ന്യൂദല്‍ഹി: അടുത്തയാഴ്ച വ്ലാഡിവോസ്റ്റോക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിയില്‍ നാവികസേനയുടെ പ്രോജക്ട് -75 ഐ പ്രകാരം റഷ്യ ഇന്ത്യയ്‌ക്ക് തനത് അന്തര്‍വാഹിനികള്‍ നല്‍ക്കുമെന്ന് റഷ്യന്‍ അധികൃതര്‍. റഷ്യന്‍ ഫിഫ്ത്ത് ജനറേഷന്‍ യുദ്ധവിമാനമായ സു-57 ഇന്ത്യക്ക് നല്‍കാനുള്ള സാധ്യതയും പരിശോധിച്ചുവരികയാണെന്നും റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രോജക്റ്റ് 75 ഐ പ്രകാരം ആറു നൂതന പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ വാങ്ങാനും നാവികസേന ശ്രമിക്കുന്നുണ്ട്. യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ക്ക് ശേഷം ഈ രീതിയില്‍ നടത്തുന്ന രണ്ടാമത്തെ സംരംഭമാണിത്. ഇന്ത്യയുടെ തനതായ അന്തര്‍വാഹിനി അമുര്‍ 1650ന് അനുസൃതമായി പരിഷ്‌കരിച്ചാകും റഷ്യന്‍ അന്തര്‍വാഹിനി കൈമാറുക. നാവികസേന ജൂണില്‍ പുറത്തിറക്കിയ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍(ഇഒഐ) 45,000 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ പങ്കാളികളെ ഷോര്‍ട്ട് ലിസ്റ്റചെയ്തിരുന്ന
















