Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഫലശ്രുതി

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 14, 2019, 09:34 pm IST
inSamskriti

പണ്ടേയ്‌ക്കുപണ്ടേ നമ്മുടെ ഭാരതവര്‍ഷത്തില്‍ സമ്പുഷ്ടമായ നാഗരികതയും സമാരാധ്യമായ സംസ്‌ക്കാരവും നിലനിന്നിരുന്നുവെന്നതിന് രാമായണ ഭാരതേതിഹാസങ്ങള്‍ തന്നെ തെളിവ്. ഈ സംസ്‌കൃതി ആധ്യാത്മികമാണ്. ദ്വാപരത്രേതായുഗങ്ങളുടെ പ്രകൃഷ്ട സംഭാവനകളാണ് കൃഷ്ണഭക്തിയും രാമഭക്തിയും. രണ്ടുമൊന്നായാല്‍ വൈഷ്ണവം. ശൈവഭാവവും ദേവീഭാവവും ചൈതന്യവത്തായി ഉണ്ടുതാനും. കൃഷ്ണക്ഷേത്രങ്ങളും രാമക്ഷേത്രങ്ങളുമായി കേവലഭക്തി ശാശ്വതീകരിക്കപ്പെടുകയായി. ശ്രീകൃഷ്ണനും ശ്രീരാമനും കുളിര്‍ചന്ദനവും സുഗന്ധഭസ്മവുമായി ഭക്തഹൃദയങ്ങളില്‍ കുറിചാര്‍ത്തുന്നു. തൃഷ്ണകൂടിയാല്‍ കൃഷ്ണന്‍ പോകും. കാമമേറിയാല്‍ രാമനും. രണ്ടും സംഭവിക്കാതെയിരിക്കാന്‍ ജാഗ്രതപുലര്‍ത്തുകയെന്നതാണ് ഭക്തന്റെ കടമ. 

നാമസ്മരണമാണ് വിവരവ്യവസായ യുഗത്തിന്റെ വിലോഭനീയതകളിലും വിസ്മയങ്ങളിലും വിഹ്വലതകളിലും മനസ്സെന്ന ഭാരമിറക്കി വെയ്‌ക്കുവാന്‍ പറ്റിയ സാധന. ഭാഗവതധര്‍മത്തെ കാലാതിവര്‍ത്തിയാക്കേണ്ടുന്ന കടമ ഇവിടെ ഓരോ ഭക്തനുമുണ്ട്. ആചാരപരമായ കര്‍മവും ആരാധനാപരമായ ഭക്തിയും ആലോചനാപരമായ ജ്ഞാനവും ഏകത്ര സമുച്ചയിക്കപ്പെടണം. ഹൈന്ദവാരാധനാലയങ്ങളിലെ മതപാഠശാലകള്‍ ഈ കൃത്യം ഏറ്റെടുക്കേണ്ടതുണ്ട്.  

ഇവിടെയാണ് മതഗ്രന്ഥപാരായണത്തിന്റെ അനിവാര്യത. രാമകഥ സുലളിതവും സുഘടിതവുമായി തുഞ്ചത്താചാര്യന്റെ ശാരിക നമുക്ക് പാടിത്തന്നിരിക്കുന്നു. ഒരു കര്‍ക്കടക മാസത്തിന്റെ ധന്യോപലബ്ധി മാത്രമായി രാമനാമ സ്മരണ പരിമിതപ്പെടരുത്. ‘രാമോ വിഗ്രഹവാന്‍ ധര്‍മഃ’

 ധര്‍മം ഉടല്‍പൂണ്ട ഈ വിഗ്രഹം ഉടയരുത്. ഉടയ്‌ക്കാന്‍ ആരെയും അനുവദിക്കയുമരുത്. ഉദാത്താനുദാത്ത സ്വരിതങ്ങളാല്‍ രാമനാമം വീട്ടിലും നാട്ടിലും മുഖരിതമാക്കുക. രാമപാദം ചേരുവാന്‍ പ്രാര്‍ഥനാനിരതരാവുകയും വേണം.

വാല്മീകിയുടെ രാമായണ കാവ്യം യുദ്ധകാണ്ഡത്തില്‍ അവസാനിക്കുന്നു. ഉത്തരരാമായണം വാല്മീകി വിരചിതമല്ല. പ്രക്ഷിപ്തമാണ്. യുദ്ധകാണ്ഡാവസാനത്തില്‍ മംഗളവും ഫലശ്രുതിയും ഇതിഹാസകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതു തന്നെ ഇതിനുള്ള മികച്ച തെളിവ്. രാമകഥയെ ട്രാജഡിയാക്കാന്‍ മാത്രമേ ഉത്തര കാണ്ഡം ഉപകരിക്കൂ. ഭാരതീയന്റെ രസവാസനകള്‍ക്ക് അന്യമാണ് ദുരന്തകഥാഖ്യാനം. 

അധ്യാത്മരാമായണ പാരായണത്തിന്റെ ഫലശ്രുതി തുഞ്ചത്താചാര്യന്റെ വാക്കുകളിലിങ്ങനെ:

‘അധ്യാത്മരാമായണമിദ-

മെത്രയുമത്യുത്തമോത്തമം 

മൃത്യുഞ്ജയ പ്രോക്തം

അധ്യയനം ചെയ്‌കില്‍-

മര്‍ത്ത്യനജ്ജന്മനാ

മുക്തി സിദ്ധിക്കുമ-

തിനില്ല സംശയം

ദീര്‍ഘായുരര്‍ഥപ്രദം-

പവിത്രം പരം

സൗഖ്യപ്രദം സകലാ-

ഭീഷ്ട സാധകം

അര്‍ഥാഭിലാഷി-

ലഭിക്കും മഹാധനം

പുത്രാഭിലാഷി സു-

പുത്രനേയും തഥാ 

ദുഃഖിതന്‍ കേള്‍ക്കില്‍-

സുഖിയായ് വരുമവന്‍ 

ഭീതനിതു കേള്‍ക്കില്‍-

നിര്‍ഭയനായ് വരും

വന്ധ്യയ്‌ക്ക് സന്തതി. ആധിവ്യാധികളകലും. ബന്ധന്‍ മുക്തനാകും. 

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ മകന്‍ അമ്മയ്‌ക്കെഴുതി. അമ്മേ, അമ്മയ്‌ക്കെന്താണു വേണ്ടത്? ഞാന്‍ വാങ്ങിക്കൊണ്ടു വരാം. അമ്മ മറുപടി എഴുതി. നിന്റെ മകന്‍ എന്റെ രാമായണം കീറിനശിപ്പിച്ചു കളഞ്ഞു. ഒരെണ്ണം വാങ്ങിത്തരണം. എന്‍. വി. കൃഷ്ണവാരിയര്‍ കവിത അവസാനിപ്പിക്കുന്നതിങ്ങനെ: ‘…മണലാരണ്യത്തിലെവിടെ തിരയേണ്ടൂ ഞാന്‍ തുഞ്ചത്താചാര്യനെ!’

. . . . . . . . .

ബ്രഹ്മസ്വരൂപനാത്മാ-

രാമനീശ്വരന്‍ 

ബ്രഹ്മനാശാദികളില്ലാത്ത-

മംഗലന്‍

നിര്‍മലന്‍ നിഷ്‌കളങ്കന്‍-

നിര്‍ഗുണനവ്യയന്‍ 

ചിന്മയന്‍ സത്യസ്വരൂപന്‍-

സനാതനന്‍ 

പ്രസീദ പ്രസീദ പ്രഭോ-

രാമചന്ദ്ര!  

                                                                                                                                                          9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.