Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹനുമാന്റെ സ്വാധീനം

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Jul 19, 2019, 01:00 am IST
inSamskriti

രാമായണം എന്നു കേള്‍ക്കുമ്പോള്‍ സീതാരാമന്മാരെപ്പോലെ, അത്രതന്നെ പ്രാധാന്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്നതും മാനിക്കപ്പെടുന്നതുമാണ് ഹനുമാന്റെ നാമവും. ചിരഞ്ജീവിയും ബ്രഹ്മചാരിയും സര്‍വ്വശാസ്ത്രവിശാരദനുമായ ഹനുമാന്‍ രാമായണത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ആഞ്ജനേയ പുത്രനായ ഹനുമാന്‍ പലവിധേനയും പ്രത്യക്ഷപ്പെടുന്നുണ്ട് രാമായണത്തില്‍. വര്‍ണിച്ചാല്‍ തീരാത്തതാണ് ഹനുമത്പ്രഭൃതിയുടെ കൃത്യങ്ങള്‍. 

ഹൃദയകമലത്തില്‍ ശ്രീരാമരൂപം പ്രതിഷ്ഠിച്ചു സ്മരിച്ചുകൊണ്ടിരിക്കുന്ന തികഞ്ഞ രാമഭക്തനായിരുന്നു ഹനുമാന്‍. സദാ രാമായണനാമം ചിന്തിച്ചു കഴിയുന്ന ഹനുമാന്‍ കറകളഞ്ഞ ഭക്തോത്തമനായിരൂന്നു എന്ന് നിസ്സംശയം പറയാം. രാമകാര്യത്തിനുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായി സമര്‍പ്പണം ചെയ്തവനാണ് ഹനുമാന്‍. അത് ഓരോ പ്രവൃത്തിയിലും നിഴലിച്ചു നില്‍ക്കുന്നുണ്ട്. 

ഓരോ സന്ദര്‍ഭത്തിലും ഹനുമാന്റെ മിടുക്ക് ജ്വലിക്കുന്നതായിരുന്നു. സീതാന്വേഷണവേളയില്‍ സമചിത്തതയോടെ വിരഹവിവശയായ സീതാദേവിയുടെ അടുത്ത് കുശലതയോടെ പോയി വിവരങ്ങള്‍ ഉണര്‍ത്തിച്ച് വിശ്വാസത്തിലെടുക്കുന്ന രംഗം അത്യുത്തമനായ ഒരു സന്ദേശവാഹകന്റേതായിരുന്നു. മോതിരമാകുന്ന അടയാളം കാണിച്ച് സ്വയം പരിചയപ്പെടുത്തി തിരിച്ചറിയിപ്പിക്കുന്ന രീതി മാതൃകാപരമാണ്. അവിടെവെച്ച് ഹനുമാനും സീതയും സംവദിക്കുന്നുണ്ട്.  

ലങ്കാപ്രവേശം ചെയ്യുന്ന വീരഹനുമാന്‍ അഷ്ടസിദ്ധി കൈവന്നയാളായിരുന്നു. ലങ്കയില്‍വെച്ച് രാവണന്റെ ആജഞയനുസരിച്ച് തീക്കൊളുത്തി അപമാനിക്കുന്നതിനുവേണ്ടി തന്റെ വാല്‍ എണ്ണയില്‍ മുക്കിയ ശീലകൊണ്ട് ചുറ്റപ്പെടുമ്പോള്‍ അതിനു നിശ്ചയിക്കപ്പെട്ടവര്‍ കുഴങ്ങുകയായിരുന്നു. ഹനുമാന്റെ വാല്‍ വലുതായിക്കൊണ്ടേയിരിക്കുന്നു. ചുറ്റിയിട്ടും ചുറ്റിയിട്ടും തീരുന്നില്ല. തന്റെ സിദ്ധി അവിടെ പ്രയോഗിച്ചതായിരുന്നു. അതിനുശേഷം തീക്കൊളുത്തി നഗരം ചുറ്റിക്കാനുള്ള ശ്രമത്തിലാണ് രാവണകിങ്കരന്മാര്‍. 

പക്ഷെ, അവിടെയും സിദ്ധി പ്രയോഗിച്ചു. അത്യുന്നതിയില്‍ വിരാജിക്കുന്ന ശിബിരങ്ങളുടെ മുകളില്‍ കയറി ഓടിയും ചാടിയും ഉല്ലസിക്കുകയായിരുന്നു അപ്പോള്‍. എത്തുന്നിടത്തെല്ലാം തീ പടരുന്നു. ലങ്ക കത്തിയമരുന്നു. ഹനുമാനെ കേവലം ഒരു വാനരനായിട്ടേ അവര്‍ കരുതിയിരുന്നുള്ളു. അതു വിനയാവുകയും ചെയ്തു. ഇതുപോലെ തന്റെ ശക്തി പ്രകടിപ്പിച്ച സന്ദര്‍ഭമായിരുന്നു സമുദ്രം ചാടിക്കടന്ന കൃത്യം. പണ്ട് കുട്ടിയായിരുന്നപ്പോള്‍ ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഉദിച്ചുവരുന്ന സൂര്യഭഗവാനു നേരെ ചാടിയ  വായുപുത്രന്റെ കഥ ഏറെ പ്രചരിതമാണ്. അതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു സമുദ്രം ചാടിക്കടന്ന അവസരത്തിലും. 

തന്റെ ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട്  ഉള്ളില്‍ രാമനെ മാത്രം പ്രതിഷ്ഠിച്ച് കരുത്തനായി സര്‍വ്വജ്ഞനായ വീരഹനുമാന്‍ മാതൃകാബിംബമായി. ശ്രീരാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ അവരോടുതുല്യം തന്നെ ഹനുമാനും ആരാധിച്ചുവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.