Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം ആത്മാവുതന്നെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 27, 2019, 03:39 am IST
inSamskriti

കാരണമായ ബ്രഹ്മത്തിന്റെ അറിവ് കൊണ്ട് കാര്യമായ എല്ലാറ്റിന്റേയും അറിവുണ്ടാകും. അതിനാല്‍ ആകാശത്തെ ബ്രഹ്മത്തില്‍ നിന്നുണ്ടായ കാര്യമായി തന്നെ എടുക്കണം. അല്ലെങ്കില്‍ ഉപനിഷത്തുക്കളിലെ പ്രതിജ്ഞയ്‌ക്ക് ഭംഗം ഉണ്ടാകും.

സ്വര്‍ണത്തെ അറിഞ്ഞാല്‍ സ്വര്‍ണാഭരണങ്ങളേയും മണ്ണിനെ അറിഞ്ഞാല്‍ മണ്‍പാത്രങ്ങളെയും അറിയാമെന്ന പോലെ ബ്രഹ്മത്തെ അറിഞ്ഞാല്‍ അതിന്റെ കാര്യമായ ആകാശം ഉള്‍പ്പടെ എല്ലാറ്റിനേയും അറിയാനാകും.

സര്‍വം ഖലു ഇദം ബ്രഹ്മ എന്നത് ആകാശം ഉള്‍പ്പടെയുള്ള സകല ജഗത്തും ബ്രഹ്മമാണ് എന്നതാണ്.

അടുത്ത സൂത്രത്തോടെ വിയദധികരണം സമാപിക്കുന്നു.

സൂത്രം യാവദ് വികാരം 

തു വിഭാഗോ ലോകവത്

എന്നാല്‍ എത്രത്തോളം വികാരമുണ്ടോ അത്രയും വിഭാഗങ്ങളുമുണ്ട്. ലോകത്തിലെന്ന പോലെയാണ് ഇത്.

ലോകത്തിലെ വ്യവഹാരം പോലെ കാര്യവസ്തുക്കളെല്ലാം തന്നെ ബ്രഹ്മത്തിന്റെ അംശമാണ്.

‘തു ‘എന്ന വാക്കു കൊണ്ട് ആകാശത്തിന്റെ ഉത്പത്തിയെ പറയുകയാണ്. ആകാശ ഉല്‍പ്പത്തി സാധ്യമല്ലെന്ന് പറയുന്നവരുടെ വാദങ്ങളെ ഇതിലൂടെ നിഷേധിക്കുന്നു.

ഒരു വസ്തുവിന് എത്രത്തോളം വികാരങ്ങളുണ്ടോ അത്രയും വിഭാഗങ്ങള്‍ ലോകത്തില്‍ കാണുന്നുണ്ട്.

മണ്ണിന്റെ വികാരങ്ങളാണ് കലം, കുടം,ചട്ടി, കൂജ മുതലായ പാത്രങ്ങള്‍. ഇവ മണ്ണിന്റെ നാമ, രൂപവിഭാഗങ്ങളാണ്. സ്വര്‍ണത്തിന്റെ വികാരങ്ങളാണ് മാല, കമ്മല്‍, വള, മോതിരം മുതലായവ. ഒരോ ആകൃതിയ്‌ക്കും ഓരോ പേരാണ്.

അതുപോലെ ആത്മാവ് എന്ന് പറഞ്ഞാല്‍ അതിന്റെ കാര്യങ്ങളായ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി തുടങ്ങിയ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നു.

ഒരാള്‍ക്ക് പത്ത് മക്കളുണ്ടെന്ന് കരുതുക. അവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാം അയാളുടെ മക്കള്‍ ആണെന്ന് പറയാറുണ്ട്. അച്ഛനില്‍ നിന്നാണ് മക്കളുണ്ടാകുന്നത് .അല്ലെങ്കില്‍ അച്ഛന്‍ തന്നെയാണ് മക്കളായിത്തീരുന്നത്.

അവിടെ അവരുടെ ഉല്‍പത്തിയെക്കുറിച്ചോ അവരില്‍ ചിലര്‍ വേറെയാണെന്നോ സംശയിക്കേണ്ടതില്ല.

അതുപോലെ ആത്മാവില്‍ നിന്ന് ആകാശമുള്‍പ്പടെ എല്ലാം ഉണ്ടായി. എല്ലാം കാരണമായ ബ്രഹ്മത്തിന്റെ കാര്യങ്ങളാണ്. കാര്യം എന്ന നിലയില്‍ അതില്‍ ഒന്ന് വേറെ തരം എന്നൊന്നും വ്യത്യാസം കാണേണ്ടില്ല.

‘ ആത്മൈവേദം സര്‍വ്വം’ ഇതെല്ലാം ആത്മാവ് തന്നെയാകുന്നു എന്ന് ശ്രുതി പറയുമ്പോള്‍ അതില്‍ ആകാശവും ഉള്‍പ്പെടും.

ഛാന്ദോഗ്യത്തില്‍ ഉല്‍പ്പത്തിയെപ്പറ്റി പറയുമ്പോള്‍ ആത്മാവില്‍ നിന്ന് അഗ്നി മുതല്‍ക്കേ പറയുന്നുള്ളൂ എന്ന് മാത്രം. ആകാശത്തേയും വായുവിനേയും അവിടെ ധരിക്കണം.

ശബ്ദ ഗുണമാകാശം എന്ന് പറയാറുണ്ട്. ശബ്ദമുണ്ടെങ്കില്‍ ആകാശവുമുണ്ട്. ഗുണമുണ്ടെങ്കില്‍ ഗുണിയുമുണ്ട്. ആകാശം മറ്റ് പഞ്ചഭൂതങ്ങളെപ്പോലെ തന്നെ പരമാത്മാവില്‍ നിന്ന് ഉണ്ടായതാണ്. ആദ്യം ആകാശം അതില്‍ നിന്ന് വായു എന്ന ക്രമത്തില്‍..സര്‍വം എന്ന ശബ്ദം കൊണ്ട് ആകാശവും അതില്‍ ഉള്‍പ്പെടും.

അതിനാല്‍ പരമാത്മാവില്‍ നിന്ന് ആദ്യം ആകാശമുണ്ടായി എന്ന

തൈത്തിരിയ ഉപനിഷത്തിന്റെ പാഠം തന്നെയാണ് സ്വീകരിക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.