Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസ് പര്യടനം; വിളി കാത്ത് യുവതാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 01:00 am IST
in Sports

മുംബൈ: കരീബിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങള്‍.  എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുംബൈയില്‍ ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഒരുമാസം നീളുന്ന കരീബിയന്‍ പര്യടനം ആഗസ്ത് മൂന്നിന് ആരംഭിക്കും.

നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയും ഏകദിന ടീമലിടം പിടിക്കാന്‍ സാധ്യത കുറവാണ്. അതേസമയം യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷ. വിന്‍ഡീസ് പര്യടനത്തിനുശേഷം നാട്ടില്‍ പരമ്പരകളുടെ ഘോഷയാത്ര നടക്കുന്ന സാഹചര്യത്തിലാണ് സെലക്ടര്‍മാര്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്ക് നായകസ്ഥാനം ലഭിക്കും. ടെസ്റ്റ് പരമ്പരയില്‍ കോഹ് ലി നായകനായി തിരിച്ചെത്തും. ലോകകപ്പില്‍ മികവ് കാട്ടിയ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കും വിശ്രമം നല്‍കിയേക്കും. 

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ വിന്‍ഡീസ്, ഓസീസ് ടീമുകള്‍ക്കെതിരായ ടി ട്വന്റി പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണയും ധോണിയെ തഴഞ്ഞേക്കും.

ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ മധ്യനിരയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ഇതിനായി കര്‍ണാടകയുടെ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, മുംബൈയുടെ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.

വിന്‍ഡീസ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച മനീഷ് പാണ്ഡെ മികച്ച ഫോമിലാണ്. പ്രദേശിക ക്രിക്കറ്റില്‍ മികവ് കാട്ടിവരുന്ന താരങ്ങളാണ് മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും. യുവതാരങ്ങളായ പഞ്ചാബിന്റെ ശുഭ്മാന്‍ ഗില്‍, മുംബൈയുടെ പൃഥ്വി ഷാ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പക്ഷെ ഷാ പരിക്കിന്റെ പിടിയിലാണ്. ഗില്‍ വിന്‍ഡീസ് എ ടീമിനെതിരായ പരമ്പരയില്‍ തകര്‍ത്തുകളിച്ചുവരുകയാണ്.

ലോകകപ്പിനിടെ പരിക്കേറ്റ് ധവാന്‍ ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ടീമില്‍ സ്ഥാനമുറപ്പാകും. ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക്  ഏകദിന ടീമില്‍ സ്ഥാനമുറപ്പാണ്. കൗമാരതാരമായ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ദല്‍ഹിയുടെ പേസര്‍ നവ്ദീപ്് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവരെയും പരിഗണിക്കും. പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തും.

ആഗസ്ത് മൂന്ന് മുതല്‍ സെപ്തംബര്‍ മൂന്നു വരെ നീളുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി ട്വന്റി മത്സരങ്ങളും അത്രയും തന്നെ ഏകദിനങ്ങളും രണ്ട് ടെസ്റ്റും കളിക്കും. ടി ട്വന്റി മത്സരങ്ങള്‍ ആഗസ്ത് മൂന്ന് മുതല്‍ ആറുവരെ അരങ്ങേറും. ഏകദിനങ്ങള്‍ എട്ട് മുതല്‍ പതിനാല് വരെ നടക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആഗസ്ത് 22 ന് ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.