Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം

ഉമbyഉമ
Sep 14, 2019, 01:29 am IST
inSamskriti

ഗൃഹസ്ഥാശ്രമികള്‍ക്ക് പാരായണം ചെയ്യാന്‍ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില്‍  ദേവിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 

ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ  ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങള്‍, സ്വരൂപം, അവതാരകഥകള്‍ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്‌തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില്‍ ഒരു നാമം പോലും ആവര്‍ത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളില്‍ പല നാമങ്ങളും ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാല്‍  വീട്ടില്‍ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്‍ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില്‍ നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാന്‍ പറ്റാത്തവര്‍ വെള്ളിയാഴ്ചകളിലും പൗര്‍ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്‍ദ്ദശി തിഥികള്‍, ഗ്രഹണം എന്നീ ദിവസങ്ങളിലും  നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. വെള്ളിയാഴ്ചകളില്‍ ഈ സ്‌തോത്രം ജപിച്ചാല്‍ സമ്പത്തു വര്‍ധിക്കും.

 മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല്‍ ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും  ദീര്‍ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാല്‍ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും.  

എല്ലാ ജീവജാലങ്ങള്‍ക്കും വാക്കുകള്‍ ഉച്ചരിക്കാനുള്ള കഴിവു നല്‍കുന്നത് വാഗ്‌ദേവതകളാണ്.  ഈ വരം നല്‍കി വാഗ്‌ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281  ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3  ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള്‍ വാഗ്‌ദേവതകള്‍ ആവിഷ്‌ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില്‍ പരാമര്‍ശിക്കുന്നു. 

 സാധാരണക്കാര്‍ക്ക് ദേവിയെ ആരാധിക്കാന്‍ ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങള്‍ ചൊല്ലണമെങ്കില്‍ ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും  ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാല്‍ ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്‍ക്കും ഉരുക്കഴിക്കാം. എപ്പോള്‍ വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള്‍ അറിയാതെ വരുന്ന പിഴകള്‍ ഭക്തിയ്‌ക്കു മുമ്പില്‍ ദേവി നിര്‍വീര്യമാക്കിക്കളയും. എന്നാല്‍ ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്‍. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കില്‍ ഏറെ അഭികാമ്യം. രാവിലെയെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന്‍ ശ്രമിക്കണം. വൈകീട്ടെങ്കില്‍ പടിഞ്ഞാട്ട്  തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.