Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാത്ഭുതം സൃഷ്ടിച്ച നൂറുദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2019, 03:00 am IST
in Editorial

നിരാശയുടെ പടുകുഴിയിലായ പ്രതിപക്ഷം എന്തുതന്നെ പുലമ്പിയാലും കഴിഞ്ഞ നൂറുദിവസം ഇന്ത്യയിലുണ്ടായത് മഹാത്ഭുതങ്ങള്‍ തന്നെയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ രണ്ടാം മന്ത്രിസഭയുടേത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഇത്രയും ഭരണകാലയളവിനകം ലോകത്ത് ഒരുരാജ്യത്തും ഉണ്ടാകാത്ത തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനായി. അധികാരമേറ്റ് മണിക്കൂര്‍ തികയും മുമ്പ് ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം ശ്രദ്ധേയമാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ രക്തസാക്ഷിയാകേണ്ടിവരുന്ന സുരക്ഷാ ഭടന്മാരുടെ കുടുംബത്തിനുവേണ്ടിയുള്ളതിനാണത്. ഭടന്മാരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് ഇരട്ടിയാക്കുന്നതായിരുന്നു തീരുമാനം. പെണ്‍കുട്ടിയാണെങ്കില്‍ സ്‌കോളര്‍ഷിപ്പിന്റെ തുക പിന്നെയും കൂടും. നിരവധി ജനക്ഷേമ പദ്ധതികളും ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു. 75 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ ലയിപ്പിച്ചു. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഏഴ് വിദേശരാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയാണ് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അസാമാന്യ രാഷ്‌ട്രീയ തന്ത്രജ്ഞതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത്ഷാ നടത്തിയ ചടുലമായ നീക്കങ്ങളും സഹായകമായി. യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ബില്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ നിരയില്‍നിന്ന് അപ്രതീക്ഷിത പിന്തുണ സര്‍ക്കാരിന് ലഭിച്ചു. രണ്ടുതവണ രാജ്യസഭയില്‍ പരാജയപ്പെട്ട മുത്തലാഖ് ബില്‍ പാസാക്കി.

ആദ്യ സര്‍ക്കാര്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങുകയായിരുന്നു ഭരണം. ഒരൊറ്റ ജനതയെന്ന മന്ത്രമുയര്‍ത്തിയാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഇല്ലാതാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം നെഹ്‌റുവിന്റെ അബദ്ധം സര്‍ക്കാര്‍ തിരുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും മുതലെടുപ്പിനുള്ള ഒരവസരവും നല്‍കാതെ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് തൂത്തുമാറ്റി. ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപസ്വരമൊഴിച്ചാല്‍ അന്താരാഷ്‌ട്രതലത്തിലുള്‍പ്പെടെ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇപ്പോള്‍ പാക് അധിനിവേശ കശ്മീര്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അവര്‍. രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് സര്‍ക്കാരിന്റെ നയം മാറി. ജമ്മു കശ്മീരിനായുള്ള മോഹം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, പാക് കൈവശം വച്ച കശ്മീര്‍ വിട്ടുകിട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. രാഹുല്‍ രാജിവച്ചതിന് പിന്നാലെ അഴിമതിക്കേസില്‍ പി. ചിദംബരവും ഡി.കെ. ശിവകുമാറും അഴിക്കുള്ളിലായത് കോണ്‍ഗ്രസിനെ തളര്‍ത്തി. സോണിയയും രാഹുലും റോബര്‍ട്ട് വാദ്രയും അഴിമതിയില്‍ അന്വേഷണം നേരിടുന്നത് പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നു. നേതൃതലത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടാതെ നീളുകയാണ്. മോദിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി ശക്തമായ നടപടി സ്വീകരിച്ചത് ഈ നൂറുദിനത്തിലാണ്. അതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. നേതാക്കള്‍ക്കെതിരായ നടപടി ജനാധിപത്യം തകര്‍ക്കലെന്നാണ് വ്യാഖ്യാനം. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ മോദിക്കൊപ്പമാണ്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കുകയും ലഡാക്കിനെ വേര്‍പെടുത്തി കേന്ദ്രഭരണത്തിലാക്കിയതിലും പ്രതിപക്ഷം ദുഷ്പ്രചരണങ്ങള്‍ നടത്താനിറങ്ങി. നാട്ടില്‍ കലാപമുണ്ടാകുമെന്ന് കേരളത്തിലെ നേതാക്കളാണ് ആശങ്കയോടെ വിളിച്ചുകൂവിയത്. 40 ദിവസം തികയാറായിട്ടും ഒന്നും സംഭവിച്ചില്ല. മാത്രമല്ല ലോകരാജ്യങ്ങളുടെ പിന്തുണയും തീരുമാനത്തിന് അനുകൂലമായി. പാക്കിസ്ഥാന്റെ സ്വരത്തില്‍ സംസാരിച്ചത് കോണ്‍ഗ്രസും സിപിഎമ്മുമാണ്. അസമിലെ പൗരത്വപട്ടികയുടെ പേരിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കി. അന്നൊന്നും ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ലോകത്തെതന്നെ അത്ഭുതപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.