Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വപ്‌നം വെറും മായമാത്രം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 8, 2019, 03:00 am IST
inSamskriti

അദ്ധ്യായം 3

രണ്ടാം പാദം

സന്ധ്യാധികരണം

ഇതില്‍ ആറ് സൂത്രങ്ങളാണുള്ളത്. ശരീരത്തിലെ അവസ്ഥാത്രയ ഭേദത്തെക്കുറിച്ചാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്.

ആദ്യം സ്വപ്‌നവുമായി ബന്ധപ്പെട്ടത് പറയുന്നു.

സൂത്രം സന്ധ്യേ സൃഷ്ടിരാഹ ഹി

സ്വപ്‌നം, ജാഗ്രത്, സുഷുപ്തി എന്നിവയ്‌ക്കിടയില്‍ ഈശ്വസൃഷ്ടിയുണ്ടെന്ന് ശ്രുതി പറയുന്നു.

സ്വപ്‌നാസ്ഥയില്‍ ജാഗ്രദവസ്ഥയിലെ പോലെ സൃഷ്ടിയുണ്ടാകുന്നുവെന്ന് ശ്രുതി പറയുന്നു.

ഈ സൂത്രത്തിലും  അടുത്ത സൂത്രത്തിലും സ്വപ്‌നത്തിലെ സൃഷ്ടിയെപ്പറ്റിയുള്ള പൂര്‍വപക്ഷത്തിന്റെ വാദമാണ് ചര്‍ച്ച ചെയ്യുന്നത്.തുടര്‍ന്നു വരുന്ന സൂത്രത്തില്‍ അതിന്റെ സമാധാനവും കാണാം.

ബൃഹദാരണ്യകത്തില്‍ രണ്ട് മന്ത്രങ്ങളിലായി ‘സ യത്ര പ്രസ്വപിതി ……

‘ന തത്ര രഥാ ന രഥയോഗാന പന്ഥാനോ ഭവന്ത്യഥ രഥാന്‍ രഥയോഗാന്‍ പഥ: സൃജതേ’എന്നതില്‍ ജീവന്‍ എപ്പോള്‍ ഉറങ്ങുന്നുവോ അപ്പോള്‍ തേരുകളും കുതിരകളും വഴികളും ഒന്നുമില്ല.എന്നാല്‍ തേരുകളേയും കുതിരകളേയും വഴികളേയുമൊക്കെ സൃഷ്ടിക്കുന്നുവെന്ന് പറയുന്നു. ഈ സൃഷ്ടി സത്യമാണോ അതോ മായയോ എന്നതാണ് സംശയം.

ഇത് സത്യമാണെന്ന് കരുതുന്നതാണ് യുക്തമെന്ന് പൂര്‍വപക്ഷം പറയുന്നു. സൃഷ്ടിക്കുന്നുവെന്ന് ശ്രുതി തന്നെ പറയുന്നുവെന്നതാണ് അവരുടെ വാദം.

സൂത്രം  നിര്‍മാതാരം ചൈകേ പുത്രാദയശ്ച

ചിലര്‍ ജീവനെ ഇഷ്ടപ്രകാരമുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നവനായി പറയുന്നു.പുത്ര  പൗത്രന്‍മാര്‍ ഉണ്ടാകണമെന്നതും ഈ കാമത്തില്‍ ഉള്‍പ്പെടുന്നു.

ഒരു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ വാദമെന്നാണ് ഈ സ്വപ്‌ന സൃഷ്ടിയെ പറ്റി പറയുന്നത്.

സ്വപ്‌നത്തില്‍ കാണുന്നതും സൃഷ്ടി തന്നെയാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. 

കഠോപനിഷത്തില്‍ ‘ഏഷ സുപ്‌തേഷു ജാഗര്‍ത്തി കാമം കാമം പുരുഷോ നിര്‍മിമാണ:’ ഉറക്കത്തില്‍ ഇന്ദ്രിയങ്ങളെല്ലാം  ഒന്നും ചെയ്യാതെയിരിക്കുന്ന സമയത്ത്, ഉറങ്ങാതിരിക്കുന്ന ആത്മാവ് തന്റെ ഇഷ്ടങ്ങളെ നിര്‍മ്മിക്കുന്നവനാണ് എന്ന് പറയുന്നു. ഇഷ്ടങ്ങളായ വസ്തുക്കളില്‍ മക്കളും ചെറുമക്കളുമൊക്കെ ഉണ്ടാകും.

 ജാഗ്രത്തിലെ പോലെ സ്വപ്‌നത്തിലെ സൃഷ്ടിയും സത്യമാണെന്ന് ബൃഹദാരണ്യകത്തിലെ വാക്യത്തിനെ ചൂണ്ടിക്കാട്ടി പൂര്‍വ പക്ഷം സ്ഥാപിക്കാന്‍ നോക്കുന്നു.

 പൂര്‍വ്വപക്ഷത്തിന്റെ വാദങ്ങള്‍ക്ക് അടുത്ത സൂത്രത്തില്‍ മറുപടി നല്‍കുന്നു.

സൂത്രം  മായാ മാത്രം തു കാര്‍ത്സ്യനേനാഭിവ്യക്തസ്വരൂപത്വാത്

സമഗ്രമായി വ്യക്തമായ സ്വരൂപത്തോടു കൂടിയതല്ലാത്തതിനാല്‍ സ്വപ്‌ന സൃഷ്ടി മായ മാത്രമാണ്. സത്യമല്ല.

പൂര്‍ണ്ണമായും വ്യക്തമല്ലാത്തതിനാലാണ് സ്വപ്‌ന സൃഷ്ടി മായയാകുന്നത്.

സ്വപ്‌നത്തിലെ സൃഷ്ടി സത്യമല്ല എന്ന് ഈ സൂത്രത്തിലൂടെ വ്യക്തമാക്കുന്നു. കാലം, ദേശം, നിമിത്തം എന്നിവയുടെ സംബന്ധം മൂലമാണ് വസ്തുക്കളുടെ സത്യത്വം നിശ്ചയിക്കുന്നത്. സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങള്‍ കാലദേശാവസ്ഥകള്‍ക്ക് അനുസൃതമല്ല. വീട്ടില്‍ കിടന്നുറങ്ങുന്നയാള്‍ സ്വപ്‌നത്തില്‍ ദൂരദേശങ്ങളിലേക്ക് പോകുന്നതും അവിടത്തെ കാര്യങ്ങളും കാണുകയും കേള്‍ക്കുകയും മറ്റും ചെയ്യുന്നതായി അനുഭവിക്കുന്നു. എന്നാല്‍ ഉറക്കമുണരുമ്പോള്‍ തന്റെ മുറിയില്‍ കിടക്കുകയാണെന്ന് ഉറപ്പാകും.

 എത്ര അകലേക്ക് വേണമെങ്കിലും പോകുന്നതും സംഭവിക്കാന്‍ സാധ്യതയില്ലാത്ത പല കാര്യങ്ങളും മറ്റും നടക്കുന്നത് സ്വപ്‌നത്തില്‍ മാത്രമാണ്. സ്വപ്‌നത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം നമുക്ക് അനുഭവിക്കേണ്ടതില്ല.

ജാഗ്രത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുക തന്നെ വേണം.

കര്‍മ്മ സിദ്ധാന്തം സ്വപ്‌നവുമായി ബന്ധപ്പെടുത്താനാകില്ല. അതിനാലും സ്വപ്‌നം വാസ്തവമല്ല. അത് ഉള്ളതായി തോന്നുന്നതാണ്. വെറും മായമാത്രമാണ്.

സ്വപ്‌നത്തില്‍ തേരുകളും കുതിരകളുമൊക്കെ കാണുന്നയാള്‍ക്ക് ഉണരുമ്പോള്‍ അവയൊന്നും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല എന്ന് ബോധ്യമാകും. സ്വപ്‌നത്തില്‍ സൃഷ്ടി നടക്കുന്നവെന്ന് തോന്നാമെങ്കിലും അത് സത്യമല്ല.

                                                                                                                                                          9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.