Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാമുക്തിക്കായി മായാനാഥന്‍ ശരണം

എ പി ജയശങ്കര്byഎ പി ജയശങ്കര്
Aug 10, 2019, 03:44 am IST
inSamskriti

ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്‌ക്കു ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍നിന്ന് മോചനം. പലജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളോര്‍ത്ത് വിഷമിക്കും. ‘കര്‍മജന്മ ശതോത്ഭവ’ത്തെ സ്മരിച്ച് ദീര്‍ഘശ്വാസമെടുക്കും. 

ആരഭ്യ സപ്തമാന്മാസാല്ലബ്ധ

ബോധോപി വേപിതഃ

നൈകത്രാസ്‌തേ സൂതിവാ-

തൈര്‍വിഷ്ഠാ ഭൂരിവ സോദരഃ 

ഏഴാം മാസം മുതല്‍ ബോധം കാര്യമായി പ്രവര്‍ത്തിക്കുന്നു. ഒരു സ്ഥാനത്തു തന്നെ ഉറച്ചിരിക്കാനാവില്ല. സൂതിവാതം ചഞ്ചലപ്പെടുത്തിക്കൊണ്ടിരിക്കും. 

അഹങ്കാരത്താല്‍ പണ്ടു ചെയ്ത കര്‍മങ്ങളിലെ വൈപരീത്യങ്ങളേയും പാപകര്‍മങ്ങളേയും അനുസ്മരിക്കും. ആ പാപകര്‍മാനുസൃതമായി തനിക്ക് ഗര്‍ഭവാസം എന്ന ദുരിതം തന്ന ഭഗവാനെ ഓര്‍മിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ മനോവിചാരങ്ങളെന്തെല്ലാമാണെന്ന് കപില ഭഗവാന് വ്യക്തമായി അറിയാം. ആ അറിവ് ഭഗവാന്‍ ദേവഹൂതിയമ്മയ്‌ക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. 

‘സോഹം വ്രജാമി ശരണം

ഹ്യകുതോ ഭയം മേ 

യേനേദൃശീ ഗതിര-

ദര്‍ശ്യസതോനുരൂപ’

താന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന്  ചുറ്റുമുള്ളവരെ അറിയിക്കാന്‍ മാര്‍ഗമൊന്നുമില്ല. തന്റെ ഇഷ്ടം മനസ്സിലാക്കാതെ അവര്‍ അവരുടെ ധാരണയ്‌ക്കനുസരിച്ചാണ് ഓരോന്നും തരുന്നത്. ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തറിയിക്കാന്‍ മാര്‍ഗമൊന്നുമില്ല. കരയാന്‍ മാത്രമറിയാം. കരയുന്നത് എന്തിനു വേണ്ടിയെന്ന് ചുറ്റുമുള്ള ആര്‍ക്കും മനസ്സിലാകുന്നുമില്ല. പലപ്പോഴും മലത്തിലും മൂത്രത്തിലും തന്നെ കിടക്കേണ്ടി വരുന്നു. ഇങ്ങനെ ബഹുവിധത്തിലുള്ള വൈഷമ്യത്തില്‍ കിടന്ന് ഉഴലുമ്പോള്‍ ഗര്‍ഭവാസകാലത്ത് താന്‍ കണ്ട പരിഹാരമാര്‍ഗങ്ങളേയും പ്രായശ്ചിത്തമാര്‍ഗങ്ങളേയും സ്വപ്‌ന വീക്ഷണങ്ങളേയും മറന്നു പോകുന്നു. 

തന്നെ സഹായിക്കാന്‍ ആരുമില്ലെന്ന ചിന്തയില്‍ ഉഴലുന്നു. ബഹുവിധചിന്തകളില്‍ മനം മടുക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ ഇല്ലാതാക്കുന്നു. ഇനിയൊരു ഗര്‍ഭവാസമില്ല എന്നുറപ്പിക്കും വിധമുള്ള ഭഗവതനുഗ്രഹം ഇല്ലാതാകുന്നതോടെ ഭഗവാന്‍ നിര്‍ഗുണനായി തീരുന്നു. നിത്യസംഗ താല്‍പര്യത്തില്‍ നിസംഗമൂര്‍ത്തിയായ നിര്‍ഗുണ പരബ്രഹ്മത്തെ അനുഭവത്തിനു ലഭിക്കുന്നില്ല. ഗുണാതീതനെ സര്‍വഗുണ സമ്പന്നന്‍ എന്ന്   സ്വയം തിരിച്ചറിയാനാകുന്നില്ല. 

ക്രമേണ ജന്മാന്തരകര്‍മങ്ങളേയും ഗര്‍ഭകാല അനുഭവങ്ങളേയും മറന്ന് ഇജ്ജന്മത്തില്‍ മുന്നിട്ടു വരുന്നു. പുതിയ കുസൃതിത്തരങ്ങളും വാശികളുമൊക്കെയായി ചുറ്റുമുള്ളവരെ വിഷമത്തിലാക്കുന്നു. പോയജന്മത്തിലെ കര്‍മങ്ങളുടെ വാസനയനുസരിച്ച് ഈ ജന്മത്തില്‍ പുതിയ കര്‍മങ്ങളെ ചെയ്ത് പുതിയ അനുഭവങ്ങളും ഏറ്റു വാങ്ങുന്നു. പഴയ അനുഭവങ്ങള്‍ സഞ്ചിതങ്ങളും പ്രാബ്ദങ്ങളുമായി ബാക്കി കിടക്കുന്നു. ഇങ്ങനെ ജന്മചക്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തേകൂട്ടിത്തന്നെ ഭഗവാനെ തിരിച്ചറിഞ്ഞ് സകല കര്‍മങ്ങളും ആ പരമപുരുഷനില്‍ അര്‍പിക്കാനാവണം എന്ന് കപില ഭഗവാന്‍ അമ്മയായ ദേവഹൂതിയോട് പറഞ്ഞു നിര്‍ത്തി. ഇതു കേട്ട് ദേവഹൂതി കപില ഭഗവാനെ നമസ്‌ക്കരിച്ചു. ക്രമേണ ദേവിക്ക് ഈ ജന്മത്തില്‍ തന്നെ പരമ പുരുഷനില്‍ ലയിച്ച് മോക്ഷപ്രാപ്തി നേടാനാവട്ടെയെന്ന് കപിലഭഗവാന്‍ ദേവഹൂതിയമ്മയെ അനുഗ്രഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.