Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിക്ക് അതീതമായ ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 21, 2019, 01:40 am IST
inSamskriti

പ്രകൃതൈതാവത്ത്വാധികരണം

ഈ അധികരണത്തില്‍ 9 സൂത്രങ്ങളുണ്ട്. ബ്രഹ്മത്തിന്റെ യഥാര്‍ത്ഥമായ തലത്തെ വര്‍ണിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ.

സൂത്രം  പ്രകൃതൈതാവത്ത്വം ഹി പ്രതിഷേധതി തതോ ബ്രവീതി ച ഭൂയ:

പ്രകരണത്തില്‍ അഥവാ പ്രകൃതത്തില്‍  ഇത്രമാത്രം എന്ന് പറഞ്ഞതിനെ പ്രതിഷേധിക്കുന്നതിനാല്‍ വീണ്ടും പറയുന്നു.

ബ്രഹ്മ ലക്ഷണവര്‍ണനയില്‍ ഇത്രമാത്രമെന്ന അവസ്ഥയെ നിരാകരിക്കാനായി നേതി നേതി എന്ന് ശ്രുതി പ്രതിഷേധിക്കുന്നു. വീണ്ടും ബ്രഹ്മത്തിനെ വ്യക്തമാക്കാന്‍ വേണ്ടിയാണിത്. ശ്രുതിയിലെ നേതി നേതി വാക്യത്തിന്റെ ആവശ്യമെന്താണ്. അത് സഗുണ സ്വരൂപത്തെ നിഷേധിക്കല്‍ മാത്രമാണോ എന്ന് തുടങ്ങിയ സംശയങ്ങളെ ഈ സൂത്രം പരിഹരിക്കുന്നു. ബൃഹദാരണ്യ കത്തിലെ ‘ദ്വേ വാവ ബ്രഹ്മണോ രൂപേ മൂര്‍ത്തം ചൈവാമൂര്‍ത്തം ച’  ബ്രഹ്മത്തിന് മൂര്‍ത്തമെന്നും അമൂര്‍ത്തമെന്നും രണ്ട് രൂപങ്ങളുണ്ട് എന്ന് പറയുന്നു. പിന്നീട് പഞ്ചമഹാഭൂതങ്ങളെച്ചര്‍ത്തമായിട്ടും പുരുഷനെ അമൂര്‍ത്തമായും വിവരിക്കുന്നു. തുടര്‍ന്ന് ‘ അഥാത ആദേശോ നേതി നേതി ന ഹ്യേതസ്മാദിതി നേത്യന്യത് പരമസ്തി’ എന്ന് രണ്ടിനേയും നിഷേധിക്കുന്നു. ഇതില്‍ നിന്ന് പരമായിട്ടുള്ളതാണ് ബ്രഹ്മമെന്നും ബ്രഹ്മത്തില്‍ നിന്ന് പരമമായി മറ്റൊന്നില്ലെന്നും പറയുന്നു. മനസ്സിനും വാക്കിനും വിഷയമല്ലാത്ത ബ്രഹ്മത്തെ നിര്‍ദ്ദേശിക്കുവാന്‍ വാക്കുകളില്ലാത്തതിനാല്‍ ഇതല്ല ഇതല്ല എന്ന് നിഷേധിക്കുന്നു. മനസ്സിനോ വാക്കിനോ വിഷയമായിട്ടുള്ളതിനെയെല്ലാം ഇതല്ലെന്ന് പറയുന്നു. മൂര്‍ത്തവും അമൂര്‍ത്തവും യഥാര്‍ത്ഥ ബ്രഹ്മമല്ല എന്ന് നിഷേധിക്കുന്നു.

 മൂര്‍ത്തത്തേയും അമൂര്‍ത്തത്തേയും നിഷേധിച്ചാല്‍ അത് ശൂന്യ വാദത്തിലേക്ക് നയിക്കില്ലേ എന്ന പൂര്‍വപക്ഷത്തിന്റെ വാദത്തേയും ഖണ്ഡിക്കുന്നു. കഠോപനിഷത്തില്‍ ‘ അസ്തീത്യേവോപലബ്ധ വ്യസ്തത്ത്വഭാവേന ചോഭയോ:  രണ്ടിന്റെയും തത്ത്വ രൂപമായി ബ്രഹ്മം ഉണ്ടെന്നു തന്നെ കരുതണം.

തൈത്തിരീയത്തില്‍ ‘അസന്നേവ സ ഭവതി അസദ് ബ്രഹ്മേതി വേദ ചേദ്’  ബ്രഹ്മം ഇല്ലെന്ന് വിചാരിക്കുന്നവന്‍ സ്വയം ഇല്ലാത്തവനായിത്തീരും എന്ന് പറയുന്നു.

തൈത്തിരീയത്തില്‍ ബ്രഹ്മവിദ് ആപ്‌നോതി പരം ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരുന്നു. ഇങ്ങനെ ബ്രഹ്മത്തിന്റെ അസ്തിത്വത്തെ ശ്രുതി ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ മൂര്‍ത്തമായ പ്രകൃതിക്കും ഉപാധിയുമായി ബന്ധപ്പെട്ട ചൈതന്യത്തിനും അതീതമാണ് ബ്രഹ്മം. അത് നിരുപാധികവും കേവല ചൈതന്യ സ്വരൂപവുമായ പരബ്രഹ്മമാണ് എന്ന് ശ്രുതി വ്യക്തമാക്കുന്നു.

നേതി നേതി എന്നത് ബ്രഹ്മത്തിന്റെ സഗുണഭാവത്തെ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല, ബ്രഹ്മമഹിമയുടെ അപാരതയെ കാണിക്കാന്‍ വേണ്ടി കൂടിയാണ്.

സൂത്രം  തദവ്യക്തമാഹ ഹി

ആ ബ്രഹ്മം ഇന്ദ്രിയ പ്രത്യക്ഷമല്ല എന്തെന്നാല്‍ ശ്രുതിയും  സ്മൃതിയും അങ്ങനെ പറയുന്നു.

ബ്രഹ്മത്തിന്റെ നിര്‍ഗുണ നിരാകാര ഭാവം മാത്രമല്ല സഗുണ സാകാര ഭാവവും ഇന്ദ്രിയങ്ങള്‍ക്ക് വേണ്ട പോലെ ഗ്രഹിക്കാനാവില്ല. മൂര്‍ത്ത അമൂര്‍ത്തങ്ങളില്‍ നിന്ന് അന്യമായ ബ്രഹ്മം ഉണ്ടെങ്കില്‍ കാണാത്തത് എന്തുകൊണ്ടാണ് എന്ന് ചോദ്യമുണ്ടാകാം. എല്ലാറ്റിനും സാക്ഷിയായ ബ്രഹ്മം ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാവുന്നതല്ല എന്ന് ശ്രുതിയും സ്മൃതിയും പറയുന്നു. മുണ്ഡകോപനിഷത്തില്‍ ‘ന ചക്ഷുഷാ ഗൃഹ്യതേ നാപി വാചാ നാന്യൈര്‍ ദേവൈസ്തപസാ കര്‍മ്മണാ വാ ‘ കണ്ണ്, വാക്ക്, ഇന്ദ്രിയങ്ങള്‍, തപസ്സ്, കര്‍മ്മം എന്നിവ കൊണ്ടൊന്നും അതിനെ അറിയാന്‍ കഴിയില്ല.

ബൃഹദാരണ്യകത്തില്‍ ‘സ ഏഷ നേതി നേത്യയമാത്മാ അഗൃഹ്യോ നഹി ഗൃഹ്യതേ’ ഇതല്ല എന്ന് എല്ലാറ്റിനേയും നിഷേധിച്ച് നാം എത്തിച്ചേരുന്ന ഈ ആത്മാവ് ആര്‍ക്കും ഇന്ദ്രിയ വിഷയമാക്കാന്‍ സാധിക്കുകയില്ല എന്ന് പറയുന്നു. ഭഗവദ് ഗീതയില്‍ ‘ അവ്യക്തോ/യ മചിന്ത്യോ/യമവികാര്യോ /യമുച്യതേ’  അവ്യക്തവും അചിന്ത്യവും വികാരങ്ങളില്ലാത്തതുമാണ് അത്  ബ്രഹ്മം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സ്മൃതിവാക്യങ്ങളും വേണ്ടുവോളമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.