ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും തലയറുത്ത് കൊന്നുകളയുമെന്ന ഭീഷണിയുമായി തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം (ടി.എം.എം.കെ) നേതാവിന്റെ വെല്ലുവിളി. ഞായറാഴ്‌ച്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയിലാണ് പ്രകോപനപരമായ പ്രസംഗവുമായി ഇയാള്‍ രംഗത്തെത്തിയത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപി സംസ്ഥാന ഘടക്കം പോലീസില്‍ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ ഭേദഗതികള്‍ക്കും മുത്തലാഖ് ബില്ലിനും ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ മാറ്റിയത്തിനെതിരെയുമാണ് ടിഎംഎംകെ പ്രവര്‍ത്തകന്‍ പ്രസംഗം നടത്തിയത്. ടിഎംഎംകെയുടെ പേരിനൊപ്പം മുസ്ലീങ്ങളുടെ ബദ്ധശത്രുക്കളാണ് ബിജെപിയും ആര്‍എസ്എസും എന്ന് അര്‍ത്ഥം വരുന്ന ബാനര്‍ നേതാവിന്റെ പുറകിലുള്ളതായി വീഡിയോയില്‍ കാണാം.
നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികള്‍ മുസ്ലീം വിരുദ്ധമാണെന്നും ഇയാള്‍ പറയുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങള്‍ മുസ്ലീങ്ങളെ മാത്രമല്ല, ഈ രാജ്യത്തെ ഓരോ വ്യക്തികള്‍ക്കും ദോഷമായതിനാലാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്. ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ മാത്രമല്ല തീരുമാനിച്ചിരുന്നെങ്ങില്‍ മുത്തലാഖില്‍ തൊട്ട നിമിഷം മോദിയുടെ തലയെടുത്തേനെ. ഞങ്ങള്‍ ഒന്നിനെയും ഭയക്കുന്നില്ലന്നും രഹസ്യാന്വേഷണ ഏജന്‍സികളോട് തന്റെ വക്കുകള്‍ കുറിച്ചിടാനും നേതാവ് പറഞ്ഞു. ഞങ്ങള്‍ മുസ്ലീങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നെങ്കില്‍, അമിത് ഷായും നരേന്ദ്ര മോദിയും ജീവിച്ചിരിക്കില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹപരവും മതസ്പര്‍ദ സൃഷ്ടിക്കുന്നതുമായ പ്രസംഗത്തിനെതിരെ തമിഴ്‌നാട് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പോലീസില്‍ പരാതി നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമീപകാല നീക്കങ്ങള്‍ക്കെതിരെ മുസ്ലീം സംഘടനകളും രാഷ്‌ട്രീയ സംഘടനകളും തമിഴ്‌നാട്ടില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ പ്രകടനങ്ങളുടെ ഭാഗമായിരുന്നു ഈ പ്രസംഗം. ഡിഎംകെ, സിപിഎം, സിപിഐ, വിസികെ , ക്രിസ്ത്യന്‍ ഗുഡ്വില്‍ പ്രസ്ഥാനം തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ടിഎംഎംകെ ഉണ്ട്.
















