Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണിയെ ആശ്രയിച്ചിരിക്കുന്ന ഗുണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 6, 2019, 05:21 am IST
in India

ഉത്ക്രാന്തിഗത്യധികരണം തുടരുന്നു.

സൂത്രം തഥാ ച ദര്‍ശയതി

അപ്രകാരം തന്നെ ശ്രുതിയും കാണിക്കുന്നുണ്ട്.

ഹൃദയത്തിനുള്ളിലിരിക്കുന്ന അണുസ്വരൂപമായ ആത്മാവിന്റെ ചൈതന്യം സകല രോമങ്ങളിലും നഖത്തിന്റെ അറ്റം വരെയും വ്യാപിച്ചിട്ടുണ്ടെന്ന് ശ്രുതിയും വ്യക്തമാക്കുന്നു. നഖശിഖാന്തം ഒരേ ചൈതന്യം തന്നെ വ്യാപിച്ചിരിക്കുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ‘ആലോമഭ്യ: ആനഖാഗ്രേഭ്യ: ‘ബ. ശരീരം മുഴുവന്‍ ജീവ ചൈതന്യം വ്യാപിക്കുന്നു. അതിനാല്‍ ജീവാത്മാവ് അണുവാണെന്നും ശരീരത്തില്‍ ഒരിടത്തിരിക്കുന്നുവെന്നും ചൈതന്യം മുതലായ ഗുണങ്ങളാല്‍ ശരീരം മുഴുവന്‍ വ്യാപിക്കുന്നുവെന്നും ഉറപ്പിക്കുന്നു.

സൂത്രം പൃഥഗുപദേശാത്

വേറെയായി ഉപദേശിച്ചിരിക്കുന്നതിനാല്‍ ജീവനും ചൈതന്യവും വേറെയാണെന്ന് കരുതണം. പ്രത്യേകമായി ശ്രുതിയില്‍ ഉപദേശിച്ചിരിക്കുന്നതിനാല്‍ ആത്മാവ് ആകൃതി കൊണ്ട് അണുവാണെങ്കിലും പ്രഭാവം കൊണ്ട് അനന്തമാണ്.

ജീവാത്മാവ് അണുവാണ് എന്ന് പറയുന്ന ശ്രുതിയില്‍ തന്നെ അത് അനന്തമെന്നും പറയുന്നു.

‘സ ചാനന്ത്യായ കല്പതേ’ അതിനെ അനന്തമായി കല്പിക്കുന്നു. 

കഠോപനിഷത്തില്‍ ജീവനെ മഹാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ജീവനെ അണുവില്‍ വെച്ച് അണുവും മഹത്തില്‍ വെച്ച് മഹത്തുമായി പറയുന്നു. 

കൗഷീതകി ഉപനിഷത്തില്‍ ‘പ്രജ്ഞയാ ശരീരം സമാരുഹ്യ’ പ്രജ്ഞയാല്‍ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു എന്ന് പറയുന്നു. ഇത് ജീവനും പ്രജ്ഞ അഥവാ ചൈതന്യവും വേറെയാണെന്ന് സൂചിപ്പിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘തദേഷാം പ്രാണാനാം വിജ്ഞാനേന വിജ്ഞാനമദായ ‘ അവന്‍ ഇന്ദ്രിയങ്ങളുടെ വിജ്ഞാനത്താല്‍ വിജ്ഞാനത്തെ സ്വീകരിക്കുന്നു. ഇത് ജീവനും വിജ്ഞാനവും വേറെയെന്ന് വ്യക്തമാക്കുന്നു.

സൂത്രം  തദ്ഗുണസാര ത്വാത്തു തദ് വ്യപദേശ: പ്രാജ്ഞവത്

എന്നാല്‍ ബുദ്ധിയുടെ ഗുണങ്ങളായ ഇച്ഛാദ്വേഷ സുഖദു:ഖങ്ങളെ പ്രധാനമായി സ്വീകരിച്ചതിനാല്‍ ജീവന്‍ അണുവാണെന്ന വ്യപദേശം സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജീവന്‍ ബ്രഹ്മത്തെപ്പോലെ വിഭുവാണ്. ജീവന്‍ അണുവാണെന്നും ചൈതന്യം മുതലായ ഗുണങ്ങളെ കൊണ്ടാണ് എല്ലാം അറിയുന്നതെന്നും ജൈനന്‍മാര്‍ തുടങ്ങിയവരുടെ അഭിപ്രായത്തെയാണ് പറഞ്ഞത് ഇനി വേദാന്ത മതമെന്താണെന്ന് ഈ സൂത്രത്തില്‍ പറയുന്നു.

ജീവന്‍ ഉണ്ടായതിനെപ്പറ്റി ശ്രുതിയില്‍ എവിടെയും പറഞ്ഞിട്ടില്ല. ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്’ സൃഷ്ടിച്ചതിനു ശേഷം ബ്രഹ്മം തന്നെ അതില്‍ പ്രവേശിച്ചുവെന്ന് പറഞ്ഞിട്ടുമുണ്ട്. ബ്രഹ്മത്തെപ്പോലെ ജീവനും വിഭുവാണെന്നത് ശ്രുതി സ്മൃതികളില്‍ കാണാം. അണുവായ ജീവന് ശരീരവുമായി ബന്ധപ്പെട്ട വേദന മുഴുവന്‍ അറിയാന്‍ കഴിയില്ല. കാലില്‍ മുള്ള് തറച്ചാല്‍ ദേഹം മുഴുവന്‍ വേദന ഉണ്ടാകാറില്ല. കാലില്‍ മാത്രമേ വേദനയുണ്ടാകൂ. ഗുണം എപ്പോഴും ഗുണിയെ ആശ്രയിച്ചിരിക്കും. ചൈതന്യമെന്ന ഗുണം ദേഹം മുഴുക്കെ വ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ ചൈതന്യം ഗുണമല്ല. ജീവ സ്വരൂപം തന്നെയാണ്.

തീയിന് ചൂടും വെളിച്ചവും പോലെ ജീവന്റെ സ്വരൂപം ചൈതന്യമാണ്. ജീവനെ അതിനാല്‍ വിഭുത്വഗുണത്തോടു കൂടിയതായി ശ്രുതി പറയുന്നു. അത് അണു പരിമാണമല്ല. ഉപാധികളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ജീവന് സംസാരം വന്ന് പെടുന്നത്. അപ്പോള്‍ ബുദ്ധിയുടേയും മനസ്സിന്റെയും അണുത്വമുള്‍പ്പടെയുള്ള ഗുണങ്ങള്‍ ജീവന്റെതായി ആരോപിക്കുന്നു. ഇതില്ലെങ്കില്‍ ജീവന് സംസാരിത്വമില്ല. പരമാത്മാവിനെ പോലെ നിത്യ മുക്തസ്വരൂപമാണ്. ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതല്ല ജീവഭാവം. അധ്യാസം കൊണ്ട് വേറെയെന്ന് തോന്നിക്കുന്നതാണ്. മുമ്പ് പറഞ്ഞതായ ഉത്ക്രാന്തി, ഗതി, ആഗതി എന്നിവയൊക്കെ അധ്യാസം കൊണ്ട് ഉണ്ടാകുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.