Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മമതാസുരനെ സ്തംഭിപ്പിച്ചു

എ പി ജയശങ്കര്byഎ പി ജയശങ്കര്
Sep 23, 2019, 03:15 am IST
inSamskriti

ഭഗവാന്‍ ശ്രീ ഗണേശന്‍ ഒരിക്കല്‍ അനന്തനാഗത്തെ വാഹനമാക്കിയിട്ടുണ്ട്. അങ്ങനെ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിനെപ്പോലെ ശ്രീഗണേശന്‍ വിളയാടിയിട്ടുണ്ട്. 

ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സന്ദര്‍ഭം. കൂട്ടുകാരികളെല്ലാം കൂടി പാര്‍വതീദേവിയെ കളിയാക്കി ചിരിച്ചു. അവര്‍ പലവിധത്തിലുള്ള തമാശകളാല്‍ പാര്‍വതീദേവിയെ ചിരിപ്പിച്ചു. ഒരു ഘട്ടത്തില്‍ പാര്‍വതീദേവിയുടെ ചിരി സ്വല്പം ഉച്ചത്തിലായിപ്പോയി. ആ ചിരി ശബ്ദം അന്തരീക്ഷത്തിലാകെ അലയടിച്ചു. ആ ശബ്ദതരംഗങ്ങള്‍ വായുവിലുണ്ടാക്കിയ ചലനത്തിനിടയില്‍ നിന്നും ഒരു അസുരന്‍ അന്തരീക്ഷത്തില്‍ സംജാതനായി. മമതാസുരനെന്നായിരുന്നു അവന്റെ പേര്. 

ജനിച്ചപ്പോഴേ അവന്റെ അട്ടഹാസം അന്തരീക്ഷത്തില്‍ മുഴങ്ങി. ശ്രീകൈലാസത്തിന്റെ ശാന്തതയും ചാരുതയും നശിപ്പിക്കുന്ന തരത്തിലായിരുന്നു ആ പ്രകടനം. 

 ശ്രീകൈലാസത്തെ വീണ്ടും ശാന്തമാക്കണമെന്ന് പ്രദേശവാസികള്‍ക്കു താത്പര്യമുണ്ട്. അവര്‍ വിഷമത്തോടെ പാര്‍വതീ ദേവിയെ നോക്കി. ശ്രീപാര്‍വതീദേവി തന്നെ ശരണം. 

 വക്രതുണ്ഡ സങ്കല്‍പത്തില്‍ ശ്രീഗണേശനെ ധ്യാനിക്കുവാന്‍ മമതാസുരനെ പാര്‍വതീദേവി ഉപദേശിച്ചുവെങ്കിലും അവന്‍ കൂട്ടാക്കിയില്ല. അവന്‍ ശംബരാസുരന്റെ പിന്നാലെ പോയി. ശംബരാസുരന്‍ അവനെ ശുക്രാചാര്യരുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 

 ശുക്രാചാര്യരുടെ നിര്‍ദേശാനുസരണമുള്ള തപസ്സു കൊണ്ട് ക്രമേണ ലോകാധികാരം കൈക്കലാക്കാന്‍ മമതാസുരനു കഴിഞ്ഞു. ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെടെ പലരും അവന്റെ ക്രൂരതകള്‍ക്കു  പാത്രമായി.  അവര്‍ ശിവപാര്‍വതിമാരുടെ മുന്നില്‍ സങ്കടമറിയിച്ചു. ശ്രീപരമേശ്വരന്‍ ശ്രീഗണേശനെ ഒന്നു നോക്കി. ഒപ്പം പാര്‍വതിയും ശ്രീഗണേശന്റെ പ്രവര്‍ത്തനത്തിനായി സങ്കല്പിച്ച് അവനെ നോക്കി. കാര്യം ഗ്രഹിച്ച ഗണേശന്‍ വിഘ്‌നരാജനായി മമതാസുരന്റെ മുന്നിലവതരിച്ചു. ഒരു വധം ഒഴിവാക്കാനായി വിഘ്‌നരാജന്‍ ആദ്യം സാമമാര്‍ഗം ഉപയോഗിച്ചു. ശ്രീനാരദരെ മമതാസുരന്റെ മുന്നിലേക്ക് ദൂതിനായി അയച്ചത് അങ്ങനെയാണ്. 

എന്നാല്‍ ശ്രീനാരദരുടെ ഉപദേശമൊന്നും അഹങ്കാരിയായ മമതാസുരന്‍ ചെവിക്കൊണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടു തന്നെ പഠിക്കട്ടെയെന്ന് നാരദ ഋഷിയും കണക്കാക്കി. 

വിഘ്‌നരാജനെ മമതാസുരന്‍ വെല്ലുവിളിച്ചു. ഗണേശന്റെ ഒരു നോട്ടം കൊണ്ടു തന്നെ മമതാസുരന്റെ ആയുധങ്ങളെല്ലാം സ്തംഭിച്ചു. മറ്റ് അസുര വീരന്മാരെ വിളിച്ച് മമതാസുരന്‍ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒന്നും തന്നെ ചെയ്യാനായില്ല. ശ്രീഗണേശന്‍ ഒരു താമര എടുത്തു നീട്ടിയപ്പോള്‍ സുഗന്ധിയായ പുഷ്ടിയുടെ വര്‍ധനയില്‍ മമതാസുരന്റെ സൈനികരെല്ലാം മോഹാലസ്യപ്പെട്ടു വീണു. ഇതോടെ തെറ്റുകള്‍ മനസ്സിലാക്കി മമതാസുരന്‍ ശ്രീഗണേശന്റെ മുന്നില്‍ കീഴടങ്ങി.

                                                                                                                                            9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.