ന്യൂദല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഉടന്‍ ഭരണമാറ്റമുണ്ടാകുമെന്നും കര്‍ണാടക കൊണ്ട് കാര്യങ്ങളൊന്നും അവസാനിക്കില്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാല.
മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളും കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം വരാന്‍ തയ്യാറാണെന്ന് അത്തേവാല വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണതോടെ രാജ്യത്താകെ അഞ്ചിടങ്ങളിലായി കോണ്‍ഗ്രസ് ഒതുങ്ങിയിരുന്നു. ദക്ഷിണേന്ത്യയിലാകട്ടെ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി മാത്രമാണ് കോണ്‍ഗ്രസിന് കച്ചിതുരുമ്പ്.
















