ചാലക്കുടി: 1947ലെ രാമസിംഹന്റെ കൊലപാതകം മുതല്‍ അഭിമന്യുവിന്റെ കൊലപാതകം വരെയുള്ള അതിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളം തീവ്രവാദികളുടെ ഒളിത്താവളമായി മാറുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു.
പ്രത്യക്ഷമായും, പരോക്ഷമായും മുസ്ലീം മതഭീകര സംഘടനകളായ പിഡിപി, ജമാഅത്തെ ഇസ്ലാമി തുടങ്ങി ജിഹാദികളുടെ പങ്ക് സുവ്യക്തമാണ്. കോയമ്പത്തൂര്‍ സ്‌ഫോടനം, മിഠായിതെരുവ് സ്‌ഫോടനം, പാനായികുളത്തെയും, ആലുവായിലെയും ഭീകരവാദ ക്യാമ്പുകള്‍, തുടങ്ങി അനവധി ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് കമ്യൂണിസ്റ്റ്കാരാണ്.
മതത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് മലപ്പുറം ജില്ല പതിച്ചുകൊടുത്തത് ഇഎംഎസ് സര്‍ക്കാരാണ്. ഇപ്പോള്‍ കൊടുംഭീകരവാദിയായ മദനിയെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതഭീകരതക്കെതിരെ നടക്കുന്ന ജില്ലാ ജാഥയുടെ മൂന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് വേണു കോക്കാടന്‍ അധ്യക്ഷനായി.
ജന: സെക്രട്ടറി ഷോജി ശിവപുരം, മാനനീയ ഖണ്ഡ് സംഘചാലക്, വര്‍ക്കിങ്ങ് പ്രസിഡന്റ് ജി. പത്മനാഭസ്വാമി, എ.എ. ഹരിദാസ്, ജിജിഷ്, ജിജി ജൈയ്ജു, വി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സമുദായ സംഘടനകള്‍, ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ ജാഥാ ക്യാപ്റ്റന് സ്വീകരണം നല്‍കി.
അന്തിക്കാട്: ജനജാഗ്രതാ യാത്രയ്‌ക്ക് കാഞ്ഞാണിയില്‍ സ്വീകരണം നല്‍കി. ഐക്യവേദി മണലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ രാജന്‍ കുന്നത്തള്ളി അദ്ധ്യക്ഷനായി. താലൂക്ക് വൈസ് പ്രസിഡന്റ് സി.ജി.പ്രസാദ് സ്വാഗതം പറഞ്ഞു. ഹരി മുള്ളൂര്‍ ആമുഖ പ്രഭാഷണം നടത്തി.
വിവിധ സമുദായ സംഘടന നേതാക്കളായ സൂര്യനാരായണന്‍, വേണു പറപ്പുള്ളി, മണി കിഴക്കിനിയത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി തൃപ്രയാര്‍ താലൂക്ക് പ്രസിഡന്റ് ഭരതന്‍ കല്ലാറ്റ്, വേണുഗോപാല്‍ കൂനത്ത്, ഹിന്ദു ഐക്യവേദി അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സംഘടന സെക്രട്ടറി സുബ്രന്‍ അന്തിക്കാട്, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ല പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി നയിക്കുന്ന ജനജാഗ്രത യാത്രക്ക് വെള്ളാങ്ങല്ലുര്‍ പഞ്ചായത്തിലെ കോണത്തുകുന്നില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതീന്ദ്രനാഥ് അധ്യക്ഷനായി. മുകുന്ദപുരം താലൂക്ക് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി എം. മധുസൂധനന്‍ ആമുഖ പ്രഭാഷണം നടത്തി.
യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറി വി. ബാബു വിശദീകരിച്ചു. അനീഷ് പി. കടവില്‍, എ.ആര്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ഭാരവാഹികള്‍, ക്ഷേത്രഭാരവാഹികള്‍, സാമുദായിക സംഘടന ഭാരാവാഹികള്‍ എന്നിവ ഹാരാര്‍പ്പണം നടത്തി. ജാഥ ക്യാപ്റ്റന്‍ ബാലന്‍ പണിക്കശ്ശേരി സ്വീകരണത്തിന് നന്ദി പറഞ്ഞു.
















