അഹമ്മദാബാദ്: പോലീസ് സ്‌റ്റേഷനില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് സസ്‌പെന്‍ഷന്‍. അര്‍പ്പിത ചൗധരി എന്ന പോലീസ് ഓഫീസര്‍ക്കെതിരെയാണ് നടപടി. മെഹ്‌സാന ജില്ലയിലെ ലംഗ്‌നജ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനിലെ ലോക്കപ്പിന് മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.
ജൂലൈ 20നാണ് അര്‍പ്പിത വീഡിയോ ചിത്രീകരിച്ചത്. പിന്നീടിത് വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് വീഡിയോ കണ്ട നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘അര്‍പ്പിത ചൗധരിയുടേത് ചട്ട ലംഘനമാണ്. ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിച്ചില്ല, പോലീസ് സ്‌റ്റേഷന്റെ അകത്ത് വച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു തുടങ്ങിയ വിമര്‍ശങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.
അതിനിടെ ഇവരെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര രംഗത്തെത്തി. പോലീസുകാര്‍ അച്ചടക്കം പാലിക്കണം,അതവര്‍ ചെയ്യാത്തത് കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത് അദ്ദേഹം വ്യക്തമാക്കി. 2016ലാണ് അര്‍പ്പിത ചൗധരി സര്‍വീസിലേക്ക് പ്രവേശിച്ചത്.
















