Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാബലിയോട് സാമമാര്‍ഗം

എ പി ജയശങ്കര്byഎ പി ജയശങ്കര്
Aug 28, 2019, 09:06 pm IST
inSamskriti

ശിവാംശമായ ദുര്‍വാസാവു മഹര്‍ഷിയുടെ ശാപഫലമായി ദേവന്മാരെല്ലാവരും ശ്രീ നശിച്ചവരായി. അവര്‍ പലവിധ രോഗങ്ങളാല്‍ പീഡിതരായും ഏറെ അരിഷ്ടതകളാല്‍ വിഷമിച്ചും കാണപ്പെട്ടു. ഈ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിന് മാര്‍ഗം തേടി  ഇന്ദ്രാദികള്‍ ബ്രഹ്മാവിന്റെ മുമ്പിലെത്തി. പരമപുരുഷനായ ഭഗവാന്‍ നാരായണനാണ് ഈ കഷ്ടാവസ്ഥയില്‍ ദേവന്മാരെ സഹായിക്കാന്‍ പ്രാപ്തനെന്ന് ബ്രഹ്മദേവന്‍ വ്യക്തമാക്കി. മൂര്‍ത്തിത്രയത്തില്‍ സ്ഥിതിയുടെ ചുമതല നിര്‍വഹിക്കുന്ന ആ പരരമപുരുഷന്‍ ഭക്തിയാല്‍ പ്രസാദിക്കും.  ആ മഹാവിഷ്ണുവിനെ തന്നെ നമുക്ക് ആശ്രയിക്കാമെന്ന് ബ്രഹ്മദേവന്‍ മറ്റു ദേവന്മാരെ അറിയിച്ചു. 

ക്ഷീണിതരായിരുന്ന മറ്റു ദേവന്മാര്‍ക്ക് തുണയായി ബ്രഹ്മദേവന്‍ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ട് പരമപുരുഷനെ ധ്യാനിച്ചു കൊണ്ട് ഭഗവന്നാമം ജപിച്ചു. ഭക്തന്മാരുടെ നാമജപസങ്കീര്‍ത്തനത്തില്‍ ഭഗവാന്‍ പ്രസാദിക്കുമെന്ന് ബ്രഹ്മദേവന് ഉറപ്പുണ്ടായിരുന്നു. 

സര്‍വജ്ഞനായ ഭഗവാന്‍ നാരായണന്‍ പ്രത്യക്ഷനായി. ദേവന്മാരുടെ ക്ഷീണത്തിനും കഷ്ടത്തിനുമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. 

ആദ്യം വേണ്ടത് നയങ്ങളിലുള്ള വ്യത്യാസമാണ്. എന്തിനും ഏതിനും ഭേദം, ദണ്ഡം എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം.  സാമം, ദാനം ഇത്യാദി മാര്‍ഗങ്ങള്‍ക്ക് ആദ്യപ്രാധാന്യമുണ്ട് എന്ന്  തിരിച്ചറിയണം. അസുരന്മാരുമായി സമാധാന കരാര്‍ ഉണ്ടാക്കണം. അവരെ മിത്രങ്ങളായി സ്വീകരിക്കണം. അതിനായി ദേവേന്ദ്രനും കൂട്ടരും അസുരരാജാവായ മഹാബലിയെ പോയി കാണണം. 

എന്റെ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി. വിരോചനന്റെ മകന്‍. പ്രഹ്ലാദന് ഞാന്‍ വരം നല്‍കിയിട്ടുണ്ട്. ഇരുപത്തൊന്ന് തലമുറകളെ ഞാന്‍ രക്ഷ നല്‍കി ഉയര്‍ത്തുമെന്ന്. 

അതും പോരാത്തതിന് മഹാബലി എന്റെ ഒരു ഉത്തമഭക്തനാണ്. കാലവും ഇപ്പോള്‍ അസുരന്മാര്‍ക്ക് അനുകൂലമാണ്. ദേവകളാവട്ടെ കര്‍മദോഷം കൊണ്ട് ശാപമേറ്റവരും. ഈ സമയത്ത് അല്‍പം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നത് ഉചിതം.  

അസുരന്മാരുമായി സന്ധി ചെയ്ത് എല്ലാരുമൊരുമിച്ച് പാലാഴിയെ മഥനം ചെയ്ത് കഠിന പരിശ്രമം നടത്തണം. പാലാഴി കടയുമ്പോള്‍ അതില്‍ നിന്ന് പലതും ഉയര്‍ന്നു വരും. അതിലൊന്നും ആഗ്രഹം വച്ച് കുടുങ്ങിപ്പോകരുത്. 

ഒരു തപസ്സുപോലെ കര്‍മഫലങ്ങളില്‍ താല്‍പര്യമില്ലാതെ പ്രവൃത്തിയില്‍ മുഴുകണം. അന്തിമ ലക്ഷ്യത്തിനാണ് പ്രാധാന്യം. ഇടയ്‌ക്കു കാണപ്പെടുന്ന സിദ്ധികളില്‍ കണ്ണുവെയ്‌ക്കരുത്.  അതൊക്കെ ആരുവേണമെങ്കിലും കൊണ്ടുപൊയ്‌ക്കോട്ടെ എന്നു കരുതണം. ഏറെ നേരത്തെ പാലാഴി കടയല്‍ കൊണ്ട് അമൃതം ഉയര്‍ന്നു വരും. അമൃതു സേവിക്കുന്നതിലൂടെ ദേവകള്‍ വീണ്ടും അമരന്മാരായി മാറും. പഴയ ഊര്‍ജസ്വലത വീണ്ടെടുക്കാനാകും. 

ഇത്രയും നിര്‍ദേശങ്ങള്‍ നല്‍കി മഹാവിഷ്ണു  അപ്രത്യക്ഷനായി. സൃഷ്ടി, സ്ഥിതി, സംഹാര കര്‍ത്താക്കന്മാര്‍ മുന്നില്‍ നിന്ന് മറഞ്ഞശേഷം ദേവന്മാര്‍ കൂടിയാലോചിച്ചു. എങ്ങനെയാണ് അസുരന്മാരുടെ മുന്നിലേക്ക് കടന്നു ചെല്ലുക? ഒരിക്കല്‍ ദേവേന്ദ്രന്‍ മഹാബലിയെ യുദ്ധത്തില്‍ വധിച്ചതാണ്. അന്ന് ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് മഹാബലിയെ പുനര്‍ജീവിപ്പിക്കുകയായിരുന്നു. ആ വൈരാഗ്യവും അതിന്റെ പ്രതികാര ബുദ്ധിയുമെല്ലാം മഹാബലിക്കുണ്ടാകില്ലേ.  എന്നാല്‍ മഹാവിഷ്ണു പോലും മഹാബലിയെ കാണാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് ഇനി അത് അനുസരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് ഒടുവില്‍ ദേവകള്‍ വിലയിരുത്തി. 

                                                                                                                                                                                           9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.