Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ പയ്യന്‍മാര്‍ അജയ്യര്‍; വീണ്ടും അണ്ടര്‍ 19 ഏഷ്യാക്കപ്പ് ക്രിക്കറ്റ് ചാംപ്യന്‍മാര്‍; ബംഗ്ലാദേശിനെ തകര്‍ത്തത് ആവേശം വാനോളം ഉയര്‍ന്ന ഫൈനലില്‍ അഞ്ചു റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2019, 04:12 pm IST
in Sports

കൊളംബോ: ഇന്ത്യന്‍ ടീം അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ചാംപ്യന്‍മാര്‍. ആവേശം വാനോളം ഉയര്‍ന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനു ആണു ഇന്ത്യ കീഴടക്കിയത്. ഇതോടെ ഏഴു തവണ ഏഷ്യകപ്പ് കിരീടം നേടുന്ന രാജ്യമായി ഇന്ത്യ. നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ. രണ്ട് സെമിഫൈനലും മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലിലേക്ക് യോഗ്യത നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എട്ടു റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ മൂന്നു മുന്‍നിര ബാറ്റ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങി. എസ്.വി. പാര്‍ക്കര്‍, അര്‍ജുന്‍ ആസാദ്, തിലക് വര്‍മ എന്നിവരാണ് പുറത്തായത്. പിന്നീട് എത്തിയ ക്യാപ്റ്റര്‍ ധ്രുവ് ജൂറെലും (33) ശാശ്വത് റാവത്തു (19) മാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ഇവര്‍ പുറത്തായശേഷം വീണ്ടും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. പിന്നീട് 37 റണ്‍സ് നേടിയ കരണ്‍ ലാലാണ് ഇന്ത്യക്ക് വേണ്ടി അല്‍പമെങ്കിലും പിടിച്ചു നിന്നത്. 32.4 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ ഇന്ത്യന്‍ ടീം പരാജയം മണത്തതാണ്. ബംഗ്ലാദേശിനു വേണ്ടി മൃത്യുന്‍ജോയ് ചൗധരിയും ഷമീം ഹൊസൈനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. 

പരാജയം മുന്നില്‍ കണ്ട് ഇറങ്ങിയ ഇന്ത്യന്‍ ടീം പക്ഷേ അവിസ്മരണീയ തിരിച്ചുവരവാണ് നടത്തിയത്. 16 റണ്‍സ് നേടുന്നതിനിടെ ബംഗ്ലാദേശിന്റെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരേയും ഇന്ത്യ പുറത്താക്കി. തുടര്‍ന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലിയും (23) മൃത്യുന്‍ജോയ് ചൗധരിയും (21) വിജയത്തിലേക്ക് ബംഗ്ലാദേശിനെ അടുപ്പിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു. വാലറ്റത്ത് തന്‍സീം ഹസന്‍ ഷക്കീബ് (12), റക്കിബുള്‍ ഹസന്‍ (11) എന്നിവര്‍ വീണ്ടും ബംഗ്ലാദേശിനു പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിന് അഞ്ചു റണ്‍സ് അകലെ 33 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി അഞ്ചു വിക്കറ്റ് നേടിയ അഥര്‍വ അന്‍കൊലേക്കര്‍ ആണ് വിജയശില്‍പി. 

ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു. കുവൈറ്റിനെ ഏഴുവിക്കറ്റിനും പാക്കിസ്ഥാനെ 60 റണ്‍സിനും അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ കളിയായിരുന്നു ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 124 റണ്‍സിന് എറിഞ്ഞിട്ടെങ്കിലൂം മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും വിറച്ചു. ഒടുവില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയശേഷം 128 റണ്‍സെടുത്ത് ഇന്ത്യ വിജയതീരമണിഞ്ഞു. സെമിയില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. എന്നാല്‍ കനത്ത മഴ കാരണം ഒരു പന്തുപോലും എറിയാന്‍ കഴിയാതെ കളി ഉപേക്ഷിച്ചു. ഇതോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായതിന്റെ മുന്‍തൂക്കം ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പാണ് നടക്കുന്നത്. മുന്‍പ് നടന്ന 7 ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ കിരീടം ചൂടി. പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കും കിട്ടാക്കനിയായ അണ്ടര്‍ 19 ഏഷ്യാ കിരീടം ഒരിക്കല്‍ അഫ്ഗാനും നേടിയിട്ടുണ്ട്, 2017-ല്‍. 2012-ല്‍ ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.