ധതി തയാറാക്കിയത്.

ആലപ്പുഴയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലന കേന്ദ്രം ആരംഭിക്കും. മുഴുവന്‍ സേവാ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. ജലം, പരിസ്ഥിതി, ജൈവ കൃഷി, ശുചീകരണം തുടങ്ങി അതത് പഞ്ചായത്ത് തലത്തില്‍ സമൂഹത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തനം നടത്തും. 

ദേശീയ സേവാഭാരതിയുടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഏകദിന സമ്മേളനത്തില്‍ പങ്കെടുത്തത്. കുട്ടികളും വനിതകളുമടക്കം സമ്മേളനത്തിനെത്തി. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കു സേവനം ചെയ്യല്‍ മാത്രമല്ല, ജനതയുടെ സാമൂഹ്യ പരിവര്‍ത്തനമാണ് സേവാ ഭാരതിയുടെ അടിസ്ഥാന തത്ത്വമെന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം.

അടിയന്തര ഘട്ടങ്ങളില്‍ സേവനം ചെയ്യുന്നതിനപ്പുറം ആസൂത്രണത്തോടെ ക്ഷേമ നിര്‍മാണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു. സേവാ ഭാരതി രാജ്യത്താകെ 1.70 ലക്ഷം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ വൈവിധ്യ മേഖല കേരളത്തിലെ പഞ്ചായത്തു തലത്തില്‍ കണ്ടെത്തി നടപ്പാക്കാനുള്ള കൂടിയാലോചനകള്‍ക്കാണ് സമ്മേളനം തുടക്കമിട്ടത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കി, സന്മനസുള്ളവരുടെ സഹായങ്ങളും ചേര്‍ത്ത്‌സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആസൂത്രണം. നിയമപരമായി എല്ലാ നടപടികളും പാലിച്ച് കൂടുതല്‍ വ്യാപകമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. 

സംഘം മുന്നോട്ടുവെച്ച സന്ദേശം സമൂഹം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കാലത്ത് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സേവാപ്രമുഖ് എ. വിനോദ് പറഞ്ഞു. 

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സേവനത്തിന് മാര്‍ഗം കണ്ടെത്തണമെന്നും സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങള്‍ക്കെല്ലാം ലഭ്യമാക്കാന്‍ സേവാഭാരതി ജനങ്ങളെ സഹായിക്കണമെന്നും സേവന സാധ്യതകളെക്കുറിച്ച് സംസാരിച്ച ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.