തിരുവനന്തപുരം: അഞ്ച് ഏകദിന മത്സരങ്ങളുള്ള ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന ക്രിക്കറ്റ് പരമ്പരയക്ക് ഇന്ന് തുടക്കം. ആദ്യ മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഇന്ത്യന്‍ ടീം രാവിലെയും ദക്ഷിണാഫ്രിക്കന്‍ ടീം ഉച്ചയ്‌ക്കുമാണ് പരീശീലനം നടത്തിയത്.
രാവിലെ 9ന് തുടങ്ങുന്ന മത്സരം കാണുന്നതിനായി സ്‌പോര്‍ട്ട്‌സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്. ഏകദിന പരമ്പരയുടെ ട്രോഫി മത്സരത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. പരമ്പരയിലെ രണ്ടാമത്തെ ഏകദിന മത്സരം 31നും മൂന്നാമത്തെ മത്സരം സപ്തംബര്‍ രണ്ടിനും നാലാം മത്സരം സപ്തംബര്‍ നാലിനും അഞ്ചാം മത്സരം സപ്തംബര്‍ ആറിനും നടക്കും. നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട്സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്.
ഇന്ത്യ: മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), ഋതുരാജ് ഗൈക്വാഡ്, ശുഭ്മാന്‍ ഗില്‍, അന്‍മല്‍പ്രീത് സിങ്, റിക്കി ഭുവി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബേ, ക്രുനാല്‍ പാണ്ഡ്യ, അക്ഷാര്‍ പട്ടേല്‍, യുവേന്ദ്ര ചഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, നിതീഷ് റാണ, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രശാന്ത് ചോപ്ര, സഞ്ജു സാസംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡേ, ഇഷാന്‍ പോരെല്‍.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ലുന്‍ഗി എന്‍ഗിഡി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എന്റിച്ച് നോര്‍ജെ, ഹെന്റിച്ച് ക്ലാസന്‍, എഡ്വേഡ് മോറേ, ഖയേലിഹേല്‍ സൊന്‍ഡോ, ജോര്‍ജ് ലിന്‍ഡേ, പീറ്റര്‍ മലാന്‍, റുഡി സെക്കന്‍ഡ്, സെന്യൂറാന്‍ മുത്തുസമി, ദാനേ പിറ്റ്, മൊഹമ്മദ് ഹംസ, മാത്യൂ ബ്രീസ്‌ക്, ലുബബാലോ സിപംല, പീറ്റര്‍ മള്‍ഡര്‍, കാരി ഡാല, ബോണ്‍ ഫോര്‍ട്വിന്‍, ജോഹന്നാസ് മലാന്‍, സിനെതംബ ക്വിഷേല്‍, മാര്‍ക്കോ ജാന്‍സെന്‍, കെയ്ല്‍ വെരീന്‍, തൈനിസ് ഡെ ബ്രുയിന്‍, കീഗന്‍ പീറ്റേഴസണ്‍, ലുന്‍ഗിസനി എന്‍ഗിഡി, സീസൊണാ എന്‍ഡ്വാന്‍ഡ്വ, തോമസ് കബെര്‍, ഡില്ലന്‍ മത്തേവൂസ്.
















