തൃശൂര്‍: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പീച്ചി ഡാമില്‍ ഒഴുകിയെത്തിയത് 2.01 ദശലക്ഷം ഘനമീറ്റര്‍ വെള്ളം. ഡാമിലെ ജലവിതാനം 71.82 മീറ്ററായി. 43 സെന്റീമീറ്റര്‍ ഉയര്‍ന്നു.
79.25 മീറ്ററാണ് പരമാവധി ജലവിതാനം. സംഭരണശേഷിയുടെ 27.99 ശതമാനമാണ് വെള്ളം നിറഞ്ഞിട്ടുള്ളത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ശക്തമായ നീരൊഴുക്കുമുണ്ട്. ചിമ്മിണി ഡാമില്‍ 59.82 മീറ്ററാണിന്നത്തെ ജലവിതാനം. രണ്ട് ദിവസത്തെ കനത്ത മഴയില്‍ ഉയര്‍ന്നത് 1.06 മീറ്ററാണ്.
രണ്ട് ദിവസം കൊണ്ട് 4.04 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും ഒഴുകിയെത്തി സംഭരണ ശേഷിയുടെ 32.99 ശതമാനമാണ് സ്റ്റോറേജ്. വാഴാനി ഡാമില്‍ 52.02 മീറ്ററാണിന്നലത്തെ ജലവിതാനം. 52.02 മീറ്ററാണ് രണ്ട് ദിവസംകൊണ്ട് ഉയര്‍ന്നത്. 1.34 മീറ്ററാണ് ഒഴുകിയെത്തിയ വെള്ളം. 0.34 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുടെ 33.88 ശതമാനം വെള്ളമാണ് ഡാമിലുള്ളത്.
















