Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋശ്യമൂകം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 13, 2019, 05:32 am IST
in Samskriti

സമസ്ത ജീവലോകത്തിന്റേയും പ്രാതിനിധ്യഭാവം വാല്മീകി രാമായണത്തിന്റെ ഐതിഹാസിക ശോഭയെ പ്രവൃദ്ധമാക്കുന്നു. പ്രകൃതിയും മനുഷ്യനും പുലര്‍ത്തുന്ന ആന്തരികലയമാണ് ഭൗമജീവിതത്തെ എക്കാലവും ഉദഗ്രരമണീയമാക്കുന്നത്. 

ദക്ഷിണഭാരതത്തിലെ വാനരരാജ്യമാണ് കിഷ്്കിന്ധ. ഋതുശോഭ പീലിവിടര്‍ത്തിയ ഐശ്വര്യസമൃദ്ധമായ മലമ്പ്രദേശം. ‘കിം കിം ദധാതി കിഷ്‌കിന്ധാ’ എന്ന് മേല്പുത്തൂര്‍ നാരായണ ഭട്ടതിരി പ്രക്രിയാ സര്‍വസ്വത്തില്‍ പദനിരുക്തി നല്‍കിയിരിക്കുന്നു. ഇവിടെ എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് ഇവിടെയെല്ലാമുണ്ട് എന്നുത്തരം. രാമായണേതിഹാസ പ്രസിദ്ധിപെറ്റ വാനരരാജധാനി കിഷ്‌കിന്ധയില്‍. ഇതിഹാസത്തിലെ ആരണ്യസംസ്‌കൃതിക്ക് മാറ്റേറ്റുന്നത് കിഷ്‌കിന്ധ എന്നസ്ഥലരാശി. 

ഗുണവാനും വീര്യവാനും ഇക്ഷ്വാകുവംശപ്രഭവനുമായ നരനെ ജീവിതത്തിന്റെ സമാനതയില്ലാത്ത സന്ദിഗ്ധസന്ധിയില്‍ വാനരപ്പടയ്‌ക്കു നടുവില്‍കൊണ്ടു വന്നിരുത്തുകയാണ് ഋഷികവി. ആരണ്യകാണ്ഡം സംവിധാനം ചെയതത് ഋഷിമാരെങ്കില്‍ കിഷ്‌കിന്ധാകാണ്ഡം വാനരരും. വിചിത്രകഥകളാല്‍ വിസ്മയഭരിതമാണ് ഈ കാണ്ഡം. അധികാരരാഷ്‌ട്രീയത്തിന്റെ ഇരുപക്ഷത്തില്‍ ബാലിയും സുഗ്രീവനും ഇടയിലൊരു ഹനുമാനും. ഇതിഹാസകാവ്യത്തിന് ഇതു പരഭാഗശോഭനല്‍കുന്നു. 

കിഷ്‌കിന്ധയിലെ ഒരു പര്‍വതമാണ് ഋശ്യമൂകം. ബാലികേറാമലയെന്ന് മലയാള ശൈലി. രാമായണത്തിലെ ചടുലവും നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവങ്ങള്‍ ഈ നഗസ്ഥലിയിലാണ് അരങ്ങാടുന്നത്. അധികാരഭ്രഷ്ടനാവുക മാത്രമല്ല ഭാര്യ അപഹരിക്കപ്പെടുകയും ചെയ്ത, എല്ലാ നിലയിലും അപമാനിതനായ സുഗ്രീവനെയാണ് കബന്ധസൂചനയനുസരിച്ച് രാമലക്ഷ്മണന്മാര്‍ കാണാനെത്തുന്നത്. രാമനും സുഗ്രീവനും തുല്യദുഃ ഖിതരല്ലേ? നരനും വാനരനും എല്ലാം മറന്നു നടത്തുന്ന സഖ്യം. ‘ഏകം ദുഃ ഖം സുഖം ച നൗ:’ (നമ്മുടെ രണ്ടാളുടേയും സുഖദുഃഖങ്ങളൊന്ന്). ഈ പ്രഖ്യാപനത്തോടെയാണ് സുഗ്രീവ സഖ്യം. രാമന്‍ സുഗ്രീവനോടു പറഞ്ഞു: ‘ബാലിനം തം വധിഷ്യാമി തവ ഭാര്യാ പഹാരിണം’. അങ്ങയുടെ ഭാര്യാപഹാരിയായ ബാലിയെ ഞാന്‍ വധിച്ചു തരാം. സുഗ്രീവന്റെ മറുമൊഴി ഇങ്ങനെയും: ‘പത്‌നീ വിയോഗത്തില്‍ നിന്ന് താങ്കള്‍ താമസിയാതെ വിമോചിതനാകും. രാക്ഷസനാല്‍ അപഹരിക്കപ്പെട്ട വേദസംഹിത എന്ന പോലെ താങ്കളുടെ പത്‌നിയെ ഞാന്‍ തിരിച്ചു കൊണ്ടു വരും. ഈ പശ്ചാത്തലത്തില്‍ വേണം നാം ബാലി വധത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തേണ്ടതും. 

വാല്മീകി രാമായണത്തിലെ വിശ്വമോഹന കഥാപാത്രമാണ് ഹനുമാന്‍. വാക്യജ്ഞനും വാക്യകുശലനുമായ ഹനുമാന് വ്യാകരണം, വൃത്തി, വാര്‍ത്തികം, മഹാഭാഷ്യം, ന്യായം, ഛന്ദസ്സ്, ഒക്കെയുമറിയും. ജ്ഞാനസാഗര പാരംഗതന്‍ തന്നെ. നൈഷ്ഠിക ബ്രഹ്മചാരി, ചിരഞ്ജീവി, കദളീവനവാസി, തപസ്വി. കിഷ്‌കിന്ധാകാണ്ഡം മുതല്‍ രാമായണം ഹനുമത്ചരിതം തന്നെ. 

‘യത്രയത്ര രഘുനാഥ കീര്‍ത്തനം

 തത്ര തത്ര കൃതമസ്തകാഞ്ജലീം’

‘ദാസോഹം ദാസോഹ’ മുണ്ടല്ലോ, ഭക്തിസാഗരത്തിലെ വീചീവിക്ഷോഭം തന്നെ. സുഗ്രീവന്‍ സീതാന്വേഷണത്തിനായി ഋശ്യമൂകത്തിന്റെ സമീപത്തുള്ള പ്രസ്രവണവനത്തില്‍ സൈന്യസജ്ജീകരണം നടത്തിക്കൊണ്ട് ഒരു നീണ്ട പ്രസംഗം. സുഗ്രീവന്റെ ഭൂമിശാസ്ത്ര വിജ്ഞാനമോര്‍ത്ത് നാം അന്തം വിട്ടു പോകും. സപ്തസാഗരങ്ങളും പഞ്ചഭൂഖണ്ഡങ്ങളും ഷഡൃതക്കളും ഋശ്യമൂകാചലത്തിലിരുന്ന് സുഗ്രീവന്‍ കാട്ടിരുന്നു. രാമന്‍ ചോദിച്ചു: 

‘കഥം ഭവാന്‍ വിജാനീതേ

സര്‍വം വൈമണ്്ഡലം ഭൂവ?’ അങ്ങ് ഭൂഗോളം മുഴുവനും അറിയാനിടയായിതെങ്ങനെ? സുഗ്രീവന്‍ മുകളിലക്ക് നോക്കി. എല്ലാം അറിയുന്ന എല്ലാമെല്ലാമറിയിക്കുന്ന അച്ഛന്‍, കര്‍മസാക്ഷിയാകുന്ന സൂര്യന്‍, അവിടെയാണല്ലോ, ഇന്നലെയും നാളെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.