പശ്ചിമബംഗാള്‍ : കൊല്‍ക്കത്ത ഹൈക്കോടതി ബാര്‍ അസോസിയേഷനിലേക്കുള്ള ബുധനാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പാനല്‍ ചരിത്ര വിജയം നേടി. ഇതാദ്യമായാണ് കൊല്‍ക്കത്ത ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നത്.കഴിഞ്ഞ വര്‍ഷം വരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പാനലായിരുന്നു ബാര്‍ അസോസിയേഷന്‍ ഭരിച്ചിരുന്നത്.
ഇതോടെ തിരഞ്ഞെടുപ്പിലൂടെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് .തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥന്‍ കനക് കുമാര്‍ ചാറ്റര്‍ജി മേല്‍നോട്ടം വഹിച്ച തെരെഞ്ഞെടുപ്പില്‍ മൊത്തം 15സീറ്റുകളില്‍ ബിജെപിയുടെ 8സ്ഥാനാര്‍ഥികള്‍ ജയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് നാലും കോണ്‍ഗ്രസ് രണ്ടും ഒരു സ്വതന്ത്രനും ബാക്കി സീറ്റുകള്‍ നേടി.
സ്വതന്ത്ര സ്ഥാനാര്‍ഥി അശോക് കുമാര്‍ധണ്ഡാനിയ പ്രസിഡന്റ് സ്ഥാനം നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥികളായ ധീരജ് കുമാര്‍ ത്രിവേദി സെക്രറി സ്ഥാനവും അജയ് ചൗബേ വൈസ് പ്രസിഡന്റ് സ്ഥാനവും നേടി.കൂടാതെ അഞ്ച് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗത്വവും പാര്‍ട്ടി നേടി.
















