Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കനിവ് തേടി സ്വര്‍ണമെഡല്‍ ജേതാവ്

ബി. പ്രമോദ്കുമാര്‍byബി. പ്രമോദ്കുമാര്‍
Jul 23, 2019, 06:10 am IST
inSports

പുനലൂര്‍ (കൊല്ലം): ഇടമണ്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് സ്വര്‍ണത്തിളക്കത്തിലേക്ക് തോമസ്‌കുട്ടി നടന്നുകയറിയത് ദാരിദ്ര്യത്തില്‍ നിന്ന്. ഇന്ത്യക്കുവേണ്ടി ഇന്റര്‍ നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ ഈ കായികതാരത്തിനെ ആരും കണ്ടില്ല എന്നതാണ് സത്യം. ബ്രൂണൈയില്‍ സപ്തംബര്‍ ആദ്യവാരം നടക്കുന്ന അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ സുമനസ്സുകളില്‍ നിന്ന് സാമ്പത്തികസഹായം തേടുകയാണ് തോമസ്‌കുട്ടി.

ഇടമണ്‍ പുലരിമലയില്‍ വാടകവീട്ടില്‍ കഴിയുന്ന തോമസ് കുട്ടിയാണ് ജൂലൈ ഏഴിന് സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ ഇന്ത്യക്കുവേണ്ടി 5000 മീറ്റര്‍  നടത്തമത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. പട്ടിണിക്കും ദാരിദ്ര്യത്തിനുമൊപ്പം അപകടം വരുത്തിയ അസ്വസ്ഥതകളും അതിജീവിച്ചാണ് തോമസുകുട്ടി സിംഗപ്പൂരില്‍ ഇന്ത്യന്‍ പതാക പാറിച്ചത്. 

മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൊല്ലത്ത് നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കവെ ഒരുവാഹനം തോമസ്‌കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. തലയില്‍ ഒമ്പത് തുന്നല്‍, ഇടതുതോളില്‍ ചതവ്, വലതുകൈ ഒടിഞ്ഞു. പക്ഷേ ഇതൊന്നും തോമസ്‌കുട്ടിക്ക് ലക്ഷ്യത്തിലെത്താന്‍ തടസമായില്ല. 

തോമസുകുട്ടിയിലെ കായികപ്രതിഭയെ തിരിച്ചറിഞ്ഞ ഭാര്യ ഏലിയാമ്മ മികച്ച പ്രോത്സാഹനമാണ് നല്‍കിയത്. 9, 7 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ ലിജിയും ലിജുവും അച്ഛന് പിന്തുണയുമായി ഒപ്പമുണ്ട്. സമീപത്തെ സ്‌കൂളില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ഏലിയാമ്മയുടെ വരുമാനമാണ് കുടുംബത്തിന് ഇപ്പോള്‍ ഏക ആശ്രയം. എങ്കിലും സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ തോമസ്‌കുട്ടിക്ക് സ്വര്‍ണം നേടാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയിലാണ് ഏലിയാമ്മയും മക്കളും.

അടുത്ത മത്സരത്തിനായി തോമസുകുട്ടി തയാറെടുക്കുകയാണ്. പരിശീലനവും യാത്രാച്ചെലവും ഉള്‍പ്പെടെ വലിയതുക കണ്ടെത്തേണ്ടതുണ്ട്. സ്വര്‍ണമെഡല്‍ നേടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തോമസുകുട്ടി.  തോമസ്‌കുട്ടിയെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം അയയ്‌ക്കാം.

അക്കൗണ്ട് നമ്പര്‍ – 67336039938 ഐഎഫ്എസ്‌സി കോഡ് – എസ്ബിഐഎന്‍ 0070323, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെന്മല ബ്രാഞ്ച്, ഫോണ്‍ നമ്പര്‍ – 9447216323.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.