Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനെ പിന്തുടരുന്ന ഇന്ദ്രിയങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 28, 2019, 09:16 pm IST
inSamskriti

തദന്തര പ്രതിപത്ത്യധികരണം തുടരുന്നു. 

ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍ ജലം എങ്ങനെ പുരുഷ സ്വരൂപമായിത്തീരും എന്നതാണ്.

ആദ്യ സൂത്രത്തില്‍ ‘പ്രശ്‌ന നിരൂപണാഭ്യാം ‘ എന്ന പറഞ്ഞത് ദ്യുലോകം,മേഘം, ഭൂമി, പുരുഷന്‍, സ്ത്രീ എന്നീ അഞ്ചഗ്‌നികളില്‍ ക്രമത്തില്‍ ശ്രദ്ധ, സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്നീ അഞ്ച് ആഹുതികളെയാണ് പറയുന്നത്. അവസാനത്തെ ആഹുതികള്‍ അപ്പുകള്‍ പുരുഷന്‍ എന്നിവ കാണുന്നതിനാല്‍ ജീവന്‍ ഭൂതങ്ങളോടുകൂടിയാണ് പോകുന്നതെന്ന് ഉറപ്പാക്കാം.

ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടുകൂടിയാണ് ശരീരം വിടുന്നത് എന്നതിനെ അടുത്ത സൂത്രത്തില്‍ കൂടുതല്‍ വ്യക്തമാക്കുന്നു.

സൂത്രം  ത്ര്യാത്മകത്വാത്തു ഭൂയസ്ത്വാത്

ത്രിവൃത്കരണം കൊണ്ട് മൂന്നും കൂടിച്ചേര്‍ന്നിട്ടുള്ളതിനാല്‍ ജലമെന്നതുകൊണ്ട് മൂന്ന് ഭൂതങ്ങളെയും എന്ന് അറിയണം. ജലാംശം കൂടുതലുള്ളതിനാലാണ് അപ്പുകളെ പറഞ്ഞത്.

പഞ്ചാഗ്‌നി വിദ്യയുടെ അവസാനം അപ്പുകള്‍ എന്ന് ഉള്ളതിനാല്‍ ഭൂമിയേയും തേജസ്സിനേയും അവിടെ അറിയണം. ത്രിവൃത്കരണം നടക്കുമ്പോള്‍ ജലത്തില്‍ മറ്റ് രണ്ട് ഭൂതങ്ങളും കൂടി ച്ചേരും. ദേഹത്തിന് കാരണമായിരിക്കുന്ന മൂന്ന് ഭൂതങ്ങളോടും ചേര്‍ന്നാണ് ജീവന്‍ ശരീരം വിട്ട് പോകുന്നത്. ഓരോ ശരീരത്തിലും ജലത്തിന്റെ അംശം കൂടുതലായതിനാലാണ് ഇങ്ങനെ പറഞ്ഞ്. സ്ത്രീയുടെ ഗര്‍ഭത്തില്‍ ആധാനം ചെയ്യുന്ന വീര്യത്തില്‍ എല്ലാ ഭൗതിക തത്വങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ജലാംശം കൂടുതലുള്ളതിനാല്‍ പ്രത്യേകം എടുത്തു പറഞ്ഞു എന്നറിയണം.എന്നാല്‍ ശരീരമുണ്ടാകാന്‍ കാരണമായ എല്ലാ തത്വങ്ങളേയും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. പ്രാണന്റെ സഹായത്താലാണ് ബീജം മറ്റൊരു ശരീരത്തിലേക്ക് പോകുന്നത്. അതുകൊണ്ട് പ്രാണനേയും ജലമായി പറയുന്നു. ഇപ്രകാരമാണ് ജലത്തെ പുരുഷ സ്വരൂപമാക്കി പറയുന്നത്.

ഇക്കാരണത്താല്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിത്തന്നെയാണ് ജീവന്‍ ദേഹത്തില്‍ നിന്ന് പുറത്തു പോകുന്നത്.

സൂത്രം  പ്രാണഗതേശ്ച

ജീവാത്മാവിന്റെ കൂടെ പ്രാണന്റെ ഗതിയേയും വര്‍ണ്ണിച്ചിട്ടുള്ളതിനാലും ഇത് വ്യക്തമാണ്.

ശരീരം വിട്ടു പോകുന്ന ജീവനെ പ്രാണന്‍ അനുഗമിക്കുന്നുവെന്നതും ഭൂതങ്ങള്‍ കൂടെ പോകുന്നു എന്നതിനെ ന്യായീകരിക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘തമുത് ക്രാമന്തം പ്രാണോ/നുത്ക്രാമതി, പ്രാണമുത്ക്രാമന്തം സര്‍വ്വേ പ്രാണാ അനുത്ക്രാമന്തി ‘ മറ്റൊരു ദേഹം സ്വീകരിക്കാനായി ജീവന്‍ ഈ ദേഹം വിട്ടു പോകുമ്പോള്‍ പ്രാണനും അതിന് പുറകെ പോകും. പ്രാണന്റെ പിന്നാലെ എല്ലാ ഇന്ദ്രിയങ്ങളും പോകും എന്ന് പറയുന്നു. പ്രാണന്‍ ആശ്രയമായുള്ള ഭൂതങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒക്കെ പ്രാണനെ പിന്തുടരുന്നുവെന്ന് അറിയണം. പ്രാണനെക്കൂടിയല്ലാതെ ജീവന് സഞ്ചരിക്കാനോ നില നില്‍ക്കാനോ കഴിയില്ല.

പ്രശ്‌നോപനിഷത്തില്‍ ആശ്വലായനപിപ്പലാദ സംവാദത്തില്‍ പ്രാണന്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ ചോദിക്കുന്നുണ്ട്. അതിനള്ള മറുപടിയില്‍ ജീവന്റെ കൂടെ ഇന്ദ്രിയ മനസ്സുകള്‍ പോകുന്നതിനെ പറയുന്നു. ഇത് എല്ലാ തത്വങ്ങളും കൂടെ പോകുന്നുവെന്നതിനെ കാണിക്കാനാണ്.

                                                                                                                                                                                           9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.