Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനത്ത മഴ:ഏഴു പേരെ കടലില്‍ കാണാതായി;കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; അഞ്ച് ദിവസം റെഡ്, ഓറഞ്ച് അലര്‍ട്ട്

സ്വന്തം ലേഖകര്‍byസ്വന്തം ലേഖകര്‍
Jul 19, 2019, 07:17 pm IST
inKerala

കൊല്ലം/ ഇടുക്കി: സംസ്ഥാനത്തെങ്ങും  കനത്ത മഴ. വടക്കന്‍, തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ശക്തം . കൊല്ലം, തിരുവനന്തപുരം, അടക്കം പല സ്ഥലങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമാണ്. കൊല്ലം നീണ്ടകരയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ മൂന്നുപേരെയും തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് പോയ  ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയും കാണാതായി. 

നീണ്ടകരയില്‍ നിന്ന് പോയ തമിഴ്‌നാട് സ്വദേശികളായ രാജു, സഹായരാജു, ഡോണ്‍ബോസ്‌ക്കോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന നിക്കൊളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.വള്ളം ശക്തികുളങ്ങരയ്‌ക്കു സമീപത്തു നിന്ന് തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇവര്‍ക്കായി ്േകാസ്റ്റ്ഗാര്‍ഡ് വിപുലമായ തെരച്ചില്‍ നടത്തിവരികയാണ്.  മഴയില്‍ ഇടുക്കി വാഗമണ്‍തിക്കോയി റോഡില്‍ മണ്ണിടിഞ്ഞു വീണ് മണിക്കൂറുകള്‍ ഗതാഗതം നിലച്ചു.  താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തിലായി. 

വ്യാഴാഴ്ച രാത്രി  ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.  ഇതോടെ പുഴകളിലും തോടുകളിലും ജലനിരപ്പും  ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട്ടിലും കോഴിക്കോട്ടുമാണ്. രണ്ടിടത്തും 15 സെ.മി. വീതം മഴ പെയ്തു.  പൊന്നാനിയില്‍ 14 സെ.മി. ലഭിച്ചപ്പോള്‍, കൊച്ചി സിയാല്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പെരുമ്പാവൂര്‍, കാഞ്ഞിരപ്പിള്ളി, ഇടുക്കി, തൊടുപുഴ, ചാലക്കുടി എന്നിവിടങ്ങളില്‍ 12 സെ.മി. വീതവും മഴ ലഭിച്ചു. എറണാകുളം സൗത്ത്- 11, ആലപ്പുഴ, ഏനാമാക്കല്‍ (തൃശൂര്‍), വടകര-10 സെ.മി വീതവും മഴ പെയ്തു. കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ട്, ആലുവ, കുരുടാമണ്ണില്‍ (പത്തനംതിട്ട), ചെങ്ങന്നൂര്‍, ചേര്‍ത്തല, കോഴ ആന്റ് വടക്കാഞ്ചേരി (തൃശൂര്‍) എന്നിവിടങ്ങളില്‍ 9 സെ.മി. വീതവും മഴ ലഭിച്ചു. 

മഴ  24 വരെ തുടരും. വ്യാഴാഴ്ച രാത്രി മുതല്‍ പടിഞ്ഞാറന്‍ കാറ്റിന് വേഗത കൂടിയിട്ടുണ്ട്. ഇതാണ് മഴക്ക് കാരണം.  മധ്യ, തെക്കന്‍ കേരളത്തിന്റെ തീരദ്ദേശത്തും കടലിലും ശക്തമായ മഴക്കൊപ്പം കാറ്റും തുടരും. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കി.മി. വരെ ശക്തിയുള്ള കാറ്റിന് സാധ്യതയുണ്ട്. 

കടലില്‍ കാറ്റിന്റെ വേഗം 60 കി.മി. വരെ ആകാം. കടല്‍ ക്ഷോഭം ഉണ്ടാകും.അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്. 21ന് കോഴിക്കോട്ടും  വയനാട്ടിലും  22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും  ‘റെഡ്’  അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21ന്  മലപ്പുറം, കണ്ണൂര്‍  ജില്ലകളിലും 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.