Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കേരളം കുതിപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 10:06 pm IST
inSports

ലക്‌നൗ: ദേശീയ അന്തര്‍- സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കുതിപ്പ് തുടരുന്നു. രണ്ടാം ദിനത്തില്‍ കേരളം മൂന്ന് സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ ഏഴു സ്വര്‍ണമായി. നാനൂറ് മീറ്ററില്‍ അലക്‌സ് എ ആന്റണി, എണ്ണൂറ് മീറ്ററില്‍ മുഹമ്മദ് , വനിതകളുടെ എണ്ണൂറ് മീറ്ററില്‍ ചിത്ര ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇന്നലെ സ്വര്‍ണം നേടിയത്. അതേസമയം ഇരുപത് കിലോ മീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അലക്‌സ് എം ആന്റണി 46.17 സെക്കന്‍ഡിലാണ് നാനൂര്‍ മീറ്ററില്‍ ഒന്നാമനായത്. ഹരിയാനയുടെ ഹര്‍ഷ് ബാല്‍ജീത്ത് സിങ് വെള്ളിയും കര്‍ണാടകയുടെ സച്ചിന്‍ റോബി വെങ്കലവും നേടി.

എണ്ണൂറ് മീറ്ററില്‍ കേരളത്തിന്റെ മുഹമ്മദ്  1:48.35 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം ഓടിയെടുത്തത്. തമിഴ്‌നാടിന്റെ  അമീര്‍ വെള്ളിയും ഹരിയാനയുടെ അങ്കിത് വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ എണ്ണൂറ് മീറ്ററില്‍ കേരളത്തിന്റെ ചിത്ര ഉണ്ണികൃഷ്ണന്‍  2:02.96 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ ജെസി ജോസഫിനാണ് വെള്ളി (2:07.09), യുപിയുടെ പ്രമീള യാദവ് വെങ്കലം നേടി.

ഇരുപത് കിലോ മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ഇര്‍ഫാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഹരിയാനയുടെ സന്ദീപ് കുമാര്‍ സ്വര്‍ണം നേടി. ഒരു മണിക്കൂര്‍ 27.25.47 സെക്കന്‍ഡിലാണ് സന്ദീപ് കുമാര്‍ ഫിനിഷ് ചെയ്തത്. ഇര്‍ഫാന്‍ ഒരു മണിക്കൂര്‍ 28:20.94 സെക്കന്‍ഡില്‍ രണ്ടാമനായി. ഉത്തരാഖണ്ടിന്റെ ചന്ദന്‍ സിങ്ങിനാണ് വെങ്കലം.

ട്രിപ്പിള്‍ ജമ്പില്‍ പഞ്ചാബിന്റെ അര്‍പീന്ദര്‍ സിങ് സ്വര്‍ണം ചാടിയെടുത്തു. ദൂരം 16.83 മീറ്റര്‍. കര്‍ണാടകത്തിന്റെ കാര്‍ത്തിക് (16.80) വെള്ളിയും തമിഴ്‌നാടിന്റെ മുഹമ്മദ് (16.79) വെങ്കലവും കരസ്ഥമാക്കി. കേരളത്തിന്റെ എല്‍ദോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഹ്ദി പിര്‍ജഹാന്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 49.33 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്ത്. ഇതോടെ 2018 ല്‍ ഗുവാഹത്തിയില്‍ ധരുണ്‍ കുറിച്ചിട്ട 49.68 സെക്കന്‍ഡിന്റെ റെക്കോഡാണ് വഴിമാറിയത്. റെക്കോഡ് തിരുത്തിയെങ്കിലും പിര്‍ജഹാന് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് (49.30 സെ) മറിക്കടക്കാനായില്ല.

കര്‍ണാടകയുടെ ജഗദീഷ് ചന്ദ്ര വെള്ളിയും കേരളത്തിന്റെ ജിതിന്‍ പോള്‍ വെങ്കലും നേടി.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കര്‍ണാടകയുടെ അര്‍പിത മഞ്ജുനാഥ് 59.98 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം നേടി. തമിഴ്‌നാടിന്റെ ആരതി , ദിവ്യ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കേരളത്തിന്റെ സയന നാലാമതായി ഫിനിഷ് ചെയ്തു.

പുരുഷന്മാരുടെ ഇരുനൂറ് മീറ്ററില്‍ തമിഴ്‌നാടിന്റെ നിതിന്‍ സ്വര്‍ണം നേടി. ദല്‍ഹിയുടെ അക്ഷയ് വെളളിയും അഭിനവ് വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ലോങ് ജമ്പില്‍ തമിഴ്‌നാടിന്റെ നയന ജെയിംസ് സ്വര്‍ണം നേടി. ദൂരം 6.20 മീറ്റര്‍. ഝാര്‍ഖണ്ഡിന്റെ പ്രിയങ്ക വെള്ളിയും തമിഴ്‌നാടിന്റെ ഹര്‍ഷിനി വെങ്കലവും കരസ്ഥമാക്കി. 

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ ഇന്ദര്‍ജിത്ത് സിങ് സ്വര്‍ണം സ്വന്തമാക്കി. പഞ്ചാബിന്റെ ജസ്ദീപ് ധില്ല വെളളിയും രാജസ്ഥാന്റെ ശക്തി റാത്തോഡ് വെങ്കലവും നേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

India

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

Cricket

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.