Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടിമുറിയിലെ ‘കാലാവസ്ഥ’

ഡോ. അജിതന്‍ മേനോത്ത്byഡോ. അജിതന്‍ മേനോത്ത്
Jul 19, 2019, 01:07 am IST
inVicharam

കാലന്മാരുടെ കാലമാണിത്. കണ്ണൂരും നെടുങ്കണ്ടവും നെട്ടൂരും കടന്ന് അവരിപ്പോള്‍ സര്‍വ്വകലാശാലയിലെത്തിയിരിക്കുന്നു. അങ്ങനെ സര്‍വ്വ കലാശാലയും കൊലാശാലയായിരിക്കുന്നു. ഒറിജിനല്‍ കാലനെ വെല്ലുന്നവരാണ് നെടുങ്കണ്ടം കാലന്മാരെന്ന് ബോധ്യമായി. പച്ചമനുഷ്യനെ ഉരുട്ടിയും ചവിട്ടിയും തല്ലിയും മുളകരപ്പു തേച്ചും പ്രാകൃതമായ എല്ലാ പീഡനമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് യമപുരിക്കയക്കുന്നവരില്‍ കേമന്മാര്‍! നരാധമന്‍മാരെന്ന് ഇവരെ വിശേഷിപ്പിക്കാനാവില്ല. മനുഷ്യകുലത്തില്‍ പിറന്നവരാകുമോ ഇത്തരക്കാര്‍? നരജന്മമാകുന്ന വാരിധിയില്‍നിന്ന് മോചനം നല്‍കുന്നവനാണ് സാക്ഷാല്‍ കാലന്‍. ഭൂമിയിലെ കര്‍മ്മമൊടുങ്ങുമ്പോഴാണ് മനുഷ്യനുമുന്നില്‍ കാലന്‍ പ്രത്യക്ഷനാകുന്നത്. ജീവിതത്തില്‍നിന്ന് മുക്തി നല്‍കി കാലന്‍ മനുഷ്യനെ അനുഗ്രഹിക്കുന്നു. നെടുങ്കണ്ടം കാലന്മാര്‍ അങ്ങനെയല്ല. കാലമെത്താത്ത മനുഷ്യരെ പിടികൂടി കാലധര്‍മ്മത്തെ വെല്ലുവിളിക്കുന്നവരാണ്. കണ്‍മുന്നില്‍ കാണുന്ന മിണ്ടാപ്രാണികളെ വെറുതെ വിട്ടാലും മനുഷ്യരെ വെറുതെ വിടില്ല. കൊലയെ ആനന്ദമാക്കിയവരാണവര്‍. പാര്‍ട്ടി ശത്രുക്കളെ പ്രാകൃതരീതിയില്‍ വെട്ടിക്കൊല്ലുന്ന കണ്ണൂരിലെ കാലന്‍ സഖാക്കളും നിസ്സാരക്കാരല്ല.

എന്നാല്‍ നെടുങ്കണ്ടന്മാരെയും കണ്ണൂര്‍കാലന്മാരെയും വെല്ലുന്നവരാണ് തലസ്ഥാനത്തെ കലാശാലാ കാലന്മാര്‍. സഹപാഠികളെ ഇടിമുറിയില്‍ കയറ്റി കൊല്ലാക്കൊല ചെയ്യുന്നവര്‍. അവരെ പട്ടാപ്പകല്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നവര്‍. എന്തിന്, സാക്ഷാല്‍ പോലീസിനെത്തന്നെ തല്ലുന്നവര്‍. പോലീസുപോലും പേടിക്കുന്ന ഗുണ്ടകള്‍. അത്തരക്കാരെയാണ് പിണറായി സര്‍ക്കാര്‍ പോലീസിലെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പോലീസിനെ തല്ലിയവര്‍തന്നെ പോലീസിലെത്തിയാല്‍ എന്താവും കഥ? പൊതുജനത്തെ ഇടിച്ചുപിഴിയുന്ന കേന്ദ്രങ്ങളാക്കി അവര്‍ പോലീസ് സ്റ്റേഷനുകള്‍ മാറ്റിക്കൊള്ളും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ പോലെ പോലീസ് സ്റ്റേഷനുകളെ പാര്‍ട്ടിമൈത്രി കേന്ദ്രങ്ങളാക്കും. അവിടെ പാര്‍ട്ടിക്കുവേണ്ടി അവര്‍ സംഹാരത്തിന്റെ പതാക പാറിച്ചുകൊള്ളും. അപ്പോള്‍പിന്നെ അഭ്യന്തര മുഖ്യനും വണ്‍-ടൂ-ത്രീ മന്ത്രിക്കുമെല്ലാം ആനന്ദലബ്ധിക്കുള്ള വഴിയായി. 

എന്നാല്‍ നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയുടെ ഞെട്ടലില്‍നിന്ന് മനുഷ്യത്വമുള്ള മലയാളികള്‍ക്ക് അടുത്ത കാലത്തൊന്നും മോചനം കിട്ടാനിടയില്ല. അതിനിടെയാണ് കലാശാലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്, അതിന് ചുക്കാന്‍പിടിക്കുന്ന അക്രമികളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ജനാധിപത്യ യുഗത്തില്‍ കിരാത മനസ്‌കരായ പോലീസ് സേനയെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്താമെന്ന് കണക്കുകൂട്ടുന്നവര്‍ വലിയ പാതകമാണ് ചെയ്യുന്നത്. സമൂഹത്തില്‍ നീതിയും ന്യായവും നടപ്പാക്കാന്‍ അത്തരക്കാര്‍ക്ക് ഒരിക്കലും സാധിക്കില്ല. കസ്റ്റഡി മരണങ്ങള്‍ക്ക് മാത്രമല്ല, രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്ഷാമമില്ലാത്ത നാടായി കേരളം പുരോഗമിക്കുകയാണ്! ഇതാണോ നവോത്ഥാന കേരളത്തിന്റെ  കുതിപ്പ്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.