Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇന്ന് ലോക യുവജനദിനം; ലഡാക് കീഴടക്കിയ ഓര്‍മ്മകളുമായി അഞ്ജന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 03:46 pm IST
in Local News

പത്തനം‌തിട്ട: ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി പന്തളം തെക്കക്കേക്കര പെരുമ്പുളിക്കല്‍ പടുക്കോട്ടുക്കല്‍ വേലന്‍പറമ്പില്‍ ചന്ദ്രന്റെയും തങ്കമണിയുടെയും മകള്‍ അഞ്ജന ടി ചന്ദ്രന്‍ നടന്നുകയറിയത് ഹിമാലയ പര്‍വ്വതത്തില്‍ ഭാഗമായ ലഡാക് മഞ്ഞുമലകളുടെ നെറുകയിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 17540 അടി ഉയരമുള്ള മഞ്ഞുമൂടിയ പര്‍വ്വതം കീഴടക്കി നെറുകയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാക പാറിച്ചപോള്‍ ഈ കൊച്ചു മിടുക്കി നാടിന്റെ മുഴുവന്‍ അഭിമാനമായി മാറുകയായിരുന്നു. 

ഈ ചരിത്ര ദൗത്യം പൂര്‍ത്തിയായതോടെ പതിനെട്ടാം വയസില്‍ ലഡാക്ക് പര്‍വ്വതം കീഴടക്കുന്ന ആദ്യ പെണ്‍കുട്ടി എന്ന നേട്ടവും അഞ്ജനയ്‌ക്ക് സ്വന്തം. കൂടാതെ വര്‍ഷങ്ങള്‍ക്കുശേഷം ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന കേരളത്തില്‍നിന്നുള്ള എന്‍സിസി കേഡറ്റ് എന്ന അംഗീകാരവും. 2017 ജൂലൈ മൂന്നിനാണ് അഞ്ജന ഉള്‍പ്പെട്ട 18 അംഗസംഘം ലഡാക് മലനിര കീഴടക്കിയത്. അഞ്ജന ഉള്‍പ്പെടെ നാല് പേരാണ് ആദ്യം മലമുകളില്‍ എത്തിയത്. 

2017 ജൂലൈ രണ്ടിന് രാത്രി 12.30ന് മണാലിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ജൂലൈ മൂന്നിന് രാവിലെ 11.30ന് പര്‍വ്വതം കീഴടക്കി. തുടക്കത്തിലുണ്ടായിരുന്ന ഭയം പിന്നീട് ഇല്ലാതായതായും മുന്നോട്ടുപോകാനുള്ള ശക്തി എവിടെ നിന്നോ ലഭിക്കുന്ന അനുഭവമായിരുന്നു എന്നും ഈ മിടുക്കി ഓര്‍ക്കുന്നു. സൈനിക സേവനം എന്ന ആഗ്രഹത്തോടെയാണ് പന്തളം എന്‍എസ്എസ് കോളേജി്ല്‍ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ തന്നെ എന്‍സിസിയില്‍ അംഗമായത്. അത് ജീവിതത്തിലെ വഴിത്തിരിവായി അഞ്ജന കാണുന്നു. പര്‍വതാരോഹണത്തില്‍ താല്‍പര്യമുള്ള കേഡറ്റുകളെ ചെങ്ങന്നൂരിലെ പത്താം ബറ്റാലിയന്‍ സംഘടിപ്പിക്കുന്ന വിവരമറിഞ്ഞ്  അപേക്ഷ നല്‍കി. എഴുത്തുപരീക്ഷയും അഭിമുഖത്തിനു ശേഷമാണ് പ്രാഥമിക യോഗ്യത ലഭിച്ചത്. 

തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ ആരോഗ്യ കായിക ക്ഷമത പരിശീലനമായിരുന്നു അതും വിജയകരമായി പൂര്‍ത്തീകരിച്ചു. പരിശീലനത്തിനെത്തിയ നൂറിലധികം കേഡറ്റുകളിലെ ഏക മലയാളിയും അഞ്ജന ആയിരുന്നു. 10 ദിവസത്തെ പരിശീലനത്തില്‍ നിന്നും 20 പേരെ തെരഞ്ഞെടുത്തു. തുടര്‍ പരിശീലനത്തിന് മണാലിയിലേക്ക് പോയി. ഇവുടുത്തെ പരിശീലനത്തില്‍ രണ്ടുപേര്‍ പരാജയപ്പെട്ടതോടെ അംഗസംഖ്യ 18 ആയി ചുരുങ്ങി. ക്യാപ്റ്റന്‍ അരുന്ധതി, സണ്‍ബേര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ലഡാക് പര്‍വ്വതം കീഴടക്കാനുള്ള യാത്രതിരിച്ചത്. വടവും മഞ്ഞില്‍ വെട്ടാനുള്ള മഴുവും, ആഹാരവും വസ്ത്രവും അവശ്യ സാധനങ്ങളും അടങ്ങിയ ബാഗ് ചുമലിലും വഹിച്ചായിരുന്നു യാത്ര. എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിലും പിടിച്ചു കയറുന്ന പാറ അടര്‍ന്നു പോകുന്നതും, മലമുകളില്‍ ഉറപ്പില്ലാത്ത പ്രതലവും വെല്ലുവിളികള്‍ ആയിരുന്നു.

കാല്‍വഴുതി അഞ്ജനയും മഞ്ഞില്‍ വീണിരുന്നു, അതും ഉറപ്പില്ലാത്ത പ്രദേശത്തായിരുന്നു. ആ നിമിഷം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല എന്ന് അഞ്ജന പറയുന്നു. കൂടെയുള്ളവര്‍ വടം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പര്‍വ്വതം കീഴടക്കണം ആഗ്രഹം എല്ലാത്തിനെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ കാരണമായി. ജൂലൈ 3 രാവിലെ 11.30ന് അഞ്ജനയടക്കം നാലു പേര്‍ പര്‍വ്വതത്തിന് മുകളിലെത്തി.

ആദ്യം എത്തിയ നാലുപേരില്‍ ദേശീയ പതാക ഉയര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചത് അഞ്ജനക്ക്. ആ നിമിഷം വലിയ അഭിമാനവും ആത്മവിശ്വാസവുമാണ് തോന്നിയതെന്ന് അഞ്ജന പറയുന്നു. മടക്കയാത്ര കൂടുതല്‍ സാഹസികം ആയിരുന്നു. ഇതിനിടയില്‍ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു. 

കോളേജ് മുതല്‍ എന്‍സിസി ഓഫീസര്‍മാര്‍ നല്‍കിയ പിന്തുണയാണ് യാത്രയില്‍ അഞ്ജനക്ക് കരുത്തേകിയത്. മുമ്പ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാനുള്ള ക്യാമ്പില്‍ പങ്കെടുത്തിരുന്നെങ്കിലും ഉയരക്കുറവ് കാരണം പുറത്തായപ്പോള്‍ ഉണ്ടായ വിഷമം ഈ ദൗത്യത്തില്‍ വിജയിച്ചപ്പോള്‍ മാറിയതായി അഞ്ജന പറയുന്നു. തിരികെ ഡല്‍ഹിയിലെത്തിയ ശേഷം നടന്ന പരിപാടിയില്‍ ക്യാമ്പിലെ പുലിക്കുട്ടി താനായിരുന്നു എന്ന് അധ്യാപകരില്‍ നിന്ന് കേട്ടപ്പോള്‍ വളരെയധികം അഭിമാനം തോന്നിയതായി അഞ്ജന പറയുന്നു.

എവറസ്റ്റ് പര്‍വതം കീഴടക്കണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ അടുത്ത ആഗ്രഹം. പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകണമെന്നും ആഗ്രഹിക്കുന്നു. കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അഞ്ജന പന്തളം ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തില്‍ കഥകളിയും അഭ്യസിക്കുന്നു. അരുണ്‍ ആണ് അഞ്ജനയുടെ സഹോദരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.