Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളത്തിന് വീണ്ടും കായികത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 01:30 am IST
inEditorial

ദേശീയ കായികരംഗത്ത് കേരളത്തിന് എക്കാലത്തും ഒരു മുന്‍കൈ ഉണ്ടായിരുന്നു. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും ഏറെ മുന്നിലുമായിരുന്നു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി കിരീടം നേടീയിരുന്നതും കേരളമായിരുന്നു. ഇടക്കാലത്ത് ബീഹാറും മണിപ്പൂരുമൊക്കെ പിന്നിലാക്കി മുന്നേറിയെങ്കിലും കേരളം ഏറെ പുറകോട്ടുപോയില്ല. കേരളത്തിന്റെ ആ കായിക മികവിന് അടിവരയിടുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ കായിക ബഹുമതി അര്‍ഹരുടെ പട്ടിക. കായിക രംഗത്തെ മികവിനുള്ള അര്‍ജ്ജുന അവാര്‍ഡ്, പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം എന്നിവയ്‌ക്കെല്ലാം മലയാളികളും അര്‍ഹരായി. ഇതു സംബന്ധിച്ചുള്ള ഉന്നതതല വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പേരുകളില്‍ മലയാളികളുമുണ്ട്. കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ച് 29ന് ദേശീയ കായിക ദിനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഏറെനാളുകള്‍ക്ക് ശേഷമാണ് മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ക്കും മലയാളികള്‍ ഒരേസമയം അര്‍ഹരാകുന്നത്. 

സമഗ്രസംഭാവനയ്‌ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന്  അര്‍ഹനാകുന്ന മലയാളി ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറിക് ആണ്. ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഏക മലയാളിയായ മാന്വലിന് വൈകിക്കിട്ടുന്ന അംഗീകാരമാണിത്. 1972 മ്യൂണിക് ഒളിമ്പിക്‌സില്‍ പോളണ്ടിനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഭാരതം വെങ്കല മെഡല്‍ നേടുമ്പോള്‍ ഗോള്‍ക്കീപ്പര്‍ ആയിരുന്നു മാന്വല്‍. 17 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളിയെന്ന ബഹുമതിയുള്ള ഈ കണ്ണൂര്‍കാരന്‍ ഏഴുവര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. രണ്ട് ലോകകപ്പില്‍ ഗോള്‍മുഖം കാത്തു. മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിലെ മറ്റു കളിക്കാര്‍ക്കൊക്കെ അര്‍ജ്ജുന അവാര്‍ഡോ പത്മശ്രീയോ നല്‍കി ആദരിച്ചെങ്കിലും ഫെഡറിക്കിന് ഒരു അംഗീകാരവും ലഭിച്ചിരുന്നില്ല. അതിന് അന്ത്യംകുറിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. 

പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത് യു. വിമല്‍കുമാറാണ്. രണ്ട് തവണ ദേശീയ ബാഡ്മിന്റണ്‍ താരവും ബാഴ്‌സിലോണിയ ഒളിമ്പിക്‌സില്‍ ഭാരതത്തെ പ്രതിനിധീകരിക്കുകയും ചെയ്തതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കുടമയാണ് ഈ തിരുവനന്തപുരംകാരന്‍. മത്സരരംഗത്തുനിന്നും പിന്മാറിയശേഷം പദുക്കോണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഡയറക്ടറും പരിശീലകനുമായി തുടരുകയായിരുന്നു. സൈന നെഹ്‌വാള്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളുടെ പരിശീലകനായി ബാഡ്മിന്റണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുക.

അര്‍ജ്ജുന അവാര്‍ഡിന് പരിഗണിച്ചിരിക്കുന്ന 19 താരങ്ങളില്‍ മലയാളിയായി അത്‌ലറ്റ് വൈ. മുഹമ്മദ് അനസാണ് ഉള്ളത്. ഹ്രസ്വദൂര ഓട്ടക്കാരനായ മുഹമ്മദ് അനസ് 2016ലെ റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തിലും 4ഃ400 മീറ്റര്‍ റിലേ ടീമിലും അംഗമായിരുന്നു. പോളണ്ടില്‍ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അനസ് 400മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് അനസ്. ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ടീമില്‍ അംഗമായിരുന്നു. ഈ പ്രകടനം ലോക റാങ്കിങ്ങില്‍ റിലെ ടീമിന് 13-ാം സ്ഥാനത്തെത്താന്‍ സഹായകരമായി. 

ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് മാനദണ്ഡം കഴിവുമാത്രമെന്ന് അടിവരയിടുന്നതായി ശുപാര്‍ശ ചെയ്യപ്പെട്ട പേരുകള്‍. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഷ്പക്ഷതയുടെ തെളിവുകൂടിയാണിത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.